Powered By Blogger

Friday, September 2, 2011

മുളക് പൊടി വില്‍ക്കാന്‍ കെമിക്കല്‍ എഞ്ചിനീയര്‍ തന്നെ വേണോ ?

A satire written in Malayalam Language which indirectly pinpoints the 
peculiar situations that our modern educational systems bring about in the society. For example,  there are many areas of professional education and training  which require above average intelligence and IQ for developing expertize and competence. Unfortunately, the present day systems are not so faultless that many such skilled professionals are forced to fetch jobs that are totally unrelated to their training and experience. The society fails to take advantage of a person highly skilled for a high skill job. The unfavorable market forces of modern world make selling of condiments like chilli powder more attractive and remunerative for a chemical engineer than doing a job in his own area of expertise!

കോഴഞ്ചേരി സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ നിക്കറുമിട്ടു പോയ്കൊന്ടിരുന്ന കാലം. എഞ്ചിനീയര്‍ എന്ന് വച്ചാല്‍ എന്താണെന്ന് തന്നെ അറിയില്ല. പക്ഷേ എങ്ങനെയോ കെമിക്കല്‍ എഞ്ചിനീയര്‍ എന്ന പദം മനസ്സില്‍ കടന്നു കൂടി. ആറ്റം ബോംബും പെട്രോളും അങ്ങനെയുള്ള അതി സങ്കീര്ണമായ വസ്തുക്കള്‍ പടച്ചു വിടുന്ന മഹാ ബുദ്ധി രാക്ഷസന്മാര്‍ ആണ് ഇവരെന്നായിരുന്നു അന്ന് കിട്ടിയ വിവരം.

ക്ലോറിന്‍ വാതക കുറ്റി അശ്രദ്ധയോടെ ഇട്ടിരിക്കുന്നത് കാണുക.
Chlorine cylinders placed so casually in an industry!

ഒരു കെമിക്കല്‍ എഞ്ചിനീയര്‍ ആകണമെങ്കില്‍ ഒരു പാടു ബുദ്ധിയും പ്രയഗ്നവും വേണം . പ്രി ഡിഗ്രി പരീക്ഷയില്‍ കണക്കിനും ഫിസിക്സിനും രസതന്ത്രത്തിനും അങ്ങേ അറ്റത്തെ മാര്‍ക്കും കിട്ടിയാല്‍ ഒരു പക്ഷേ അഡ്മിഷന്‍ കിട്ടാം. കേരളത്തിലെ ഒരേ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ മാത്രം ഇതിനുള്ള സൗകര്യം. 

അന്ന് മനസ്സില്‍ ഒരു ആഗ്രഹം മുള പൊട്ടി. ഒരു കെമിക്കല്‍ എഞ്ചിനീയര്‍ ആകണം. 

നോക്കണേ ദൈവത്തിന്റെ ഒരു കളി. അങ്ങനെ തന്നെ സംഭവിച്ചു.

അന്ന് ക്ലാസ്സിലുണ്ടായിരുന്ന നാല്‍പതില്‍ ചില്വാനം പിള്ളേര്‍ ഒന്നിനൊന്നു ബുദ്ധി വീരന്മാര്‍. 

മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ഇന്ന് ആ പലരും ആ കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യ എങ്ങനെ ഒക്കെ പ്രയോഗിക്കുന്നു എന്ന് അറിയാന്‍ ഒരു പ്രത്യേക താത്പര്യം.

ഒരാള് കേരളത്തില്‍ ജില്ല കലെക്ടര്‍ ആയി ചുവന്ന ലൈറ്റ് വച്ച കാറില്‍ കറങ്ങുന്നു. 

മറ്റൊരു ബുദ്ധിമാന്‍ അമേരിക്കയില്‍ പണം കടം കൊടുക്കുന്നു. 

വേറൊരാള്‍ പല പല ബിസിനസ്‌ ചെയ്യുന്നു- കെമിക്കല്‍ എന്നൊരു സംഗതി അതിലില്ല.

വേറൊരു അതി ബുദ്ധിമാന്‍ അമേരിക്കയില്‍ മുളക് പൊടി വിപണനം നടത്തി കാശുണ്ടാക്കുന്നു.

കര്‍ത്താവേ ഇങ്ങനെ ഒക്കെ ആക്കാനായിരുന്നെ പിന്നെ ഞങ്ങളെ ഒക്കെ അന്നിങ്ങനെ പെടാ പാടു പെടുത്തണമായിരുന്നോ ?