Powered By Blogger
Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Thursday, November 5, 2015

തെരുവു നായ്ക്കളെ സ്നേഹിച്ച് സായൂജ്യം തേടുന്ന മനുഷ്യ ദ്രോഹികള്‍!

മനുഷ്യനും മൃഗവും തമ്മില്‍ പലകാര്യങ്ങളില്‍ സാമ്യം കാണാന്‍ കഴിയും. മനുഷ്യന്‍ മൃഗ തുല്യന്‍ ആയി വരാമെങ്കിലും മൃഗം ഒരിക്കലും മനുഷ്യ തുല്യന്‍ ആകില്ല. അവിടെ ആണ് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്.

ചിന്താശക്തിയും ദൈവിക ബോധവുമുള്ള മനുഷ്യന്‍ ശരീര പ്രകൃതികൊണ്ട്  ചില മൃഗങ്ങളെ പോലെ ഒക്കെ ആയിരിക്കുന്നത് മൂലം മനുഷ്യനും മൃഗവും തുല്യര്‍ തന്നെ എന്ന് ചില ബോധ വൈകല്യമുള്ള മനുഷ്യര്‍ പറയാന്‍ ഇടയുണ്ട്. എന്നാല്‍ അത് അവരുടെ ബുദ്ധി വൈകല്യത്തിന്റെ ഒരു അനന്തര ഫലം  മാത്രം എന്ന് ബുദ്ധിഭ്രമം ഇല്ലാത്ത സാധാരണ മനുഷ്യര്‍ മനസ്സിലാക്കി പ്രതികരിക്കാതെ ഇരുന്നിരുന്നു.
stray dogs in cubbon park_0_0_0_0
തെരുവിനെ സംരക്ഷിക്കുന്ന ഇന്ത്യയുടെ അഭിമാനമായ നായ്ക്കള്‍!

എന്നാല്‍ ഭോഷികളുടെ അഭിപ്രായങ്ങള്‍ക്ക് പ്രതികരിക്കാത്ത സാദാ മനുഷ്യര്‍ക്ക്‌ ആ നിസംഗത ഇപ്പോള്‍ വിനയായിരിക്കുന്നു.

സമൂഹത്തില്‍ ഭോഷികള്‍ കൂടി വരുന്ന അവസ്ഥാ വിശേഷം സംജാതമായിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇത് മനുഷ്യ കുലത്തിനു വിനയാകും എന്ന്  ചിന്താ ശേഷി നഷ്ടമായിട്ടില്ലാത്തവര്‍ക്ക് സ്വല്പം ആലോചിച്ചാല്‍ പിടികിട്ടാത്ത കാര്യമല്ല.

ഭോഷികളുടെ പ്രവര്‍ത്തികളും അഭിപ്രായങ്ങളും അവര്‍ പ്രതികരിക്കാത്ത സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കയാണിപ്പോള്‍. ഇന്ന് നടക്കുന്ന പലതും അതാണ്‌ സൂചിപ്പിക്കുന്നത്.

പലതും നിസാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍. എന്നാല്‍ ഭവിഷ്യത്തുകള്‍ നിസാരമല്ല താനും.

കേരളത്തില്‍ ഇന്ന് വര്‍ധിച്ചു വരുന്ന തെരുവു നായ ശല്യം തന്നെ എടുക്കുക. കേരളത്തില്‍ മാത്രമല്ല ഇന്ത്യ ഒട്ടാകെ തെരുവു നായകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ നായകരില്ലാത്ത നായകള്‍ അപ്രതീക്ഷ സമയത്ത് നിസഹായ മനുഷ്യരുടെയും മറ്റു വളര്‍ത്തു മൃഗങ്ങളുടെയും മേല്‍ ആക്രമണം നടത്തുന്നു. പിടി പെട്ടാല്‍ ദാരുണ മരണം ഉറപ്പായ പേപ്പട്ടി വിഷ ബാധ പെരുകുന്നു. പേപ്പട്ടി വിഷ പ്രതിരോധ മരുന്ന് കമ്പനികള്‍ മരുന്നിന്റെ വില വര്‍ധിപ്പിച്ചു കോടികള്‍ ലാഭം ഉണ്ടാക്കുന്നു. അവരില്‍ നിന്നും കോഴ കിട്ടാന്‍ വഴിയുള്ള ചിലര്‍ക്ക് തെരുവു നായ സ്നേഹം പണ്ടത്തെക്കാള്‍ പല മടങ്ങ്‌ വര്‍ദ്ധിക്കുന്നു.

ഈ അവസ്ഥ വന്നാലത്തെ സ്ഥിതി ഒന്നാലോചിക്കൂ! 
[ചിത്രം അഴിമുഖം ഡോട്ട് കോം ലേഖനത്തില്‍ നിന്ന്. 
ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക!]

അപ്പോള്‍ തെരുവു നായകളുടെ കടി പിടിയെക്കാള്‍ വലിയ ഒരു കടി പിടി മനുഷ്യരുടെ ഇടയിലും സംജാതമാകുന്ന കാഴ്ച കണ്ടു സാധാരണ ജനങ്ങള്‍ അന്തം വിടുന്നു. തെരുവു നായകളെ നശിപ്പിക്കാന്‍ ഒരു പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നു. അപ്പോള്‍ അതാ  കേരള പോലീസ് പാഞ്ഞെത്തുന്നു- പഞ്ചായത്ത് അധികൃതര്‍ക്ക്‌ സംരക്ഷണം കൊടുക്കാനല്ല, പിന്നെയോ, പഞ്ചായത്ത് മേധാവിയെ പിടിച്ചു ജയിലില്‍ ഇടാന്‍- ഇന്ത്യയിലെ മൃഗ സംരക്ഷണ നിയമ ലംഘനത്തിന്റെ പേരും പറഞ്ഞ്!

തെരുവു നായ ശല്യത്തില്‍ രോഷം പരസ്യമായി പ്രകടിപ്പിക്കുന്ന  ഒരു മലയാളി വ്യവസായി-
ശ്രീ കൊച്ചൌസേഫ് ചിട്ടിലപ്പിള്ളി! [വാര്‍ത്തയ്ക്ക് പടം ക്ലിക്ക്‌ ചെയ്യുക!] 

കോടതികളും  തേരാ പാരാ വിധി ന്യായങ്ങള്‍ എഴുതി വിടുന്നു. ഒന്ന് ഒന്നിനെതിരെ എന്ന് മാത്രം. കോടതി വിധികള്‍ എടുത്തു കാട്ടി മന്ത്രിമാര്‍ കൈ മലര്‍ത്തി നില്‍ക്കുന്ന കാഴ്ച കണ്ടു ജനം സ്വന്തം വിധിയെ ഓര്‍ത്തു തലയില്‍ കൈ വച്ച് കരയാനും ചിരിക്കാനും പറ്റാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. 

ചിന്താശേഷിയുള്ള മലയാള സിനിമാ നായകന്‍ 
മോഹന്‍ലാലിന്റെ പ്രതികരണം 'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍' ആദ്യ പേജ് മുകളില്‍!
പൂര്‍ണ്ണ രൂപം വായിക്കാന്‍  അതില്‍ ക്ലിക്ക്‌ ചെയ്യുക!

ആര്‍ഷ സംസ്കാരമേ! കേരള ജനമേ! എന്ത് പറ്റി? പട്ടികള്‍ കടിച്ചാലും വേദന അറിയാത്ത നിലയിലേക്ക് ശരീരത്തിലും മനസിലും കുഷ്ഠരോഗം പിടിപെട്ടോ? 

ഇതൊക്കെ ഈ നിലയില്‍ എത്തിച്ച ചില മനുഷ്യ കുല ദ്രോഹികള്‍ അവിടവിടെയായി ഇപ്പോള്‍ ചിരിച്ചു രസിക്കുന്നുണ്ട് എന്നോര്‍ക്കണം. അവരെ കാര്യം അറിയാതെ പിന്താങ്ങി ഗോഗ്വാ വിളിക്കുന്ന പല ഭോഷികളും അങ്ങും ഇങ്ങും ഉണ്ടെന്നും ഓര്‍ക്കണം.

ഈ അവസ്ഥയ്ക്ക് എന്താണൊരു പരിഹാരം? ഭോഷരും അഭോഷരും ഒക്കെ ചേര്‍ന്ന് നിയമ വ്യവസ്ഥയെ കെട്ടഴിക്കാന്‍ പറ്റാത്ത ഒരു ഊരാ കുടുക്കാക്കി വച്ചിരിക്കുന്ന ദേശത്തു നേരെ വാ നേരെ പോ എന്നാ രീതിയില്‍ ഇതില്‍ നിന്നും പരിഹാരം പ്രതീക്ഷിക്കുന്നതു മറ്റൊരു മണ്ടത്തരം ആകാനാണ് സാധ്യത കൂടുതല്‍. 

എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ബുദ്ധിപരമായി ഇങ്ങനുള്ള പ്രശ്നങ്ങളെ നേരിടണം. ഭോഷികളുടെ ഗോഗ്വ വിളി കേട്ട് നിന്നാല്‍ അങ്ങനെ നില്‍ക്കയെ ഉള്ളൂ. അവരുടെ അഭിപ്രായങ്ങളും മാനിച്ചു നിന്നാല്‍ ഒന്നിനും ഒരു പരിഹാരം കാണാന്‍ കഴിയില്ല. ഉച്ചത്തില്‍ കൂവി വിളിക്കുന്നത്‌ എപ്പോഴും വിവരദോഷികള്‍ ആണെന്നും മറക്കാതിരുന്നാല്‍ എല്ലാവര്ക്കും ഗുണമാകും! വലിയ വായില്‍ കൂവി വിളിക്കുന്ന അല്പസംഖ്യരുടെ കൂടെ പോയാല്‍ അന്തിമ പരാജയം എന്ന് ഓര്‍ക്കുന്നതും ചിലര്‍ക്കൊക്കെ ഗുണമാകും!

എന്നാലും ഈ നിലയില്‍ കാര്യങ്ങളെ എത്തിച്ച ഭരണ കൌശലത്തിനു കൈയടി കൊടുക്കണോ  എന്ന ആലോചനയില്‍ എന്റെ ബുദ്ധി കെട്ടുപോയിരിക്കുന്നു!

[This is a Malayalam language blog article about the stray dog menace of India, especially Kerala that has become a serious problem for the people due to the administrative complications arising out of many contradictory and conflicting laws coupled with too many vested interests! What should be the limit for our stray dog love?]

Saturday, July 27, 2013

A New Malayalam Blogsite and Some Tips for Making Your PC Malayalam Enabled !

Though I had written a few blogs in Malayalam language in Malayalam font in this site ( You can see that list here - രാജന്‍ സി മാത്യുവിന്റെ മലയാളം ബ്ലോഗുകള്‍ ! ) I thought it a good idea to start a new site using blogger for dealing exclusively topics that could be of interest to those who can read Malayalam.

The blog site would appear in the name :

ഇലന്തൂര്‍ അച്ചായന്റെ അഭിപ്രായങ്ങള്‍ !

I would request all those who can read Malayalam to have a look in to these blogs dealing with contemporary issues that is of interest to Keralites, especially those from the central Travancore area.
For reading and writing malayalam font, you may have to install malayalam unicode software in your laptop or PC.

The best way of doing that is to install the Google language input tools for Windows ( if you use Windows as your operating system)

You can go to this site, select your option as Malayalam and agree to Google terms and conditions to visit the page that gives further directions to download and install the required language tool. Once you did that, you have to watch the language icon at the botton right corner of your task bar where you normally see the language tab as EN (for english) You can click this to change to MY (for Malayalam) . Once this is shown in MY form, whatever you type in english would get changed to equivalent Malayalam font. A little trial and work out, you would become an expert in typing in Malayalam.

But Google Malayalam that you have installed may not be very good as far as the style of the Malayalam displayed on your PC screen. In that case you may have to install a few Malayalam fonts (software program that enables your PC operating system to display and understand the alphabets of your Malayalam language). There are many such Malayalam font software packs designed by various developers and are in common use. This could be easily done by downloading these fonts and installing them in the font folder of your operating system. There are various websites that provide the links for such downloads.[For example try this or else try this Kerala government site or  do a Google search] As I understand it, getting the unicode enabled Malayalam font would make the usability universal. After you download the font file, in window xp, go to start > control panel > fonts > file > install new fonts and select the folder in which you had downloaded the font file. Locate the font file (remember the name such as Karthika, Raghu, etc) and click it to transfer or install it in the font folder of windows xp.

Once you do these you would be able to type and read Malayalam on your PC. Before you install these, check their compatibility for the operating system that you use and also do a scan for any viruses.

Tuesday, April 2, 2013

മണിയടിയില്‍ സായൂജ്യം നേടുന്നതും സോപ്പിട്ട് കാലു വാരുന്നതും നിര്‍ത്താന്‍ കാലമായില്ലേ ?

ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് തുരങ്കം വയ്ക്കുന്ന ഒന്നാണ് കാലുവാരി കാലുപിടിയന്മാരുടെ നാണം കെട്ട കളികള്‍.

കാലു പിടിച്ചും കാലു വാരിയും അധികാര കസേരകളില്‍ എത്താന്‍ വെമ്പി നില്‍ക്കുന്ന ധാരാളം ആളുകള്‍ അവരുടെ ഇത്തരം പ്രയോഗ മുറകള്‍ പയറ്റാന്‍ പറ്റിയ വേദിയായി ജനാധിപത്യ രാഷ്ട്രീയത്തെ ഉപയോഗിച്ചു പോരുന്നതു പതിവായതു കാരണം അഭിമാനമുള്ള ആര്‍ക്കും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ ലാഭേച്ഛയില്ലാത്ത പൊതു പ്രവര്‍ത്തനത്തിന് മുമ്പോട്ട് ഇറങ്ങാന്‍ കഴിയുന്നില്ല എന്നത് ഈ രാജ്യത്തിന്‍റെ ദുരവസ്ഥ ആയിക്കഴിഞ്ഞിരിക്കുന്നു.

കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം എന്ന പഴയ പഴഞ്ചൊല്ല് വേദവാക്യമായി എടുത്തിരിക്കുന്ന ഇന്ത്യക്കാര്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാ വിധ മേഖലകളിലും തങ്ങളുടെ ഈ വേദോപദേശ തത്വം അതിന്റെ പ്രായോഗിക തലങ്ങളില്‍ ദിനം പ്രതി പയറ്റി പ്രയോജനപ്പെടുത്തി നടക്കുന്നതു കാണുമ്പോള്‍ സാക്ഷാല്‍ കഴുതകള്‍ക്കു പോലും തങ്ങളുടെ വര്‍ഗത്തിനെ പറ്റി അഭിമാനവും അഹങ്കാരവും കൂടാന്‍ ഇടയാകുന്നു. 

അത് മൂലം കാലു പിടിയന്‍ പിന്നെ കാലു വാരുമെന്ന സത്യം കഴുതകള്‍ മറന്നു പോകുന്നു. കാലു വാരി കഴുതയെ കുഴിയില്‍ മൂടുന്ന കാലു വാരി പിന്നെ കഴുതയുടെ കസേരയില്‍ ഞെളിഞ്ഞു ഇരിക്കുന്നു. അധികം താമസിയാതെ പഴയ കഴുതയുടെ പ്രേതം ആവാഹിക്കുന്ന ഒരു പുതിയ കഴുത പുതിയ കാലു പിടിത്തക്കാരെ നോക്കിയിരുപ്പായി. 

കഴുതക്കാലു പിടിത്തവും തുടര്‍ന്നുള്ള കാലുവാരലും കുഴിയില്‍ വീഴ്ത്തലുമൊക്കെ അങ്ങനെ മുറ പോലെ നടന്നു കൊണ്ടിരിക്കുന്നു.

ഇതിനപ്പുറത്തൊരു ജീവിതമില്ല എന്ന മട്ടിലായി ഇന്ത്യയിലെ കാര്യങ്ങള്‍.

കഴുതകളുടെ കാലു പിടിക്കാന്‍ ആദ്യം ചെയ്യുന്നത്  സുഖിപ്പിച്ചുള്ള വാക് പ്രയോഗമാണ്. അത് കഴിഞ്ഞു കോഴ പ്രയോഗം. പിന്നെയും പല പ്രയോഗങ്ങള്‍ നടന്നെന്നിരിക്കും.

പ്രയോഗങ്ങളില്‍ മയങ്ങിയ കഴുത അങ്ങനെ സുഖിച്ചു മദിച്ചിരിക്കുമ്പോള്‍ വാരല്‍ പ്രയോഗം നടക്കും. കഴുത കുഴിയില്‍ വീണിരിക്കും. ഇതുവരെ സുഖിപ്പിച്ചിരുന്ന കാലുപിടിയന്‍ തന്‍റെ ലാവണത്തില്‍ കയറി പറ്റിയാതാവും കുഴിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ കഴുത കാണുക.

കുഴിയില്‍ വീണാലും വേണ്ടില്ല കാലു പിടിത്തത്തിന്‍റെ സുഖം അനുഭവിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കഴുതകള്‍ കൂടി വരുന്നു എന്നാണു പുതിയ കണക്കുകള്‍ കാണിക്കുന്നത്.

കാലു പിടിത്തം സാമൂഹ്യ ജീവിതത്തിന്‍റെ ഒരു പ്രധാന വിഷയം ആയതിനാല്‍ ഇപ്പോള്‍ ഈ കലാ പരിപാടിയില്‍ പ്രാവീണ്യം ഇല്ലാത്തവര്‍ ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ എന്നാണു ഇപ്പോള്‍ പൊതുജന വിവക്ഷ.

കാലു പിടിച്ചു കാലു വാരി കസേരകളില്‍ കയറി തങ്ങളുടെ ഊഴം കാത്തു ഞെളിഞ്ഞിരിക്കുന്ന കഴുതകളെ മാത്രമേ പൊതുജനം കാണുന്നുള്ളൂ. കുഴിയില്‍ വീണവരെ ആരും കാണുന്നില്ലല്ലോ!

കാലു പിടിത്തത്തിനു പൊതുജനം പൊതുവേ മണിയടി എന്നും കിലുക്കല്‍ എന്നും  പറയാറുണ്ട്‌. ചിലര്‍ സോപ്പിടീല്‍ എന്നും പറയും. ഹിന്ദി മേഖലക്കാര്‍ സാധാരണ ചംചാഗിരി എന്നാണു പറയാറ്. ഇത് ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാകുന്നു. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ഇന്ത്യക്കാര്‍ മറ്റുള്ളവരെ ഇതില്‍ കടത്തി വെട്ടിയിരിക്കയാണ് എന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലീഷില്‍ സൈക്കൊഫന്‍സി എന്നാണ് മണിയടിയുടെ ഓമനപ്പേര്.

അധികാര കസേരയ്ക്ക് ചുറ്റും നിന്ന് പതിവായി മണിയടിച്ചു നില്‍ക്കുന്ന കൂട്ടത്തെ കോട്ടറി എന്നാണു വിളിക്കാറ്. അധികാര കസേരയില്‍ ഇരിക്കുന്ന ദേഹത്തെ പ്രത്യക്ഷമായി കുഴിയില്‍ ഇറക്കാതെ തങ്ങളുടെ കാര്യ സാധ്യം നടത്താന്‍ കോട്ടറി കൂട്ടത്തിനു പ്രത്യേക കഴിവാണ്.

കുഴിയില്‍ വീണാലും വേണ്ടില്ല, കോട്ടറി കൂട്ടത്തിന്‍റെ സോപ്പിടീലിന്‍റെ സുഖം വേണ്ടെന്നു വയ്ക്കാന്‍ പല അധികാര സ്ഥാനികളും തയ്യാറല്ല.

പ്രായത്തിലും അധികാരത്തിലും ഒക്കെ കുറെ സീനിയര്‍ ആയവരെ ബഹുമാനിക്കുന്നത് പക്ഷെ മണിയടി ആയി കരുതാന്‍ പറ്റില്ല. ബഹുമാനം നായ്ക്കളുടെ രീതിയില്‍ ആവുമ്പോള്‍ കാര്യം മാറും.

താഴെക്കിടക്കാരും പട്ടികളും ഒരേ വര്‍ഗം എന്ന് കാണുന്ന മേലാളന്മാര്‍ ധാരാളമുള്ള ദേശമാണ് ഇന്ത്യ. ഇന്ത്യയില്‍ ഇങ്ങനെ ഒരു സ്ഥിതി വിശേഷം സംജാതമായത് അത് മൂലമാകണം.

പഴയ കാല അടിമത്തത്തിന്‍റെ കൊഴിയാത്ത തൊങ്ങല്‍ ആയി ഇതിനെ കാണുന്ന പണ്ഡിതരും കുറവല്ല.

ഏതായാലും ശരി, മണിയടി വീരന്മാരും അതില്‍ സുഖിച്ചു സ്ഥലകാല ബോധം നശിച്ചു തന്നെത്തന്നെയും മറ്റുള്ളവരെയും ഒരു പോലെ കുഴിയില്‍ വീഴ്ത്തുന്ന മേലാളന്മാരും ഇക്കാലത്ത് അത്ര നല്ല കാര്യമല്ല.

മറ്റു രാജ്യങ്ങള്‍ അതിവേഗം പല കാര്യങ്ങളിലും ഔന്നത്യത്തിലേക്ക് കുതിച്ചുയരുമ്പോള്‍ നമ്മുടെ ഇത്തരം അടിമത്ത മനോഭാവങ്ങള്‍ ഇപ്പോഴും വച്ചുപുലര്‍ത്തുന്നത് നാണം കെട്ട ഒരു കാര്യമാണ്. പുരാതന ഭാരത സംസ്കാരത്തെ പറ്റി ഊറ്റം കൊള്ളുന്നവര്‍ ഇതാണോ ആ സംസ്കാരം എന്ന് ആലോചിക്കുന്നതു നന്നായിരിക്കും.

സോപ്പിടീലില്‍ വിവരമുള്ളവര്‍ മയങ്ങാറില്ല. എന്നാല്‍ സോപ്പിട്ടും കാലുപിടിച്ചും അധികാരത്തില്‍ കയറിയവരുടെ സ്ഥിതി അതല്ല. സോപ്പിടാത്തവരെ അവര്‍ക്ക് ഇഷ്ടമാകില്ല. വിവരമുള്ളവര്‍ സോപ്പിടത്തുമില്ല. അത് ചെയ്യാന്‍ വിവര ദോഷികള്‍ക്ക് മാത്രമേ കഴിയൂ. അപ്പോള്‍ പറ്റുന്ന പ്രശ്നം എന്താണെന്നു വച്ചാല്‍ വിവരമുള്ളവര്‍ സമൂഹത്തിനു നന്‍മ ചെയ്യാനുള്ള അവസരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയാണ്.

സമൂഹത്തിലെ വ്യവസ്ഥിതി മുഴുവന്‍ വിവരദോഷികളെ കൊണ്ട് നിറയുന്ന ഒരു സ്ഥിതി വിശേഷം സംജാതമാകുന്നു, ഇത് മൂലം. ഇങ്ങനെ അധപതിച്ച ഒരു വ്യവസ്ഥിതിയില്‍ നല്ല കാര്യങ്ങള്‍ നടക്കണമെന്ന് മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാനേ കഴിയൂ. നടക്കില്ല.

അപ്പോള്‍ കോഴയും അഴിമതിയും താന്‍പോരിമയും സ്വജന പക്ഷവാദവും ഒക്കെ നിറഞ്ഞ ഒരു സമൂഹം ഉരുത്തിരിയും.

ഇത് പക്ഷെ ആര്‍ക്കും ഗുണം ചെയ്യില്ല. താല്‍ക്കാലിക ഗുണ ഭോക്താക്കള്‍ അവിടവിടെ ഞെളിഞ്ഞു നടക്കുമെങ്കിലും ആത്യന്തികമായി അവരും കുഴിയില്‍ മൂടപ്പെടും. ചരിത്രം അതാണു കാണിക്കുന്നത്.

താല്‍ക്കാലിക സുഖ സായൂജ്യം നേടി മയങ്ങി ഇരിക്കുന്നവര്‍ ഇത് മനസ്സിലാക്കിയാല്‍ അവരുടെ പിന്‍തലമുറ എങ്കിലും രക്ഷ പെടും. തങ്ങടെ മക്കളെയും കൊച്ചു മക്കളെയും ഈ നാട്ടില്‍ നിന്നും കയറ്റി വിട്ടു രക്ഷ പെടുത്താന്‍ അവരില്‍ ചിലര്‍ ‍ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്നുണ്ടല്ലോ ! അതിനര്‍ത്ഥം അവര്‍ക്ക് തന്നെ ഈ നാട്ടിലെ വ്യവസ്ഥിതിയില്‍ വിശ്വാസം ഇല്ലാതായി എന്നല്ലേ ?

എന്നാല്‍ അത് ഒരു ശ്വാശ്വത പരിഹാരമാണോ?

മറു നാടുകളില്‍ ഈ ഇന്ത്യന്‍ വംശജര്‍ പില്‍ക്കാലങ്ങളില്‍ വെറും പിന്നോക്ക വര്‍ഗം ആയി പോകില്ലേ ? സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന് കരുതുന്നവര്‍ക്ക് ഇത് വലിയ പ്രശ്നമാകില്ല എന്നറിയാം. ഇന്ത്യന്‍ വംശം ആഗോളവല്‍ക്കരിക്കാന്‍ ഇതു തന്നെ നല്ല മാര്‍ഗമെന്നും വിവരദോഷികള്‍ പറയാറുണ്ട്‌ എന്നത് വേറെ കാര്യം.

സകല വിധ ഐശ്വര്യങ്ങളും കനിഞ്ഞു നല്‍കപ്പെട്ട ഒരു ദേശമായ ഭാരതത്തിന്‍റെ സകല നന്മകളും മുടിക്കുന്ന ചില മാനസിക വൈകല്യങ്ങള്‍ ഉള്ള ഭാരതീയര്‍ അങ്ങനെയൊക്കെ ചെയ്തു കൂട്ടുമ്പോള്‍ വെറും നോക്ക് കുത്തികളോ കാഴ്ച്ചക്കാരോ ആയി വിഷമിച്ചു നില്‍ക്കേണ്ട കാര്യം വിവരമുള്ള ഭാരതീയര്‍ക്ക് ഉണ്ടോ ?

തെറ്റുകള്‍ കണ്ടാല്‍ പ്രതികരിക്കുന്നത് തെറ്റല്ല എന്ന് വിവരമുള്ളവര്‍ മനസ്സിലാക്കണം. എന്നാല്‍ പ്രതികരണം വിവര ദോഷികളെ പോലെയും ആകരുത്. വിവരദോഷികള്‍ എന്ത് വേണേ ചെയ്യട്ടെ എന്ന് കരുതി വെറുതെ ഇരുന്നാല്‍ ഭാവിയില്‍ ഈ ഇത്തിള്‍കണ്ണികള്‍ എല്ലായിടത്തും വേരിറക്കി കഴിഞ്ഞിരിക്കും. അന്ന് എല്ലാം ചുട്ടു ചാമ്പല്‍ ആക്കേണ്ട സ്ഥിതി വരും. അത് വരാതെ സൂക്ഷിച്ചാല്‍ എല്ലാവര്ക്കും ഗുണമാകും.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന സത്യം ഓര്‍ത്താല്‍ എല്ലാവര്‍ക്കും നല്ലത് !


[A semi-sarcastic blog in malayalam language lamenting the damage being done in the Indian establishment and systems by widespread sycophancy which promotes incompetency and the failure of those who realize to react ]


[Please also take some time to come back and read my previous  blogs and blogs on other topics as well. You can reach to those by clicking the links in this page. I would be happy if you take some time to express your views using the comments facility down below. Please  use the same comment facility to interact with me for any doubts or clarifications that you might have. Here is the page link which gives the   list of all my blogs  where you can open all my blog titles.]

Tuesday, February 19, 2013

പട്ടണവാസികള്‍ ആകാന്‍ വെമ്പുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക് !

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരളത്തില്‍ നിന്നും ഉപജീവനാര്‍ത്ഥം നാട് വിടുന്ന മലയാളികളുടെ അഭയ കേന്ദ്രം ആയിരുന്നു ഇന്ന് മുംബൈ എന്നറിയപ്പെടുന്ന ബോംബെ നഗരം. അന്ന് മുംബയിലെ കുടുസ് ഫ്ലാറ്റ് മുറികളില്‍ ഊഴം വച്ചു ഉറങ്ങിയിരുന്ന തലമുറകളുടെ കൈയില്‍ അവരുടെ നാടന്‍ കസിന്‍മാരെ അപേക്ഷിച്ചു ഒരു പക്ഷെ കാശ് കൂടുതല്‍ കാണുമായിരുന്നിരിക്കണം. നാട്ടുകാര്‍ ഫാഷന്‍ എന്ത് എന്ന് മനസ്സിലാക്കിയത് ബോംബെക്കാരെ നോക്കിയാണ് എന്ന് വേണമെങ്കില്‍ പറയാം.

ബോംബെവാസികളായ മലയാളികള്‍ പക്ഷെ ശ്വാസം നന്നായി എടുത്തിരുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ എത്തുമ്പോഴായിരുന്നു എന്നത് അവരുടെ നാട്ടുകാരായ സ്വന്തക്കാര്‍ ഒരു പക്ഷെ മനസ്സിലാക്കി കാണില്ലായിരിക്കാം.

അത് മനസ്സിലാകണമെങ്കില്‍ ബോംബെ നേരില്‍ കാണണം.

അങ്ങനെ ഒരവസരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എനിക്ക് ലഭിച്ചു. മുംബയിലെ മാത്രമല്ല അതുപോലെ ഉള്ള ഇന്ത്യയിലെ എല്ലാ മഹാനഗരങ്ങളുടെയും അവസ്ഥ ഏതാണ്ട് ഒരുപോലെ ആണെന്ന് മനസ്സിലാക്കാനും സാധിച്ചു.

നഗര ആസൂത്രണമെന്ന കൊനഷ്ടു വിദ്യ ഇന്ത്യക്കാരെ പരിശീലിപ്പിക്കാന്‍ പണ്ട് ഇന്ത്യ ഭരിച്ചിരുന്ന സായിപ്പന്മാര്‍ കുറെ ഒക്കെ പരിശ്രമിച്ചെങ്കിലും നടന്നില്ല. വളരെ ശ്രദ്ധ വച്ച് അവര്‍ സിവില്‍ എഞ്ചിനീയറിംഗ് ഉപരി അഭ്യസന വിദ്യയായി മുനിസിപല്‍ എന്ജിനീരിങ്ങും സാനിട്ടറി എന്ജിനിയരിങ്ങും ഒക്കെ ചില നല്ല സാങ്കേതിക വിദ്യാ കേന്ദ്രങ്ങളില്‍ തുടങ്ങി വച്ചെങ്കിലും അതൊക്കെ സായിപ്പനെ വിറ്റ വിദ്യ അറിയാവുന്ന ഇന്ത്യക്കാര്‍ അട്ടിമറിച്ചെന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

ഏതായാലും അത് നിമിത്തം ഇന്ത്യയിലെ മഹാ നഗരങ്ങള്‍ ഒരു ആസൂത്രണവുമില്ലാതെ തന്നത്താന്‍ അങ്ങ് വളര്‍ന്നു വികസിച്ചു.

മനുഷ്യന് കുടിക്കാന്‍ പറ്റിയ വെള്ളമെത്തിക്കുന്നതും, മലമൂത്ര വിസര്‍ജനങ്ങള്‍ അടക്കമുള്ള മാലിന്യം നീക്കം ചെയ്യുന്നതും, ഗതാഗത സൗകര്യം ഒരുക്കുന്നതും, മഴവെള്ളവും മലിന ജലവും ഒഴുക്കി വിടുന്നതും ഒക്കെ രാഷ്ട്രീയര്‍ക്കാര്‍ക്ക് അടക്കം ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ചെറുകിട സാങ്കേതിക വിദ്യകളായി പരിണമിക്കുകയും ചെയ്തു.

അപ്പോപ്പിന്നെ ബോംബയും ചെന്നൈയും ഡല്‍ഹിയും ഒക്കെ നാറ്റ നഗരങ്ങള്‍ ആയതില്‍ അതിശയം ഒന്നും ഇല്ലല്ലോ.

അതൊക്കെ അങ്ങ് ഉത്തര ഇന്ത്യയിലെ കാര്യം ആയിരുന്നു കുറെ നാള്‍ മുമ്പ് വരെ. കേരളക്കാര്‍ പട്ടണങ്ങളെ അത്രയധികം സ്നേഹിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍.

ഗ്രാമങ്ങളില്‍ തങ്ങള്‍ക്കുള്ള വസ്തു വകകളില്‍ മഹാസൌധങ്ങള്‍ കെട്ടിപ്പൊക്കാന്‍ പട്ടണങ്ങളിലെ മലിനത മൂലം സഹി കെട്ടിരുന്ന മലയാളികള്‍ ശ്രദ്ധ വച്ചു. കേരളം ആകപ്പാടെ ഒരു സുന്ദര ദേശം ആകാന്‍ അത് സഹായകമായി.

പട്ടണവുമല്ല, ഗ്രാമവുമല്ല എന്ന മട്ടിലോ അത് രണ്ടും കൂടിയ മട്ടിലോ ഒക്കെ ആയി കേരളം.

റോഡും ഗതാഗതവും വൈദ്യുതി വിതരണവും സര്‍ക്കാര്‍ ചുമതലയിലും ബാക്കിയൊക്കെ സ്വയം പര്യാപ്തതയിലും എന്ന രീതിയില്‍ കേരളം മുന്നേറി. അധികമൊന്നും നാറാത്ത ഒരു വികസന പ്രക്രിയ.

എന്നാല്‍ പിന്നീട് കമ്പ്യൂട്ടര്‍ വിപ്ലവവും വിനോദ സഞ്ചാര വിപ്ലവവും ആരോഗ്യപരിപാലന സേവന വിപ്ലവവും അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന കേരളത്തിലെ ചെറു പട്ടണങ്ങളെ വിഴുങ്ങി കളഞ്ഞു എന്ന് പറയാം.

ഉള്‍നാടുകളില്‍ നല്ല വീടുകളില്‍ കഴിഞ്ഞിരുന്ന പുത്തന്‍ തലമുറയ്ക്കും പഴമക്കാര്‍ക്കും പട്ടണങ്ങളില്‍ ചേക്കേറാന്‍ പൂതി കൂടി. പട്ടണ പ്രദേശങ്ങളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന സ്ഥലങ്ങള്‍ അമ്പര ചുംബികളെ കൊണ്ട് നിറഞ്ഞു. അതില്‍ വസിക്കുന്ന പതിനായിരങ്ങള്‍ക്ക് അവരുടെ മാലിന്യം ആര് എവിടെ കൊണ്ട് കളയുന്നു എന്ന് ഒരു പിടിയുമില്ല ! 

പണ്ടത്തെ മുംബൈ നഗരത്തെക്കാള്‍ നാറുന്ന നഗരങ്ങള്‍ ആയി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ കൊച്ചിയും അനന്തപുരിയും ഒക്കെ.

ഇങ്ങനെ ഒരു അനര്‍ത്ഥം ഒരു പക്ഷെ പട്ടണത്തെ സ്നേഹിച്ചു പോയവര്‍ ഒരു പക്ഷെ സ്വപ്നത്തില്‍ പോലും നിരൂപിച്ചു കാണില്ല.

അവരുടെ പ്രശ്നങ്ങള്‍ കൈ കാര്യം ചെയ്യാന്‍ കഴിവുള്ള രാഷ്ട്രീയക്കാരും ഇല്ലാതെ പോയി.

പറഞ്ഞിട്ടെന്തു കാര്യം ? രാഷ്ട്രീയക്കാരെ ഉപദേശിക്കാന്‍ പറ്റിയ സാങ്കേതിക വിദ്വാന്‍മാരും ഇല്ലെന്നു തോന്നുന്നു.

നിങ്ങള്‍ക്ക് എന്തു തോന്നുന്നു ?


[View the linked list of all Blogs of the Author Here ! ]

Monday, January 7, 2013

മോഹന്‍ലാലും മീരാ ജാസ്മിനും ഇലന്തൂരും പിന്നെ ഈ ഞാനും !

മോഹന്‍ലാല്‍ എന്ന നടനും മീരാ ജാസ്മിന്‍ എന്ന നടിയും ലോക പ്രശസ്തി നേടിയ വ്യക്തികളാണ്. വടിവുള്ള ശരീര കാന്തിയും മികവുറ്റ അഭിനയ ചാതുര്യവും കൊണ്ട് സിനിമാ ലോകത്ത് തങ്ങളുടേതായ ശൈലി പ്രദര്‍ശിപ്പിച്ചു അനേകായിരങ്ങളെ ആരാധകരാക്കിയവരാണ് ഇവര്‍ ഇരുവരും.

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാന പാത്രങ്ങള്‍.

മദ്ധ്യതിരുവിതാംകൂറിലെ ഇലന്തൂര്‍ എന്ന പഴയ ഗ്രാമ പ്രദേശത്തു [ഇപ്പോഴത് ഗ്രാമവുമല്ല, പട്ടണവുമല്ല !] വേരുള്ളവരാണ് മോഹന്‍ലാലും മീരയും. ഇപ്പോള്‍ ആ വേരുകളെ  തിരയാന്‍ അവര്‍ക്ക്  സമയം ഇല്ലെങ്കില്‍ പോലും അത് ഒരു വാസ്തവം അല്ലാതാകുന്നില്ലല്ലോ !

അത് പോലെ  താല്‍ക്കാലികമായിട്ടെങ്കിലും ഇലന്തൂരില്‍ നിന്നും വേരു പിഴുതു പോയ ഒരു സാധാരണക്കാരനാണ് ഞാനും. ഒരു പക്ഷെ അതായിരിക്കണം ഞങ്ങളെ മൂവരയും തമ്മില്‍ ഘടിപ്പിക്കുന്ന ഒരേ ഒരു കണ്ണി. അങ്ങനെ ഒരു കണ്ണി മൂലം അവര്‍ എന്നെ അറിയില്ല എങ്കിലും അങ്ങനെ ഒരു കണ്ണി നില നില്‍ക്കുന്നു എന്നത് വാസ്തവം.

ഇങ്ങു ദൂരെ റാഞ്ചിയിലെ തണുത്തു വിറങ്ങലിച്ച ഇന്നലത്തെ സന്ധ്യയില്‍ സൂര്യ ടിവിയില്‍ ഏഷ്യനെറ്റ് വഴി പ്രശസ്തി നേടിയ ശ്രീ നായരുടെ (മുഴുവന്‍ പേര് മലയാളത്തില്‍ എഴുതാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ക്ഷമിക്കുക !) ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ട ടോക്ക് ഷോയില്‍ മോഹന്‍ലാലിനെ കാണുകയും കേള്‍ക്കുകയും ചെയ്തതാണ് ഈ ബ്ലോഗിന് പ്രചോദനമായത് എന്ന് വേണമെങ്കില്‍ പറയാം.

മോഹന്‍ലാല്‍ ബ്ലോഗ്‌ എഴുതാന്‍ സമയം കാണുന്നു എന്ന് വെളിപ്പെടുത്തിയത് മൂലം അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ ഗൂഗിള്‍ സേര്‍ച്ച്‌ വഴി കണ്ടു പിടിക്കാനും സാധിച്ചു. [ മോഹന്‍ലാലിന്‍റെ മലയാളം ബ്ലോഗുകള്‍ ഇവിടെ വായിക്കാം !] അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണ് എന്നു സമ്മതിക്കട്ടെ. 

ലാലിനെ സിനിമയില്‍ അല്ലാതെ ഞാന്‍ കണ്ടിട്ടില്ല. മീരയെ അവര്‍ ഒരു നടി ആകുന്നതിനു വളരെ മുമ്പ്‌ ഒരു കുട്ടിയായി കണ്ടിട്ടുണ്ട് എന്നാണു ഒരു ഓര്‍മ.

ഞാന്‍ അനിയച്ചായന്‍ എന്നു വിളിച്ചിരുന്ന മീരയുടെ പിതാവ് ഇലന്തൂരില്‍ പുത്തന്‍വീട്ടില്‍ തുണ്ടിയില്‍ കുടുംബാംഗവും  ഒരു ബന്ധുവും ആയിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് അദ്ദേഹം ഇലന്തൂരു നിന്ന് തിരുവല്ലയിലേക്ക് താമസം മാറിയതു മൂലം ആ കുടുംബത്തിന്‍റെ ഇലന്തൂരു ബന്ധം ഏതാണ്ടൊക്കെ നിലച്ചു എന്നു കരുതാം. 

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഞ്ചും ആറും ഏഴും ക്ലാസുകളിലെ  എന്‍റെ വിദ്യാഭ്യാസം നെല്ലിക്കാലായില്‍ മാര്‍ത്തോമ മിഡില്‍ സ്കൂളില്‍ ആയിരുന്നു. എന്‍റെ മാതാവിന്‍റെ പിതാവ് ആരംഭമിട്ട ഈ സ്കൂള്‍ ആ വീട്ടു പേരിനെ അനുസ്മരിക്കും വിധം ഐക്കുഴ സ്കൂള്‍ എന്നാണു ഇപ്പോഴും അറിയപ്പെടുന്നത്.

ആ മൂന്നു വര്‍ഷക്കാലം  രാവിലെ   ഇലന്തൂര്‍ പുത്തന്‍ ചന്ത ഭാഗത്തുള്ള എന്‍റെ വീട്ടില്‍ നിന്നും നെല്ലിക്കാലയിലെ ഐക്കുഴ സ്കൂളിലേക്കും വൈകുന്നേരം തിരിച്ചും കാല്‍നടയായി യാത്ര ചെയ്തിരുന്നത് മോഹന്‍ലാലിന്‍റെ പിതൃ ഭവനത്തിന് മുമ്പില്‍ കൂടി ആയിരുന്നു എന്നു ഇപ്പോള്‍ ഓര്‍ക്കുന്നു. അന്ന് പപ്പൂള്ളപ്പടി എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന കള്ളുഷാപ്പ് മുക്കിനു സമീപം ആയിരുന്നു ആ ഭവനം. ആ വീട്ടിലെ ഒരാള്‍ (മോഹന്‍ലാലിന്‍റെ അച്ഛന്‍) അങ്ങ് തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തിരുന്നത് കാരണം ആ ഭവനം എന്‍റെയും കൂട്ടുകാരുടെയും ചര്‍ച്ചകളില്‍ കടന്നു വരുമായിരുന്നു.

ഞാന്‍ വടക്കേ ഇന്ത്യയില്‍ ഭിലായി ഉരുക്ക് നിര്‍മാണ ശാലയില്‍ ഒരു എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷങ്ങളില്‍ എന്നോ ഒരിക്കല്‍ മോഹന്‍ലാലിന്‍റെ അച്ഛനെ പരിചയപ്പെടാന്‍ ഇടയായത് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു. എന്‍റെ മാതൃ സഹോദരനും ഐക്കുഴ സ്കൂളിന്‍റെ ഹെഡ്‌മാസ്റ്ററും ആയിരുന്ന ജോയിച്ചായന്‍ (ശ്രീ ജോണ്‍ ജോണ്‍ സാര്‍ ) ആയിരുന്നു എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. അന്ന് നെല്ലിക്കാല മുക്കിനു സമീപം ലക്ഷ്മി തിയേറ്റര്‍ എന്ന ഒരു സിനിമ ശാല പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതിനു മുമ്പില്‍ വച്ചാണ് ഈ പരിചയപ്പെടല്‍ നടക്കുന്നത്.

മോഹന്‍ലാല്‍ അന്ന് അഭിനയ ലോകത്ത് അറിഞ്ഞു വരുന്ന കാലം. വടക്കേ ഇന്ത്യയില്‍ ആയ എനിക്ക് ഒരു പുതിയ മലയാളം  സിനിമാ നടനെ അറിയാന്‍ സാധ്യത വളരെ കുറവു തന്നെ എന്നു പറയാം.

മോഹന്‍ലാലിന്‍റെ അച്ഛന്‍ ആ നാട്ടുകാരനും സെക്രട്ടറിയേറ്റ്‌ ഉദ്യോഗസ്ഥനും എന്നതിന് പുറമേ മോഹന്‍ലാല്‍ എന്ന സിനിമാ നടന്‍റെ അച്ഛനും ആണെന്ന കാര്യം അദ്ദേഹത്തിന്‍റെ നാട്ടിലെ സുഹൃത്തായ ജോയ്ച്ചായന്‍ അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തുമ്പോള്‍ പ്രത്യേകം എടുത്തു പറഞ്ഞു.

പല നാട്ടുകാര്യങ്ങളും പറഞ്ഞു ഞങ്ങള്‍ മൂവരും നെല്ലിക്കലാ മുക്കില്‍ കുറെ നേരം നിന്നു. സന്ധ്യ ആയി വരുന്ന സമയം. മോഹന്‍ ലാലിനെ സിനിമയിലും അല്ലാതെയും കണ്ടിട്ടില്ലാത്ത എന്നെ അന്ന് ആ കൊട്ടകയില്‍ ഓടിക്കൊണ്ടിരുന്ന ലാല്‍ സിനിമ കാണാന്‍ അവര്‍ ഇരുവരും ചേര്‍ന്നു ക്ഷണിച്ചു. അതനുസരിച്ചു ഞങ്ങള്‍ മൂവരും സിനിമ കാണാന്‍ ലക്ഷ്മി തിയേറ്ററില്‍ കയറി. തിയേറ്റര്‍ നടത്തിപ്പുകാര്‍ ഞങ്ങള്‍ക്ക് മൂന്നു സ്പെഷ്യല്‍ കസേരകള്‍ തരപ്പെടുത്തി തന്നു.

അങ്ങനെ മോഹന്‍ലാലിന്‍റെ അച്ഛനൊപ്പം ഇരുന്നു ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രം കണ്ടു. ഏതു സിനിമയെന്ന് ഇപ്പോള്‍ ഓര്‍മയില്ല. (ഒരു സിനിമയും എന്‍റെ ഓര്‍മയില്‍ നില്‍ക്കാറില്ല. കാണുമ്പോള്‍ രസിക്കും. അത് കഴിഞ്ഞു മറന്നു. പിന്നെ കാണുമ്പോള്‍ നേരത്തെ കണ്ടത് എന്ന് തോന്നുമെന്കിലും ഒട്ടും രസം പോകാതെ പിന്നെയും കാണാന്‍ അതുമൂലം എനിക്ക് കഴിയാറുണ്ട്.)

അന്നത്തെതില്‍ നിന്നും മോഹന്‍ലാല്‍ ഇന്ന് പല മടങ്ങ്‌ വളര്‍ന്ന് ജനങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ എന്ന മഹാ വ്യക്തിത്വം  ആയി കഴിഞ്ഞിരിക്കുന്നു.

അതുപോലെ തന്നെ മീരാ ജാസ്മിനും മലയാളക്കര വിട്ടു തമിള്‍-തെലുഗ് മേഖലയിലേക്ക് കടന്നിരിക്കുന്നു.

സിനിമാ ലോകത്തെ അധികമൊന്നും കാണാത്ത ഇലന്തൂര്‍ ദേശത്തുനിന്നും ഉദിച്ചുയര്‍ന്ന രണ്ടു വെള്ളി നക്ഷത്രങ്ങള്‍ !

ഇലന്തൂരിലെ പഴയ കാല പ്രതിഭകള്‍ക്ക് പകരം വന്ന ഇലന്തൂര്‍ക്കാര്‍ എന്ന് വേണമെങ്കില്‍ പറയാം. പുത്തന്‍ പ്രതിഭകള്‍ ഇലന്തൂരിനെ മറന്നാലും തനി ഇലന്തൂര്‍ക്കാര്‍ക്ക് അത് പറ്റില്ലല്ലോ !

എനിക്ക് പരിചയമുള്ള ഇലന്തൂര്‍ അല്ല ഇന്നുള്ളത്. എന്നാലും ജീവിത സായാഹ്നത്തില്‍ ഈ ദേശത്തു മടങ്ങി എത്താന്‍ ഏതോ ഒരു മായിക ശക്തി എന്നെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.

സാധിക്കുമെന്ന് കരുതട്ടെ !

അല്ലാതെന്തു പറയാന്‍ ? അത് പറ്റാതെ പോയ പലരുടെയും നിസഹായാവസ്ഥ എനിക്ക് അറിയാത്ത കാര്യമൊന്നുമല്ല.

[This is a blog written in Malayalam Language of Kerala which highlights the achievements of two prominent Malayalam Fim Personalities who have their roots in the Village of Elanthur (or Elanthoor) which is the native village of the blog author. The film personalities are Mohan Lal and Meera Jasmine whose parents hailed from Elanthoor and are personally known to the author]
[View the linked list of all Blogs of the Author Here ! ]   

Friday, November 23, 2012

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ !

ചെന്നായെ കണ്ടിട്ടുണ്ടോ ?

നടപ്പും പോക്കും ഒക്കെ കണ്ടാല്‍ അത് ആരെയെങ്കിലും കടിച്ചു കീറി തിന്നുമെന്നു തോന്നുമോ ?

അയ്യോ പാവം എന്ന മട്ടില്‍ ആണ് എപ്പോഴും.

ആടും ചെന്നായും തമ്മില്‍ നോക്കിയാല്‍ വല്യ വ്യത്യാസം വല്ലോം കാണാമോ ?

ഒരു പക്ഷെ വലിപ്പത്തില്‍ ആടുകള്‍ തന്നെ മുമ്പില്‍.

ആടിന്‍റെ ഒപ്പം വരില്ല ചെന്നായ്‌.

അടുത്തു കൂടി നടന്നാല്‍ ആടിന് പോലും ചെന്നായോട് വാത്സല്യമേ തോന്നൂ.

എന്തൊരു എളിമ, എന്തൊരു വിനയം, എന്തൊരു കുസൃതി, കുട്ടികളെ പോലെ !

എന്നാല്‍ ചെന്നായ്‌ തരം നോക്കി കാത്തിരിക്കയാണെന്നു പാവം ആടിനു ഒരിക്കലും മനസ്സിലാവുകയില്ല.

ചെന്നായുടെ ക്രൂര ദംഷ്ട്രങ്ങള്‍ പാവം ആടിനെ കടിച്ചു കീറി കൊന്നു തിന്നുന്നത് വരെ.

ഒരു അനുഭവത്തില്‍ നിന്ന് മനസ്സിലാകാന്‍ ആടിനു അവസരം കിട്ടാറില്ല.

ആടും ചെന്നായും പോലുള്ള മനുഷ്യരും നമ്മുടെ ഇടയില്‍ ധാരാളം.

കണ്ടാല്‍ ഒരു തരത്തിലും തിരിച്ചറിയാന്‍ പറ്റില്ല, സാധാരണ രീതിയില്‍.

ആടു പോലെയുള്ള പാവം മനുഷ്യര്‍ക്ക്‌ പാവം പോലെ കൂടെ കൂടി ചതിക്കാന്‍ തക്കം കാത്തിരിക്കുന്ന ചെന്നായ്‌ പോലെയുള്ള മനുഷ്യരെ ഒരിക്കലും മനസ്സിലായില്ലെന്ന് വരും.

വല്യ കഷ്ടം തന്നെ. അല്ലേ ?

എങ്ങനെ മനസ്സിലാകും ഇവരെ ?

ആവശ്യത്തിലധികം എളിമയും വിനയവും കുസൃതിയും ഒക്കെ പ്രകടിപ്പിക്കുന്നവരെ ഒന്ന് പ്രത്യേകം ശ്രദ്ധ വച്ചോളൂ !

ഒരു പക്ഷെ ചെന്നായുടെ സ്വഭാവം തരം കിട്ടിയാല്‍ പ്രകടമായെന്നു വരും.

വഷളത്തരവും ക്രൂരതയും കൌടില്യവും വിശ്വാസ വഞ്ചനയും ഒക്കെത്തന്നെ !

ചെന്നായ പക്ഷെ ആടുമല്ല, പട്ടിയുമല്ല. അത് ചെന്നായ തന്നെ.

ഒരുതരത്തിലും അതിനെ മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല.

അതാണ് അതിന്‍റെ ഒരു പ്രത്യേകത.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ല.


[കൂടുതല്‍ കാണുക: രാജന്‍ സി മാത്യുവിന്‍റെ മലയാളം ബ്ലോഗുകള്‍ ! ]

[This blog is in Malayalam language, written only for those who can read Malayalam language of Kerala ]

Monday, October 1, 2012

ജീവന്‍ നശിക്കുന്ന ദേശത്തു ജീവന്‍ നിലനിര്‍ത്തുന്ന ഡോക്ടര്‍ ജീവന്‍ !

ഇന്നലെ ഒരു ഞായറാഴ്ച ആയിരുന്നു. കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികള്‍ പള്ളികളില്‍ പോയി കൂട്ടായ്മ ആചരിക്കുകയും ഒപ്പം പറ്റുമെങ്കില്‍ അല്‍പ്പം പൊങ്ങച്ചം പ്രകടമാക്കുകയും ചെയ്യുന്ന ഒരു ദിവസം.

ഇങ്ങു വടക്കു കിഴക്ക് പഴയ ബീഹാര്‍ സംസ്ഥാനം വെട്ടി മുറിച്ചു രൂപീകരിച്ച ജാര്‍ഖണ്ട് എന്ന ഈ ആദി വാസി സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ താമസമാക്കിയിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ പക്ഷേ പഴയ മലയാളി സമൂഹം നാമമാത്രമായി കഴിഞ്ഞിരിക്കുന്നു. ഒരു ചെറിയ കൂട്ടായ്മയ്ക്കു പോലും ആളില്ലാത്ത അവസ്ഥ. 

അതു മൂലം ഉള്ള മലയാളികള്‍ക്ക് പതിവില്ലാത്ത ഒരടുപ്പം. ഉര്‍വശി ശാപം ഉപകാരപ്പെട്ട പോലെ!

കേരളത്തില്‍ ആയിരുന്നെങ്കില്‍ പൊങ്ങച്ചക്കാരുടെ ആധിക്യം ഉളവാക്കുന്ന കൃത്രിമത്വം നിമിത്തം പള്ളിയില്‍ പോകാന്‍ തോന്നുമായിരുന്നില്ല എന്ന് കരുതുന്നതായിരിക്കും ശരി. കുറച്ചൊക്കെ അപ്രകാരം  ആയിരുന്നു പത്തു മുപ്പതു കൊല്ലത്തെ ഭിലായിയിലെ താമസത്തിനിടെ മലയാളി പെരുപ്പം മൂലം ഉളവായ അനുഭവം.


തികച്ചും അപരിചിതമായ റാഞ്ചി പ്രദേശത്തു ആകസ്മികമായി എത്തിച്ചേര്‍ന്നപ്പോള്‍ ഊഷ്മളമായ സൗഹൃദം ലഭ്യമായി. മുപ്പതില്‍ താഴെ കുടുംബങ്ങള്‍ ഉള്ള റാഞ്ചി മാര്‍ത്തോമ്മ ക്രിസ്ത്യന്‍ [Mar Thoma Syrian Church Parish of Ranchi] ഇടവക അംഗങ്ങള്‍ അങ്ങനെ ആദിമ ക്രിസ്ത്യന്‍ കൂട്ടായ്മയുടെ ഒരു അനുഭവത്തിലേക്ക് കുറച്ചൊക്കെ മാറിയിരിയ്ക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. 

ഈ കൂട്ടായ്മയെ ഓജസ്സോടെ ഇപ്പോള്‍ നയിക്കുന്നത് റാഞ്ചി സെന്‍റ് തോമസ്‌ സ്കൂള്‍ [St.Thomas School Ranchi]  പ്രിന്‍സിപ്പലും മാര്‍ത്തോമ്മാ പള്ളി വികാരിയുമായ ജോസഫ്‌ അയ്‌രൂര്‍ക്കുഴി അച്ചന്‍ [Rev. Joseph Ayroorkuzhi]  ആണ്. ആ ഓജസ് നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ ഇടവകാംഗങ്ങള്‍ ആയ സണ്ണിയും, ബിന്ജുവും, രാജുവും, ജോര്‍ജുകുട്ടിയും, സാലിയും, സജിയും ഒക്കെ അഹോരാത്രം പ്രയഗ്നിക്കുന്നു.

ഈ ചെറിയ സമൂഹത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില വ്യക്തികളില്‍ എടുത്തു പറയേണ്ട ഒരാളാണ് ഡോക്ടര്‍ ജീവന്‍ കുരുവിള. റാഞ്ചിയിലെ ചെറിയ മാര്‍ത്തോമ പള്ളി ആരാധനയില്‍ പങ്കു ചേരാന്‍ അദ്ധേഹവും പത്നി ഡോക്ടര്‍ ഏയ്‌ന്‍ജലും ചെറിയ മൂന്നു കുഞ്ഞുങ്ങളും നാലു മണിക്കൂറില്‍ അധികം നീളുന്ന റോഡ്‌ യാത്ര നടത്തുന്നു. ജാര്‍ഖണ്ടിലെ നക്സല്‍ വിളയാട്ട കേന്ദ്രങ്ങളില്‍ ഒന്നായ പലാമു ജില്ലയിലെ സത്ബര്‍വ എന്ന സ്ഥലത്തു നിന്നും. റാഞ്ചിയില്‍ നിന്നും നൂറ്റി നാല്‍പതു കിലോമീറ്റര്‍ പടിഞ്ഞാറാണ് ഈ സ്ഥലം.

സത്ബര്‍വയില്‍ തുംബഗടാ എന്ന സ്ഥലത്ത്  നൂറു കിടക്കകള്‍ ഉള്ള നവ ജീവന്‍ ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ആണ് ഡോക്ടര്‍ ജീവന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിദേശ മിഷനറി ഡോക്ടര്‍മാര്‍ ആരംഭിച്ചതും പിന്നീട് അവര്‍ വിട്ടു പോയപ്പോള്‍ സമൂഹ നന്മ ആഗ്രഹിക്കുന്ന ചില ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ക്രിസ്തീയ പ്രതിബദ്ധത നിമിത്തം ഏറ്റെടുത്തു നടത്തുന്ന ചില ആശുപത്രികളില്‍ ഒന്നാണ് ഈ ആശുപത്രി. 

മലയാളിയായ ഈ യുവ ഡോക്ടര്‍ ജീവന്‍റെയും അദ്ദേഹത്തിന്‍റെ കൂട്ടാളികളുടെയും പ്രയഗ്നം തികച്ചും അധോഗതിയില്‍ ആയ പലാമു പ്രദേശത്തു എങ്ങനെ ഒരു വെളിച്ചമായി നില നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഞങ്ങളില്‍ ആഗ്രഹം ജനിപ്പിച്ചതും അതിനു മുന്‍കൈ എടുത്തതും ജോസഫ്‌ അച്ചന്‍ ആണ്.

ഇന്നലെ ഞങ്ങള്‍ ഇടവക അംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു സത്ബര്‍വയിലേക്ക് യാത്രയായി. രാവിലെ ആറു മണിക്കു തിരിച്ച ഞങ്ങള്‍ പത്തരയോടെ നവജീവന്‍ ആശുപത്രി കാമ്പസ്സില്‍ ഉള്ള മേന്നോനിറ്റ്‌ പള്ളിയുടെ അങ്കണത്തില്‍ എത്തിച്ചേര്‍ന്നു.



റാഞ്ചിയിലെ സ്കൂള്‍ ബസ്‌ ഞങ്ങളുടെ യാത്ര സുഗമമാക്കി.



 അധികം താമസിയാതെ എല്ലാവരും ചേര്‍ന്ന് മലയാളത്തിലും ഹിന്ദിയിലും ആയി ആ ചാപ്പലില്‍ വച്ചു ഇന്നലത്തെ പള്ളി ആരാധന നടത്തി. ഡോക്ടര്‍ ജീവന്‍ കുരുവിള ജോസഫ്‌ അച്ചന്‍റെ മലയാള പ്രഭാഷണം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി.

ആരാധനയ്ക്ക് ശേഷം ആശുപത്രി ചുറ്റി നടന്നു കാണുവാനും പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതലായി മനസ്സിലാക്കുവാനും റാഞ്ചിയിലെ മലയാളി മാര്‍ത്തോമക്കാര്‍ക്ക് അവസരം കിട്ടി.



ഉത്തര ഇന്ത്യയിലെ ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത് ഒരു ദേശീയ പാതയുടെ അരികില്‍ [NH75] തന്നെ ആണെന്നു വരികിലും വികസന കാര്യത്തില്‍ ഇവിടം  ഒരു ഓണം കേറാ മൂലയായി തന്നെ തുടരുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ സ്ഥലം നക്സല്‍ വാദികളുടെ അതി പ്രസരമുള്ള ഒന്നായി ഇപ്പോള്‍ തീര്‍ന്നിരിക്കുന്നു. ചുറ്റുപാടുമുള്ള ഗ്രാമങ്ങളില്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ ഇപ്പോഴും കഴിയുന്നു. നല്ല സ്കൂളുകള്‍ ഇല്ല, വൈദ്യുതി ഇല്ല, വാഹന സൗകര്യം ഇല്ല , ശുദ്ധ ജല സൗകര്യം ഇല്ല, ആശുപത്രി സൗകര്യം ഇല്ല, അങ്ങനെ പോകുന്നു ഇല്ലായ്മകളുടെ കാര്യങ്ങള്‍.

ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ [Emmanuel Hospital Association] എന്ന സംഘടനയില്‍ പെട്ട നവജീവന്‍ ഹോസ്പിറ്റല്‍ സൊസൈറ്റി [Nav Jeevan Hospital Society] ആണ് സത് ബര്‍വയില്‍ തുംബഗാര എന്ന ഈ സ്ഥലത്ത് നവജീവന്‍ ആശുപത്രി ഇപ്പോള്‍ നടത്തുന്നത്. ഇരുപത്തഞ്ചു ഏക്കറില്‍ പഴയ മട്ടിലുള്ള ആസ്ബസ്റ്റോസ് മേല്‍ക്കൂരയുള്ള പല കെട്ടിടങ്ങളിലായി ആശുപത്രിയും അനുബന്ധ സൌകര്യങ്ങളും പ്രവര്‍ത്തിക്കുന്നു. വൈദ്യുതി കണക്ഷന്‍ പേരിനു മാത്രമായതിനാല്‍ കൂടുതല്‍ സമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കാര്യങ്ങള്‍ നടത്തുന്നു. ഓപ്പറേഷനും മറ്റും.

പത്തു ഡോക്ടര്‍മാര്‍ അടക്കം നൂറോളം സേവന തല്പരരായ സ്ത്രീപുരുഷന്മാന്‍ ഇവിടെ ആതുര സേവനം നടത്തുന്നു. പലരും കേരളത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍. സാങ്കേതിക സഹായം ചെയ്യാന്‍ കേരളത്തില്‍ നിന്ന് ഒരു യുവ എന്‍ജിനീയറും ഉണ്ട്.

നേഴ്സിംഗ് പരിശീലന കേന്ദ്രത്തിലും കണ്ണ് ചികില്‍സാ കേന്ദ്രത്തിലും ഒക്കെ വിദഗ്ദ്ധരായ ആളുകള്‍ സേവനം ചെയ്യുന്നു. ധന മോഹം അല്‍പ്പവും ഇല്ലാതെ.

നൂറു കിടക്കകള്‍ ഒന്ന് പോലും ഒഴിഞ്ഞതായി കണ്ടില്ല. അതുപോലെ ദിനം പ്രതി നൂറു കണക്കിന് ആള്‍ക്കാര്‍ പലയിടങ്ങളില്‍ നിന്നായി ഔട്ട് പേഷ്യന്‍റ് ആയി എത്തുന്നു. 

ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആധുനികമാക്കാന്‍ ഡോക്ടര്‍ ജീവനും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ആഗ്രഹിക്കുന്നു. അതിനു പണവും മറ്റു പല വിധ സഹായങ്ങളും അവര്‍ക്ക് ആവശ്യമായിട്ടുണ്ട്.

 
ഒരു പക്ഷെ അവരെ ഏറ്റവും അധികം പിന്തുണക്കേണ്ടത് സര്‍ക്കാര്‍ ആവണം. സര്‍ക്കാരിനോ മറ്റു പണ മോഹികളായ ഹോസ്പിറ്റല്‍ ബിസിനസ്കാര്‍ക്കോ ഇതുവരെ ചെയ്യാന്‍ സാധിക്കാത്ത കാര്യം ആണ് ഇവിടത്തെ നിസഹായരായ ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍വഹിച്ചു പോരുന്നത്. സര്‍ക്കാരില്‍ നിന്ന് വാഗ്ദാനങ്ങള്‍ പലതും വരുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ  സഹായം ഇല്ല എന്നത് ഒരു വാസ്തവം.

 

ആധുനിക രീതിയില്‍ ഒരു കെട്ടിടം പണിയാന്‍ കോണ്‍ട്രാക്റ്റ്‌ എടുത്തു നടത്താന്‍ പോലും ഇവിടെ ആളില്ല. മാവോ വാദികളെ പേടിച്ചു ദൂരെ നിന്നും ജോലിക്കാരും മറ്റും വരാന്‍ ഭയക്കുന്നു. മാവോ വാദികളെ കൊണ്ട് ഹോസ്പിറ്റലിനു ഇതുവരെ ഭീഷണികള്‍ ഒന്നും തന്നെ ഇല്ലെങ്കില്‍ പോലും.



ഡോക്ടര്‍ ജീവനും ഭാര്യയും അദ്ദേഹത്തിന്‍റെ എല്ലാ സഹപ്രവര്‍ത്തകരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പണവും പട്ടണ സൌകര്യങ്ങളും തേടി പോകുന്ന ഇക്കാലത്തെ ഡോക്ടര്‍മാര്‍ക്ക് ഇവര്‍ ഉദാത്ത മാതൃക ആകുന്നു. യഥാര്‍ത്ഥ ആതുര സേവനം വഴി ദൈവ സ്നേഹം മനുഷ്യരില്‍ എത്തിക്കുന്ന ഇവരോട് നാമൊക്കെ കടപ്പെട്ടിരിക്കുന്നു. ഈ യുവ ആതുര സേവകരെ പരിചയപ്പെടുവാനും അവരുടെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുവാനും ലഭിച്ച ഇന്നലത്തെ ഞായറാഴ്ച റാഞ്ചി മലയാളി മാര്‍ത്തോമാ ഇടവകക്കാര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു എന്ന് പറയാം.



ഇവരുടെ പ്രവര്‍ത്തങ്ങളെ സഹായിക്കുവാനും അതില്‍  ഏതെന്കിലും വിധത്തില്‍ പങ്കെടുക്കുവാനും താല്പര്യമുള്ളവര്‍ അതിനു ശ്രമിക്കുമെന്ന് കരുതട്ടെ.

പല പല കാരണങ്ങളാല്‍ പിന്നോക്കാവസ്ഥയുടെ പാരമ്യത്തില്‍ പെട്ട് ജീവന്‍ നില നിര്‍ത്താന്‍ തന്നെ പാട് പെടുന്ന ഇവിടങ്ങളിലെ ഇന്ത്യക്കാരെ സ്വന്തം സുഖ സൌകര്യങ്ങള്‍ മറന്ന് സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഡോക്ടര്‍ ജീവനെയും അദ്ദേഹത്തിന്‍റെ സഹ പ്രവര്‍ത്തകരെയും നമുക്ക് കണ്ടില്ലെന്നു നടിക്കാമോ? നമ്മുടെ മനസ്സാക്ഷി അതിനു സമ്മതിക്കുമോ?

ഇല്ലെന്നു തന്നെ ആണ് എന്‍റെ ഒരു തോന്നല്‍ !!

ഈ ബ്ലോഗ്‌ ടൈപ്പ് ചെയ്തിരുന്നപ്പോള്‍ ഡോക്ടര്‍ ജീവന്‍ കുരുവിള യുടെ ബ്ലോഗുകളും ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഡോക്ടറുടെ തന്നെ വാക്കുകളില്‍ കൂടി വായിക്കാം. [Read the blogs of Dr Jeevan Kuruvilla here- The Learner ]   


[This blog-in Malayalam- is about the medical mission activities being carried out by a group of young medical professionals from India, in the under developed, extremist infested and violence prone tribal belts of north India, such as the Palamau District of Jharkhand State. The young doctor Jeevan Kuruvilla from Kerala and his team of young medicos including his wife work as a dedicated team providing medical aid to thousands of poor and underprivileged people from scores of interior villages of this region. They work facing all odds, but with smiling faces flowing with love to their brothers and sisters. Do we need to consider to help and support such people ?]


[View the linked list of all Blogs of the Author Here ] 
  







Wednesday, September 12, 2012

ആറന്മുള വിമാനത്താവളവും മുന്നേറുന്ന കേരളവും !

ഇന്നുച്ചയ്ക്ക് ഉച്ചഭക്ഷണം കഴിഞ്ഞു അല്‍പ സമയം കേരള വാര്‍ത്തകള്‍ ടി വി യില്‍ നോക്കിയിരുന്നപ്പോള്‍ പ്രധാനമായും ശ്രദ്ധയില്‍ പെട്ടത് കേരള സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടത്തുന്ന എമേര്‍ജിംഗ് കേരള [Emerging Kerala] എന്ന പരിപാടിയെ പറ്റിയുള്ള വാര്‍ത്തകളും അതിനോടൊപ്പം പത്തനംതിട്ടയില്‍ ആറന്‍മുള വിമാനത്താവളത്തിനു എതിരായി പ്രക്ഷോഭണം[protest against Aranmula Airport proposal]   നടക്കുന്നു എന്ന വാര്‍ത്തയും ആണ്.

പശ്ചിമ ബംഗാളില്‍ ടാറ്റാ ചെറു കാര്‍ പദ്ധതി തുടങ്ങാന്‍ ആരംഭിച്ചപ്പോള്‍ പ്രക്ഷോഭണം തുടങ്ങിയത് അതിന്‍റെ പേരില്‍ തങ്ങളുടെ കൃഷി ഭൂമി സര്‍ക്കാര്‍ ഒത്താശയോടെ ചുളു വിലയ്ക്ക് കാര്‍ കമ്പനി ബലമായി കയ്യടക്കുമെന്നു ചിലരൊക്കെ പറഞ്ഞു ആളെ ഇളക്കിയപ്പോ ആയിരുന്നു.

അവിടിപ്പം ആര്‍ക്കും ഒന്നും സാധിച്ചില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ആ നിര്‍മാണ ശാല അവിടെ വന്നിരുന്നെങ്കില്‍ ആ ഭൂമി ഉടമകളില്‍ പലരും ഒരു പക്ഷെ ലക്ഷ പ്രഭുക്കള്‍ ആയേനെ.

അവിടങ്ങളില്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ വന്നേനെ.

അതിനു അവിടത്തുകാര്‍ക്ക് തല്‍ക്കാലം ഭാഗ്യം ഇല്ലാതെ പോയി.

ഗുജറാത്തുകാര്‍ക്ക് അത് ഗുണമായി.

എന്നാല്‍ ആറന്‍മുളയിലെ സംഗതി ഇങ്ങനൊന്നുമല്ല.

ഒരു കടമ്മനിട്ട അച്ചായന്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്ക് ഭാഗ്യ പരീക്ഷണത്തിനായി വിമാനം കയറുന്നു.

അവിടെ ഭാഗ്യ ദേവത അദ്ദേഹത്തെ അനുഗ്രഹിച്ചു ഡോളര്‍ എന്ന അമൂല്യ സമ്പത്ത് കണക്കില്ലാതെ നല്‍കി കൊണ്ട്. അത് എങ്ങനെയൊക്കെ എന്ന് ഓര്‍ത്ത്‌ നമുക്ക് വ്യാകുലപ്പെടേണ്ട കാര്യമൊന്നുമില്ലല്ലോ.

അമേരിക്കയില്‍ ഡോളര്‍ സമ്പത്ത് കൈവശം വന്നപ്പോ അദ്ദേഹം പക്ഷെ മറ്റുള്ള മലയാളി അമേരിക്കക്കാരെ പോലെ ചിന്തിച്ചില്ല. തനിക്കു കിട്ടിയ അമേരിക്കന്‍ സമ്പത്ത്‌ ഉപയോഗിച്ചു അമേരിക്കയില്‍ പഞ്ച നക്ഷത്ര കടല്‍ത്തീര വസതി പണിഞ്ഞു ചേക്കേറാന്‍ അദ്ദേഹം തുനിഞ്ഞില്ല എന്ന് വേണം കരുതാന്‍.

അമേരിക്കന്‍ ഡോളര്‍ തന്‍റെ കൊച്ചു കേരളത്തിനു എങ്ങനെ പ്രയോജനമാക്കാം എന്ന് ചിന്തിച്ച അപൂര്‍വം മലയാളികളില്‍ ഒരാളായിരുന്നു ഈ കടമ്മനിട്ട അച്ചായന്‍.

അമേരിക്കയില്‍ കുടിയേറാന്‍ അവസരം ലഭിച്ച എല്ലാ മലയാളികളും കേരളത്തില്‍ നിന്ന് എല്ലാ കുറ്റികളും പറിച്ചെറിയാന്‍ പരക്കം പായുന്ന ഒരു കാല ഘട്ടത്തിലാണ് ഇത് എന്ന് ഓര്‍ക്കണം. 

ആദ്യമായി തന്‍റെ ഡോളര്‍ ഉപയോഗിച്ചു കേരളത്തില്‍ ഒരു സ്വകാര്യ പോളി ടെക്നിക്ക് കോളേജു ആരംഭിക്കാം എന്ന് അദ്ദേഹം കരുതി.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെയോ എമ്പതുകളിലെയോ കാര്യം ആണ്. 

അദ്ദേഹത്തിനു സര്‍ക്കാരില്‍ നിന്നും ഒന്നും വേണ്ടായിരുന്നു. ഭൂമിയോ പണമോ ഒന്നും തന്നെ. അനുവാദം മാത്രം മതിയായിരുന്നു.

ഒരു കേരള പ്രാദേശിക പാര്‍ട്ടിയുടെ താങ്ങ് നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ ഡോളറിനു കഴിഞ്ഞു എന്നത് ഇപ്പൊ മറന്നു പോയ ഒരു വസ്തുത.

ആരെയും പിണക്കാതെ ഒരു നാലഞ്ചു സ്വകാര്യ പോളികള്‍ ആരംഭിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവാദം കൊടുത്തു.

അതായിരുന്നു കേരളത്തെ ആകമാനം എടുത്തുലച്ച പോളിടെക്നിക്‌ സമരത്തിന്‍റെ തുടക്കം.

കുഴിയില്‍ നിന്നും ചാടാന്‍ വെമ്പുന്ന തവളയുടെ കാലു കടിച്ചു താഴ്ത്തുന്ന തവള സംസ്ക്കാരമെന്ന മലയാളി സംസ്കാരം. 

തല്‍ക്കാലം കടമ്മനിട്ട അച്ചായന്‍ പിന്‍വാങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

എന്നാല്‍ പിന്നീട് ഭാരത വര്ഷം മുഴുവനും എഞ്ചിനീയറിംഗ് കോളേജുകള്‍ കൊണ്ട് നിറക്കാന്‍ എല്ലാ പാര്‍ട്ടികളും മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനും കിട്ടി ഒരു അവസരം.

ഡിപ്ലോമക്കാര്‍ക്ക് പകരം ഡിഗ്രി ക്കാരെ തന്‍റെ ഗ്രാമത്തില്‍ നിന്നും തയ്യാറാക്കി വിടാന്‍.

അവര്‍ക്ക് പക്ഷെ പഴയ ഡിപ്ലോമക്കാരുടെ വില പോലും ഇല്ലാത്തത് പക്ഷെ അദ്ദേഹത്തിന്‍റെ കുഴപ്പം ആണോ?

തന്‍റെ ഡോളര്‍ സമ്പത്ത് കേരളജനതയ്ക്ക് ഗുണം ചെയ്യുന്ന പല കാര്യങ്ങള്‍ക്കും വിനിയോഗിക്കാന്‍ അദ്ദേഹം പിന്നെയും പദ്ധതികള്‍ പലതും ആലോചിച്ചു എന്നു നമുക്ക് കരുതേണ്ടിയിരിക്കുന്നു.

അതിലൊന്നായിരുന്നു ആറന്‍മുള വിമാനത്താവള പദ്ധതി.

ആളും പേരും ഇല്ലാതെ, ആര്‍ക്കും ഒരു ഗുണവും ഇല്ലാതെ കിടന്നിരുന്ന ഇരുനൂറ്റി അമ്പതിനടുത്തു ഏക്കര്‍ പാട ശേഖരം അദ്ദേഹം സ്വന്തം കാശു മുടക്കി വാങ്ങി കൂട്ടി.

സ്ഥലം ചുളു വിലക്ക് വാങ്ങി തന്നാല്‍ അത് ചെയ്യാം ഇത് ചെയ്യാം എന്നു പറയുന്ന സാധാരണ ഇന്ത്യന്‍ വ്യവസായികളുടെ രീതിയില്‍ അദ്ദേഹം പോയില്ല എന്നു കരുതണം.

ഒരു വിമാനത്താവളത്തിന്റെ ഗുണം കിട്ടുന്ന തന്‍റെ ദേശത്തെ ആള്‍ക്കാരെ അദ്ദേഹം ഭാവനയില്‍ കണ്ടു.

മദ്ധ്യ തിരുവിതാംകൂറിന്‍റെ ഹൃദയ ഭാഗത്ത് ഒരു അന്തര്‍ദേശീയ സ്വകാര്യ വിമാനത്താവളം അമേരിക്കയിലെ  പോലെ ഒക്കെ വന്നാല്‍ അങ്ങനൊരു നല്ല കാര്യം ചെയ്ത തന്നെ രാജ്യം പൂവിട്ടു പൂജിക്കുമെന്നു അദ്ദേഹം ഒരു പക്ഷെ കരുതിയിരിക്കയില്ല.

എന്നാല്‍ അതിനെ എതിര്‍ക്കാന്‍ രാഷ്ട്രീയ കളികള്‍ വര്‍ഷങ്ങളോളം നടക്കുമെന്ന് അദ്ദേഹം പക്ഷെ സ്വപ്നം കൂടി കാണാന്‍ ഇടയില്ല. 

തന്‍റെ ജീവിത കാലത്ത് ഈ പദ്ധതി നടക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മുടക്കിയ കാശു തിരികെ കിട്ടാനുള്ള ശ്രമത്തിലായി.

തന്നെക്കാള്‍ ഈ വക കാര്യങ്ങളില്‍ പിടിപാടുള്ള ഒരു മലയാളി സംരംഭകര്‍ക്ക് അദ്ദേഹം ഭൂമി വില്‍ക്കാന്‍ ശ്രമിച്ചു അതിലും വലിയ പുലി വാല് പിടിച്ച സ്ഥിതിയില്‍ ആയെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. [ രസകരമായ ആ കാര്യങ്ങളുടെ ഒരു വശം ഇവിടെ വായിക്കാം !]

മുന്നേറുക, മുന്നേറുക കേരളമേ !

കടമ്മനിട്ട അച്ചായന്‍റെ സ്ഥിതി വരാതെ സൂക്ഷിച്ചു മുന്നേറുക !


[This story in Malayalam language depicts satirically the saga of a Keralite entrepreneur who was fortunate enough to amass considerable US dollars by spending his youthful days in the land of great opportunities- the United States of America. Using the financial strength that he could make in the foreign country, he thought of doing some infrastructural development near his own native village back in Kerala. Some two decades ago, he thought of setting up some polytechnic institutions and an airport, (the Aranmula Airport Proposal) near his native village, privately using his own funds. But the peculiar political situation of his state and his country was such that he could not make his dreams come true even by spending his money, time and health. While one party in power gets somehow convinced and gives the administrative green signal, the government changes and the next government reverses all decisions of the earlier government and it goes endlessly ! The man now in his sixties should now be a dejected person running from pillar to post in fighting various legal battles just for doing the mistake of investing his money for some good of his state ! The irony is that the state government with the current political leadership is planning another investment show called 'Emerging Kerala' to attract potential investors with ideas and money which have been done at many occassions earlier too without any projects actually coming into shape ever. The mixed genes of Indians are so complex that they are yet to learn the art of supporting another Indian instead of pulling his legs. Unless this is learnt, they can never ever make their country at par with the developed nations ! To emerge out winning and shining, they need to learn the basics of winning a situation collectively ! ]


[View the linked list of all Blogs of the Author Here ]    

Monday, July 30, 2012

ഇന്ത്യയുടെ പിന്നോക്കാവസ്ഥ: മായമോ മായയോ ?

ഇന്ത്യ പിന്നോക്കാവസ്ഥയില്‍ ആണോ ? അല്ലെന്നു പറയാനാണ് ഇഷ്ടമെങ്കിലും അത് സത്യമല്ലെന്നുള്ളത് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? കണ്ണടച്ചാല്‍ എല്ലാവര്ക്കും ഇരുട്ട് ആകില്ലല്ലോ ! എന്നാലും സംശയം കൂടി കൂടി വരുന്നു.

ഇപ്പോള്‍ ലണ്ടനില്‍ ഒളിമ്പിക്‌ അരങ്ങേറുകയാണ്. പണ്ടൊക്കെ മെഡല്‍ ഒന്നും കിട്ടിയില്ലെങ്കിലും ഇന്ത്യക്കാരെ ആരും ഒന്നും പറയില്ലായിരുന്നു. അത്രക്കൊക്കെ അവരെ കൊണ്ട് ആവൂ എന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി.  ആറ്റം ബോംബും ബഹിരാകാശ ഗവേഷണവും ഭൂഖണ്ഡാന്തര മിസൈലുകളും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌ വെയറുകളും ഒക്കെ പടച്ചു വിടുകയും ആയുധങ്ങള്‍ വാങ്ങാന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെലവ് ചെയ്യുകയും ലോകത്ത്‌ ഖനനം ചെയ്യുന്ന സ്വര്‍ണത്തിന്‍റെ ഒട്ടു മുക്കാലും വാങ്ങി കൂട്ടുകയും ചെയ്യുന്ന ഒരു അതി പ്രധാന രാജ്യമായി കഴിഞ്ഞിരിക്കുന്നു ഇന്ത്യ.

അപ്പോഴെങ്ങനെ ഇന്ത്യ പിന്നോക്കാവസ്ഥയില്‍ ആകും?

ചില ഇന്ത്യക്കാര്‍ അനേകായിരം കോടികളുടെ ആസ്തിയുള്ളവര്‍ ആയിക്കഴിഞ്ഞിരിക്കുന്നു.

ചിലരുടെ അനേകായിരം കോടികളുടെ അംബരചുമ്പി വസതികള്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ഇന്ത്യക്കാര്‍ക്ക് രസം പകര്‍ന്നു കൊടുത്ത് ഉയര്‍ന്നു നില്‍ക്കുന്നു.

ഇത് പിന്നോക്കാവസ്ഥ ആണോ?

കോടികള്‍ വിലയുള്ള കാറുകളും മോട്ടര്‍ സൈക്കിളുകളും പാട്ട് പെട്ടികളും ഇന്ത്യയില്‍ ചൂടപ്പം പോലെ വിറ്റു തീരുന്നു. പലതരം കാറുകളുടെ ബാഹുല്യം മൂലം റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥ.

ഇത് പിന്നോക്കാവസ്ഥ ആകുമോ?

ചില ആയിരങ്ങള്‍ മാത്രം ശമ്പളം കിട്ടുന്ന എംപി യും എം എല്‍ എ യും ആകാന്‍ ലക്ഷങ്ങളും കോടി കളും മുടക്കാന്‍ തയ്യാറായി ക്യൂ നില്‍ക്കുന്ന അനേകം ഇന്ത്യന്‍ പൌരന്മാര്‍.

ഇത് പിന്നോക്കാവസ്ഥയുടെ ലക്ഷണമാണോ ?

ചില രാജ്യങ്ങളില്‍ ഒരു അപകടം വന്നു കുറച്ചു പൌരന്മാര്‍ അപായപ്പെട്ടാല്‍ അവിടങ്ങളിലെ ഭരണ കൂടത്തിനു വിറയല്‍ വരുന്നത് കാണാം. എന്നാല്‍ ഇന്ത്യയില്‍ നൂറു കണക്കിന് ഇന്ത്യക്കാര്‍ കാഞ്ഞു പോയാലും അങ്ങനൊന്നു അറിഞ്ഞ ഭാവം പോലും കാണത്തില്ല. ഇത് മുന്നോക്ക ലക്ഷണമല്ലെങ്കില്‍ പിന്നെന്താണ്?

ഇന്ത്യന്‍ ഭരണ തലപ്പത്ത് ഇരിക്കുന്നവര്‍ അസാമാന്യ ധൈര്യശാലികള്‍ ആണെന്ന് സമ്മതിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് നിറഞ്ഞ എ കെ ഫോര്‍ട്ടികള്‍ പിടിച്ചു ഉറക്കം തൂങ്ങി നില്‍ക്കുന്ന ജവാന്‍മാരുടെ വലയത്തിനുള്ളില്‍ പേടി കൂടാതെ നടക്കാനോ നിക്കാണോ ഉറങ്ങാനോ പറ്റുമോ ? അതും മുന്നോക്കാവസ്ഥയുടെ ലക്ഷണം തന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ.

മുംബൈയും ചെന്നൈയും പോലെയുള്ള ഇന്ത്യന്‍ മഹാ നഗരങ്ങള്‍ക്ക് മറ്റൊരു വിദേശ നഗരങ്ങള്‍ക്കും ഇല്ലാത്ത ഒരു പ്രത്യേക മണമാണ്. അത് നാറ്റമാണെന്ന് അസൂയാലുക്കള്‍ മാത്രമേ പറയൂ. ആ നഗരങ്ങളില്‍ ചില്ല് മേടകളില്‍ ഇരിക്കുന്നവര്‍ക്ക് ആ മണം ഒരു ഹരമാണ്. അതും മുന്നോക്ക അവസ്ഥയാണല്ലോ.

പ്രകൃതി സ്നേഹികള്‍ ആണ് ഇന്ത്യക്കാര്‍. എയര്‍ കണ്ടീഷന്‍ കാറുകളില്‍ ഇന്ത്യന്‍ ഹൈവേ യാത്ര നടത്തുന്ന മന്ത്രിമാര്‍ക്ക് പോലും തുറന്ന വഴിയരുക് തന്നെ മലമൂത്ര വിസര്‍ജനത്തിനു പഥ്യം. അപ്പൊ പിന്നെ വഴിയോരത്തു പബ്ലിക്‌ ടോയിലറ്റുകള്‍ ഇല്ലാത്തത് പിന്നോക്കാവസ്ഥ മൂലമെന്ന് പറയാന്‍ പറ്റില്ലല്ലോ.

ലക്ഷങ്ങള്‍ ഫീസ്‌ വാങ്ങുന്ന എന്ജിനിയരിംഗ് മെഡിക്കല്‍ നഴ്സിംഗ് മാനേജ്മെന്‍റ് കോളേജുകള്‍ തലങ്ങും വിലങ്ങും തല ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ച മുന്നോക്കമോ പിന്നോക്കമോ ? മുടക്ക് മുതല്‍ ആയുസ്സില്‍ ശമ്പളമായി കിട്ടിയില്ലെങ്കില്‍ എന്താ? വിദ്യ അഭ്യസിക്കാന്‍ പറ്റിയത് ചില്ലറ കാര്യമാണോ ?

ഒരു പൌരന് അനേകം ഐടെന്‍ടിറ്റി രേഖകള്‍ അനായാസം സംഘടിപ്പിക്കാന്‍ ഈ മഹാ രാജ്യത്ത് കഴിയും എന്നത് എടുത്തു പറയേണ്ട നേട്ടമല്ലെന്ന് പറയാമോ?

കുറ്റം ചെയ്‌താലും ചെയ്തില്ലെങ്കിലും ജയിലില്‍ പോകാന്നുള്ള ചാന്‍സ് ഏകദേശം ഒരു പോലെ ആണ് ഇന്ത്യയില്‍ എന്നത് ഒരു വലിയ കാര്യമല്ലേ ? റോഡില്‍ ഇറങ്ങിയാല്‍ അപകടം വരാം, വരാതിരിക്കാം  എന്ന പോലെ !

ജാതിയും മതവും വലിയ പ്രശ്നമാണ് ഇന്ത്യയില്‍ എന്ന് ചില ഇന്ത്യാ വിരോധികള്‍ പറയുമായിരിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ഏതു ജാതിക്കാരന്‍ വച്ച ഭക്ഷണമെന്നു ഒരു ഇന്ത്യാക്കാരനും ചോദിക്കില്ല. വയറു നിറഞ്ഞു കഴിഞ്ഞു രാഷ്ട്രീയം പറയുമ്പോ ചിലപ്പോ അടി പിടി കൂടുമെങ്കിലും. അതൊരു നേരമ്പോക്കല്ലേ?

കഴിവുള്ള ഡ്രൈവറെ വച്ചു ശമ്പളം കൊടുക്കുകയും കഴിവില്ലാത്തവനെ കൊണ്ട് വണ്ടി ഓടിപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ ബോസമ്മാരുടെ ഒരു തമാശയാണ്. വഴക്ക് പറയാന്‍ ഒരു കാരണം കിട്ടിയില്ലേ പിന്നെ ബോസായി ഇരുന്നിട്ട് എന്ത് കാര്യം?

അങ്ങനെ ഒരു മനസ്ഥിതി ഇന്ത്യയില്‍ എല്ലാ മേഖലകളിലും ഉള്ളതു മൂലം ചിലപ്പോ ഒളിമ്പിക്കില്‍ കളിപ്പിക്കാന്‍ കൊണ്ട് പോയത് കളി അറിയുന്നവനെ ആയിരിക്കണമെന്നില്ല.

കളിക്കാന്‍ അറിയുന്ന ഇന്ത്യക്കാര്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഇന്ത്യാ രാജ്യത്ത് അവിടവിടെ ലണ്ടന്‍ ഒളിമ്പിക്ക് ടി വി യില്‍ കണ്ടു ചിരിക്കുന്നുണ്ടാവും.

മെഡല് കിട്ടാത്തത് ഇന്ത്യയുടെ പിന്നോക്കാവസ്ഥ മൂലമെന്ന് പറയാന്‍ പറ്റുമോ ?

ഇതെല്ലാം ഇങ്ങനെ ആലോചിച്ചു പോയപ്പോ ഒരു കാര്യം പിടി കിട്ടി.

ഈ രാജ്യത്ത് സകലതും മായയോ മായമോ ആണെന്ന കാര്യം !



[View the linked list of all Blogs of the Author Here ]

Tuesday, July 10, 2012

ഉറാന്‍ഷ്യ പുസ്തകം: ഒരു ജീവിത കാലത്ത് വായിച്ചിരിക്കേണ്ട ഒന്ന് !

[English Translation given down below !]

ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് എന്നാണു എന്‍റെ ഒരു കണ്ടെത്തല്‍. അല്‍പ സ്വല്‍പ്പം ശാസ്ത്ര പഠനം നടത്തിയ അപൂര്‍വം ചിലര്‍ ദൈവം ഇല്ല എന്ന് ഒരു വാദഗതി മുമ്പോട്ടു വച്ചു അത് തെളിയിക്കാന്‍ ചില പണിപ്പെടലുകള്‍ അവിടവിടെയായി ചെയ്തു കൊണ്ടിരിക്കുന്നു എങ്കിലും അവര്‍ക്കു പോലും അതില്‍ വലിയ കഴമ്പില്ല എന്നു ഉള്ളിന്‍റെ ഉള്ളില്‍ തോന്നുന്നുണ്ടായിരിക്കണം.

മണ്ണില്‍ പിറന്നു വീണ മനുഷ്യന്‍ തന്നെ ആരും ജനിപ്പിച്ചതല്ല എന്നു പറഞ്ഞാല്‍ അവന്‍റെ മാതാപിതാക്കളും മറ്റുള്ളവരും അത് വെറുതെ കണ്ണടച്ചു വിശ്വസിക്കുമോ?

ദൈവത്തെ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ ആരും തന്നെ കണ്ടിട്ടില്ല എന്നത് ഒരു വാസ്തവം. എന്നാല്‍ കാണുന്ന കാര്യമേ യഥാര്‍ഥമായിട്ടുള്ളൂ എന്നു ഉറപ്പിച്ചു പറയാന്‍ പറ്റില്ലല്ലോ.

കാണാത്ത ഒരു വാസ്തവികത ആണ് ദൈവം. ആ യാഥാര്‍ദ്ധ്യം മനുഷ്യ വര്‍ണ്ണനയ്ക്ക് അതീതം ആയിരിക്കും. കണ്ണുപൊട്ടന് നിറങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ അസാധാരണ പ്രയഗ്നം തന്നെ വേണം.

കാലാ കാലങ്ങളായി മനുഷ്യന് ദൈവത്തെ പറ്റി പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. എന്നാല്‍ അതൊക്കെ അത്യധികം അപൂര്‍ണ്ണ വിവരങ്ങള്‍ മാത്രം.

മനസ്സിലാക്കാന്‍ പറ്റാത്ത അനന്ത ശക്തിയായ ദൈവത്തെ തങ്ങള്‍ക്കു മനസ്സിലാകും വിധം ചിത്രീകരിക്കാന്‍ മനുഷ്യ മനസ്സുകള്‍ തുനിയുന്നതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല.

അങ്ങനെ വന്നപ്പോള്‍ എല്ലാവര്ക്കും അവരവരുടേതായ ദൈവങ്ങള്‍  ആയി. ഇവ്വിധമുള്ള ചിന്താഗതികളെ പരിപോഷിപ്പിക്കുന്ന തരത്തില്‍ തങ്ങളുടേതായ മതങ്ങളെ മനുഷ്യര്‍ രൂപപ്പെടുത്തി എടുത്തു.

വീടും, കുടുമ്പവും, വസ്തുവകകളും, രാജ്യങ്ങളും സ്വന്തമെന്നു കരുതാന്‍ വെമ്പുന്ന മനുഷ്യര്‍ തങ്ങള്‍ക്കു പറ്റിയ രീതിയില്‍ സ്വന്തമായി ദൈവങ്ങളെയും മതങ്ങളെയും സൃഷ്ടിച്ചു. സ്വന്തമായതിനെ സംരക്ഷിക്കാന്‍ മനുഷ്യര്‍ മല്ലടിച്ചു തമ്മില്‍ തല്ലുകയും കൊല്ലുകയും ഒക്കെ ചെയ്തു പോരുന്നു.

മാനസിക വികാസം പ്രാപിച്ചവരും അല്ലാത്തവരും തമ്മില്‍ ഈയൊരു കാര്യത്തില്‍ വലിയ വ്യത്യാസം ഒന്നും കാണുന്നില്ല, ഇതുവരെ.

മനുഷ്യനെ രൂപപ്പെടുത്തിയെടുത്ത ദൈവം മനുഷ്യന്‍റെ ഇവ്വിധമുള്ള കോപ്രായങ്ങളില്‍ എന്തു കരുതുന്നു എന്നു നമുക്ക് അറിയില്ലല്ലോ. ദൈവം സ്നേഹവാനെന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ വക സംഗതികളില്‍ ദൈവം ദുഖിക്കുന്നു എന്നു കരുതണം.

അതുമൂലമാകണം ആധുനിക മനുഷ്യന് തന്നെ തന്നെ വെളിപ്പെടുത്തി കൊടുക്കാന്‍ ദൈവം നേരിട്ട് ഒരു ഉദ്യമം ഇപ്പോള്‍ നടത്തിയത്.

തന്നെ പറ്റിയുള്ള കാര്യങ്ങള്‍ പറയാന്‍ ഇക്കുറി മനുഷ്യരെ മാധ്യമം ആക്കേണ്ടതില്ല എന്നു ദൈവിക തീരുമാനം വരാന്‍ അതായിരിക്കണം കാരണം.

അങ്ങനെ ഇരുപതാം നൂറ്റാണ്ടില്‍ ദൈവം മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആണ് ഉറാന്‍ഷ്യ പുസ്തകത്തിന്‍റെ [The Urantia Book] ഉള്ളടക്കം.

ദൈവം നേരിട്ട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആണെങ്കിലും അത് ദൈവം തന്നെ ചെയ്തു എന്ന് കരുതരുത്‌. ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ദൈവിക നിയമങ്ങള്‍ക്ക് അനുസരണം ആണ് നടക്കുന്നത്. ഇവിടെ ഈ വെളിപ്പെടുത്തലുകള്‍[Revelations] മനുഷ്യര്‍ക്ക്‌ നല്‍കാന്‍ ദൈവം പല ശ്രേണികളില്‍ പെട്ട ദൈവിക വ്യക്തികളെ [ divine personalities] ഏര്‍പ്പെടുത്തി എന്നു മാത്രം.

അധിക വികാസം പ്രാപിച്ച മനുഷ്യ ഭാഷയായ ഇംഗ്ലീഷ് ഈ കാര്യത്തിനു ഈ അദൃശ്യ വ്യക്തികള്‍ ഉപയോഗപ്പെടുത്തി. പുസ്തക രൂപത്തില്‍ അത് പ്രകാശനം ചെയ്യാന്‍ തെരഞ്ഞെടുത്ത ഒരു കൂട്ടം മനുഷ്യരെയും ചുമതലപ്പെടുത്തി. അതൊക്കെ എങ്ങനെ നടന്നു എന്നത് മനുഷ്യര്‍ക്ക്‌ അതിശയം തോന്നിക്കുന്ന കാര്യങ്ങള്‍ ആയിരിക്കാംഎങ്കിലും ദൈവത്താല്‍ അസാദ്ധ്യം അല്ല തന്നെ.

ഒരു മുഖവുരയും നൂറ്റി തൊണ്ണൂറ്റി ആറു പ്രബന്ധങ്ങളും അടങ്ങിയ ഒരു മഹാ ഗ്രന്ഥം ആണ് ഈ പുസ്തകം. രണ്ടായിരത്തി ഇരുനൂറില്‍ പരം പേജുകള്‍. ബൈബിളിന്‍റെ ഇരട്ടി വലിപ്പം.

പറയുന്ന കാര്യങ്ങളെ സംബന്ധിച്ചു ആധികാരികമായി പറയാന്‍ അറിവുള്ളവരും എന്നാല്‍ മനുഷ്യ ഗണത്തില്‍ പെടാത്തവരും ആയ പ്രബന്ധ കര്‍ത്താക്കള്‍ അറിവില്‍ വികാസം പ്രാപിച്ചു വരുന്ന മനുഷ്യ വര്‍ഗത്തോട് പറയുന്ന രീതിയില്‍ ആണ് എല്ലാ പ്രബന്ധങ്ങളും എഴുതിയിരിക്കുന്നത്.

ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ പുസ്തകത്തിന്‍റെ പൂര്‍ണ്ണ രൂപം അദൃശ്യ ഗ്രന്ഥ കര്‍ത്താക്കള്‍ തെരഞ്ഞെടുത്ത മനുഷ്യരുടെ കൂട്ടത്തെ അത് തെറ്റുകള്‍ ഒന്നും വരാതെ പ്രകാശനം ചെയ്യുവാന്‍ ഏല്‍പ്പിച്ചു എന്നാണു വിശ്വസനീയമായ അറിവ്. ഏതായാലും ഉറാന്‍ഷ്യ ബുക്കിന്‍റെ ഒന്നാമത്തെ എഡിഷന്‍ ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചില്‍ അമേരിക്കയിലെ ഷിക്കാഗോ നഗരത്തില്‍ വെളിച്ചം കണ്ടു.

ദൈവിക വെളിപ്പെടുത്തലുകളുടെ ഈ പുസ്തകം നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.

ഒന്നാം ഭാഗം മുഖവരയും മുപ്പത്തൊന്നു പ്രബന്ധങ്ങളും ദൈവത്തെയും ദൈവത്തോട് ഏറ്റവും അടുത്ത ദൈവിക ശക്തികളെയും അവരുടെ പ്രത്യേകതകളും നമുക്ക് വിവരിച്ചു തരുന്നു. ഈ പ്രബന്ധങ്ങള്‍ മനുഷ്യര്‍ക്ക്‌ ഇപ്പോള്‍ ഇപ്രകാരം നല്‍കപ്പെടാന്‍ ഉള്ള കാരണങ്ങളും വിവരിച്ചിരിക്കുന്നു. അതുപോലെ ദൈവിക ശക്തികളുടെ ആസ്ഥാനങ്ങളുടെ വിശേഷതകളും നമുക്ക് കാര്യമാത്ര പ്രസക്തമായി പറഞ്ഞു തരുന്നു. പ്രപഞ്ച ഭരണം ദൈവം എങ്ങനെ നടത്തുന്നു എന്നും ഈ ഭാഗം വിവരിക്കുന്നു.

ഇരുപത്തഞ്ചു പ്രബന്ധങ്ങള്‍ അടങ്ങിയ രണ്ടാം ഭാഗം പ്രാദേശിക പ്രപഞ്ചങ്ങളെ [Local Universes] പറ്റിയും പ്രത്യേകിച്ചു ഭൂമി ഉള്‍പ്പെട്ട നമ്മുടെ പ്രാദേശിക പ്രപഞ്ചത്തെയും പറ്റി  ഉള്ള വിവരണങ്ങള്‍ നല്‍കുന്നു. വികസനം ഇനിയും പൂര്‍ണ്ണമാകാത്ത നമ്മുടെ പ്രപഞ്ചത്തിന്‍റെ പ്രത്യേകതകള്‍ നമ്മളെ മനസ്സിലാക്കി തരുവാന്‍ അദൃശ്യ പ്രബന്ധ കര്‍ത്താക്കള്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നു. അതിലൊന്ന് ഒരു താഴേക്കിട ദൈവിക ഭരണാധികാരിയായിരുന്ന ലൂസിഫറിന്റെയും കൂട്ടാളികളുടെയും ഭരണ പാളിച്ചകള്‍ മൂലം ഭൂമിയിലും അതുപോലെ മറ്റുചില മര്‍ത്ത്യ ലോകങ്ങളിലും പറ്റിപ്പോയ പ്രശ്നങ്ങളെ കുറിച്ചാണ്. പ്രാദേശിക പ്രപഞ്ച ഉപജ്ഞാതാവും പരമാധികാരിയും ആയ മിഖായെലുകള്‍ എന്ന ഉന്നത ദൈവപുത്രഗണത്തിന്റെ പ്രത്യേകതകള്‍ ഈ ഭാഗത്ത് വര്‍ണ്ണിക്കുന്നു. ഭൂമി ഉള്‍പ്പെടെ ഏകദേശം നാല് ദശ ലക്ഷം ലോകങ്ങള്‍ ഉള്‍പ്പെടുന്ന നമ്മുടെ പ്രാദേശിക പ്രപഞ്ചം നെബഡോണ്‍ [Nebadon] എന്ന പേരില്‍ അദൃശ്യ രചയിതാക്കള്‍ നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നു.

നെബഡോണ്‍ പരമാധികാരിയായ ശ്രുഷ്ടി കര്‍ത്താവാണ് യേശു ക്രിസ്തു എന്ന പേരില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് പലസ്തീനില്‍ മാനുഷാവതാരം എടുത്ത ദൈവപുത്രന്‍. ഈ അവതാര ലക്‌ഷ്യം ക്രിസ്ത്യാനികള്‍ മനസ്സിലാക്കിയിരിക്കുന്നതുപോലെ ദൈവകോപത്തിന് പരിഹാരമായ രക്തബലി ആയി തീരുവാന്‍ ആയിരുന്നില്ല എന്ന് മാത്രം. കാരണം ദൈവം കോപിഷ്ടനും പാപ പരിഹാര ബലി കാംക്ഷിക്കുന്ന ആളും അല്ല എന്നത് തന്നെ. ദൈവം സ്നേഹമാണ് എന്നത് പരമ സത്യം ആകുന്നു.

താന്‍ ശ്രിഷ്ടിച്ച ചില പ്രധാന ജീവ ശ്രേണികളുടെ ജീവിതം അനുഭവിക്കുക എന്നത് പരമാധികാരി ആകുന്നതിനു മുമ്പ്‌ അതിന്‍റെ ഉപജ്ഞാതാവായ ദൈവപുത്രന്‍ നടത്തിയിരിക്കണം എന്ന ഒരു ദൈവ നിയമം പാലിക്കാന്‍ ആണ് യേശുക്രിസ്തു മാനുഷ ജന്‍മം എടുത്തത്. ഇത് അദ്ദേഹത്തിന്‍റെ ഏഴാം അവതാരം ആയിരുന്നു. അതിനു മുമ്പ്‌ ഉള്ള അവതാരങ്ങള്‍ പക്ഷെ മാനുഷ രൂപങ്ങള്‍ ആയിരുന്നില്ല.

പുസ്തകത്തിന്‍റെ മൂന്നാം ഭാഗം ഭൂമിയുടെ ഉല്പത്തി മുതലുള്ള ചരിത്രം വിവരിക്കുന്നു. 57 മുതല്‍ 119  വരെയുള്ള പ്രബന്ധങ്ങള്‍ ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭൂമി എങ്ങനെ രൂപപ്പെട്ടു ? സസ്യ ജീവന്‍ എങ്ങനെ ഉളവായി ? സസ്യ ജീവനില്‍ നിന്ന് മറ്റു ജീവ ജാലങ്ങള്‍ എങ്ങനെ പരിണമിച്ചു ? ആദിമ മനുഷ്യന്‍ എങ്ങനെ പരിണമിച്ചു ? ഇതൊക്കെ ഇതു കാലഘട്ടങ്ങളില്‍ സംഭവിച്ചു എന്നൊക്കെ ഈ ഭാഗത്ത് പ്രദിപാദിക്കപ്പെടുന്നു. പില്‍ക്കാലത്ത് ആദമും ഹവ്വയും ഭൂമിയില്‍ എത്തിപ്പെട്ടതിന്‍റെ കാരണം എന്നിവയൊക്കെ ഈ ഭാഗങ്ങളില്‍ വിശദമാക്കിയിരിക്കുന്നു.

പല വായനക്കാരേയും ഏറ്റവും അധികം ആകര്‍ഷിക്കുന്നത് ഒരു പക്ഷെ ഈ പുസ്തകത്തിന്‍റെ നാലാം ഭാഗമാണ്. 120 മുതല്‍  196   വരെയുള്ള ഈ പ്രബന്ധങ്ങള്‍ യേശുക്രിസ്തുവിന്‍റെ മനുഷ്യജീവിതവും ഉപദേശങ്ങളും വിശദമായി തുറന്നു കാട്ടുന്നു. മനുഷ്യ ചരിത്രത്തില്‍ നഷ്ടപ്പെട്ടു പോയതും തെറ്റുകള്‍ കടന്നു കൂടിയതുമായ കാര്യങ്ങള്‍ ഒന്നുകൂടെ വിശദമായി ഇവിടെ അദൃശ്യ എഴുത്തുകാര്‍ നമുക്ക് എഴുതി തന്നിരിക്കുന്നു. അനാവശ്യ ഊഹാപോഹങ്ങളും സങ്കല്‍പ കഥകളും ഒഴിവാക്കി യേശുവിന്‍റെ ജീവിത സന്ദേശം മനോഹരമായി ഈ ഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നു.

ഈ പുസ്തകത്തിന്‍റെ പ്രദിപാദന രീതി ബുദ്ധിപരമായ ഔന്നത്യം വിളിച്ചോതുന്നു. ഇങ്ങനെയൊന്നു മനുഷ്യരാല്‍ സാദ്ധ്യമല്ല എന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. പില്‍ക്കാലങ്ങളില്‍ മനുഷ്യര്‍ കണ്ടെത്തിയ പല ശാസ്ത്ര സത്യങ്ങള്‍ അവസരോചിതമായി പലഭാഗങ്ങളില്‍ പ്രദിപാദിക്കപ്പെടുന്നത് അത്ഭുതത്തോടെ മാത്രമേ ഒരു സൂക്ഷ്മ വായനക്കാരന് കാണാന്‍ കഴിയൂ.

ഇംഗ്ലീഷ് പരിജ്ഞാനമുള്ള മലയാളികള്‍ ഈ മഹാ ഗ്രന്ഥം വായിക്കണം. ജീവിതത്തിനു അര്‍ഥവും വ്യക്തതയും ഈ പുസ്തക പഠനം മൂലം സാദ്ധ്യമായെന്നു വരും. അത് എന്‍റെ അനുഭവത്തില്‍ നിന്ന് പറയുന്ന കാര്യമാണ്.

ഈ പുസ്തകം ഓണ്‍ ലൈനില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.

നിങ്ങളുടെ അനുഭവം ഈ ബ്ലോഗിന്‍റെ കമന്റുകളില്‍ ഉള്‍പ്പെടുത്താന്‍ ഉത്സാഹിക്കുമല്ലോ !

[രാജന്‍ സി മാത്യുവിന്‍റെ എല്ലാ ബ്ലോഗുകളും ഇവിടെ വായിക്കാം ]

[This blog is in Malayalam language-the mother tongue of the Kerala people of South India. It gives a brief outline about the contents of the Urantia Book- the Fifth Epochal Revelation given to mankind ]

Though this blog is primarily meant for Keralites who are conversant with their mother tongue Malayalam, I felt the need for providing a translation of the above in English for the benefit of those who cannot read Malayalam. The blog translation in English is given below:

The Urantia Book : Something One Ought to have Read in a Life Time !

One conclusion that I have made out [from general observation] is that the majority of people in the world believe in God. Perhaps some people here and there who have learnt science a bit might be toiling hard to prove the non-existence of God, deep in their minds they might be feeling the silliness of their arguments.

Will any one blindly believe the silly argument of an earth born human that he is not the product of creativity by someone ? His parents would be the first ones to ridicule that argument !

It is a fact that no one has ever seen God. But we cannot assert with surety  that only visible things are real !

God is a reality beyond our visibility. That reality should be beyond the descriptive capacity of man. It would be a herculian task to make a blind man understand colors !

Over the ages man has got various kinds of knowledge about God. But all those are incomplete and imperfect information.

No one can blame the humans for trying to describe the infinite and undescriptive God in the finite manner as understandable to their limited minds.

Such an effort caused humans to have their own convenient descriptions of God which then transformed in to their own gods. They eventually made their religions to support their imperfect concepts of God.

The possessive minds of men wanted to be possessive about their gods and religions just as they have been treating their homes, families, properties and countries. Men have been fighting and killing to safe guard their possessions !

There has been no difference between those of higher or lower mind capacities in this regard so far.

We do not know what God might be feeling in such ludicrous follies of human beings. As it is now mostly recognized about the love of God, it might be prudent to think that God might be viewing humans with Godly mercy and sympathy.

That could be the reason why the divine decision now attempted to directly reveal himself to modern man.
He has now decided not to make humans as a medium of revelatory knowledge about himself as he has been doing in the past ages.

In this manner what God has revealed to the human beings of the twentieth century is the content of the Urantia Book.

Though it is a knowledge revealed directly by God, do not be under the impression that God did all these revelation by himself. All acts of God happen in accordance with the perfect laws of God. In this case, God has perhaps entrusted numerous orders of divine personalities to fulfill the task accomplishing the revelations to modern man. That's all.

Those divine personalities used English for this purpose which happened to be the most advanced and widely understood human language of communication. They entrusted some selected human beings to carry out the task of printing and publishing this huge revelatory knowledge. It might be a mystery for us to know the details of all these transactions. But for God, nothing is impossible !

This book is a huge one containing a foreword and 196 subject papers. It has over 2200 pages. It is almost double the size of the Bible.

Super human personalities who are superior in knowledge describing things to humans of inferior knowledge, is the manner in which the suject papers are written.

It is authentically believed that the invisible super human authors of the Urantia Book subject papers had handed over the complete manuscript to the select human beings for typesetting, printing and publishing some time in the 1930's. Whatever be the case, the Urantia Book got first  published in the city of Chicago in 1955.

This divine revelatory book is divided in to four parts.

The first part contains the foreword and thirty one subject papers which introduces the details of God-the first source and centre of everything- and also the details of the higher hierarchy of divine powers that are closest to the first source. It explains the reasons why these revelations are now given to humans of earth now. Similarly, it explains in a matter-of-fact manner, the details of the original residential centres of the divine personalities closest to the universal father God. How God conducts the universe creations and their administration is also explained in this part.

The second part of the book containing 25 subject papers explains about the the details of what are described as local universes and more specifically about the details of the local universe to which our earth belongs. The invisible authors of the subject papers have taken special care in explaining to us the specialities of our local universe which is still in its development stage. One of the special thing that the authors tell us is regarding the administrative misadventures committed by one of the lower level divine rulers identified as Lucifer and his assistants and the consequent problems of that in certain number of mortal worlds including our earth. This part also gives the characteristics and details of the divine creators and sovereigns of the local universes introduced as Michaels- a higher order of divine sonship personalities. The authors reveal us the nature of the local universe named Nebadon presently containing nearly four million planets with mortal life including our earth.

The divine creator ruler of Nebadon (The Michael of Nebadon) took human form and was born on earth some two thousand years ago as Jesus Christ in Palestine. But this human incarnation of this universe creator and ruler was not for becoming a blood sacrifice for the sins of human kind as commonly understood  by Christians. Because God is not fuming with anger to be pleased only with such sacrifices. God is love is a supreme truth !

The purpose of the incarnation of Jesus Christ was to fulfill a universal law of God which mandates the divine creators of local universes to experience the life of all their basic life creations before they actually assume the sovereign ruler status of their local universes. The human incarnation of Michael of Nebadon as Jesus of Nazareth was his 7th and last incarnation. But the previous incarnations were not of mortal kind on mortal worlds.

The third part of the Urantia Book reveals the history of earth from its creation. It contains subject papers from 57 to 119. How earth was formed ? How plant life originated ? How did other life forms evolve from plant life ? How was human life evolved ? When did all these things happened? All these details are revealed in this part.  The reasons behind bringing Adam and Eve in a later era to earth are also explained in detail here.

Perhaps the most appealing part of this book to most readers is the fourth part. The papers 120 to 196 in the fourth part explains in detail the life and teachings of Jesus Christ. Those historical facts which we now know partly and erroneously have been clarified authentically by the invisible non-human authors of these papers. Unnecessary myths and exagerations are all eliminated and the essence of the life and teachings of Jesus is depicted in the most matter of fact manner with utmost clarity.

The style of writing of this book reflects its high intellectual standard. Many human scholars believe that it is not humanly possible to write this kind of a work. A keen reader of the Urantia Book would get overwhelmed by the pieces of scientific or historical  truths that the authors told us which are getting varified as correct as we keep enhancing our scientific knowledge.

Malayalees who are comfortable with English should read this book. Life might become meaning ful and clear with reading and understanding of the Urantia Book. This I say from my experience.

If you want to read this book online please click here .

Hope you would not mind sharing your experiences here using the comment facility.

[All blogs of the author Here !]