Powered By Blogger

Thursday, November 5, 2015

തെരുവു നായ്ക്കളെ സ്നേഹിച്ച് സായൂജ്യം തേടുന്ന മനുഷ്യ ദ്രോഹികള്‍!

മനുഷ്യനും മൃഗവും തമ്മില്‍ പലകാര്യങ്ങളില്‍ സാമ്യം കാണാന്‍ കഴിയും. മനുഷ്യന്‍ മൃഗ തുല്യന്‍ ആയി വരാമെങ്കിലും മൃഗം ഒരിക്കലും മനുഷ്യ തുല്യന്‍ ആകില്ല. അവിടെ ആണ് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്.

ചിന്താശക്തിയും ദൈവിക ബോധവുമുള്ള മനുഷ്യന്‍ ശരീര പ്രകൃതികൊണ്ട്  ചില മൃഗങ്ങളെ പോലെ ഒക്കെ ആയിരിക്കുന്നത് മൂലം മനുഷ്യനും മൃഗവും തുല്യര്‍ തന്നെ എന്ന് ചില ബോധ വൈകല്യമുള്ള മനുഷ്യര്‍ പറയാന്‍ ഇടയുണ്ട്. എന്നാല്‍ അത് അവരുടെ ബുദ്ധി വൈകല്യത്തിന്റെ ഒരു അനന്തര ഫലം  മാത്രം എന്ന് ബുദ്ധിഭ്രമം ഇല്ലാത്ത സാധാരണ മനുഷ്യര്‍ മനസ്സിലാക്കി പ്രതികരിക്കാതെ ഇരുന്നിരുന്നു.
stray dogs in cubbon park_0_0_0_0
തെരുവിനെ സംരക്ഷിക്കുന്ന ഇന്ത്യയുടെ അഭിമാനമായ നായ്ക്കള്‍!

എന്നാല്‍ ഭോഷികളുടെ അഭിപ്രായങ്ങള്‍ക്ക് പ്രതികരിക്കാത്ത സാദാ മനുഷ്യര്‍ക്ക്‌ ആ നിസംഗത ഇപ്പോള്‍ വിനയായിരിക്കുന്നു.

സമൂഹത്തില്‍ ഭോഷികള്‍ കൂടി വരുന്ന അവസ്ഥാ വിശേഷം സംജാതമായിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇത് മനുഷ്യ കുലത്തിനു വിനയാകും എന്ന്  ചിന്താ ശേഷി നഷ്ടമായിട്ടില്ലാത്തവര്‍ക്ക് സ്വല്പം ആലോചിച്ചാല്‍ പിടികിട്ടാത്ത കാര്യമല്ല.

ഭോഷികളുടെ പ്രവര്‍ത്തികളും അഭിപ്രായങ്ങളും അവര്‍ പ്രതികരിക്കാത്ത സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കയാണിപ്പോള്‍. ഇന്ന് നടക്കുന്ന പലതും അതാണ്‌ സൂചിപ്പിക്കുന്നത്.

പലതും നിസാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍. എന്നാല്‍ ഭവിഷ്യത്തുകള്‍ നിസാരമല്ല താനും.

കേരളത്തില്‍ ഇന്ന് വര്‍ധിച്ചു വരുന്ന തെരുവു നായ ശല്യം തന്നെ എടുക്കുക. കേരളത്തില്‍ മാത്രമല്ല ഇന്ത്യ ഒട്ടാകെ തെരുവു നായകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ നായകരില്ലാത്ത നായകള്‍ അപ്രതീക്ഷ സമയത്ത് നിസഹായ മനുഷ്യരുടെയും മറ്റു വളര്‍ത്തു മൃഗങ്ങളുടെയും മേല്‍ ആക്രമണം നടത്തുന്നു. പിടി പെട്ടാല്‍ ദാരുണ മരണം ഉറപ്പായ പേപ്പട്ടി വിഷ ബാധ പെരുകുന്നു. പേപ്പട്ടി വിഷ പ്രതിരോധ മരുന്ന് കമ്പനികള്‍ മരുന്നിന്റെ വില വര്‍ധിപ്പിച്ചു കോടികള്‍ ലാഭം ഉണ്ടാക്കുന്നു. അവരില്‍ നിന്നും കോഴ കിട്ടാന്‍ വഴിയുള്ള ചിലര്‍ക്ക് തെരുവു നായ സ്നേഹം പണ്ടത്തെക്കാള്‍ പല മടങ്ങ്‌ വര്‍ദ്ധിക്കുന്നു.

ഈ അവസ്ഥ വന്നാലത്തെ സ്ഥിതി ഒന്നാലോചിക്കൂ! 
[ചിത്രം അഴിമുഖം ഡോട്ട് കോം ലേഖനത്തില്‍ നിന്ന്. 
ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക!]

അപ്പോള്‍ തെരുവു നായകളുടെ കടി പിടിയെക്കാള്‍ വലിയ ഒരു കടി പിടി മനുഷ്യരുടെ ഇടയിലും സംജാതമാകുന്ന കാഴ്ച കണ്ടു സാധാരണ ജനങ്ങള്‍ അന്തം വിടുന്നു. തെരുവു നായകളെ നശിപ്പിക്കാന്‍ ഒരു പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നു. അപ്പോള്‍ അതാ  കേരള പോലീസ് പാഞ്ഞെത്തുന്നു- പഞ്ചായത്ത് അധികൃതര്‍ക്ക്‌ സംരക്ഷണം കൊടുക്കാനല്ല, പിന്നെയോ, പഞ്ചായത്ത് മേധാവിയെ പിടിച്ചു ജയിലില്‍ ഇടാന്‍- ഇന്ത്യയിലെ മൃഗ സംരക്ഷണ നിയമ ലംഘനത്തിന്റെ പേരും പറഞ്ഞ്!

തെരുവു നായ ശല്യത്തില്‍ രോഷം പരസ്യമായി പ്രകടിപ്പിക്കുന്ന  ഒരു മലയാളി വ്യവസായി-
ശ്രീ കൊച്ചൌസേഫ് ചിട്ടിലപ്പിള്ളി! [വാര്‍ത്തയ്ക്ക് പടം ക്ലിക്ക്‌ ചെയ്യുക!] 

കോടതികളും  തേരാ പാരാ വിധി ന്യായങ്ങള്‍ എഴുതി വിടുന്നു. ഒന്ന് ഒന്നിനെതിരെ എന്ന് മാത്രം. കോടതി വിധികള്‍ എടുത്തു കാട്ടി മന്ത്രിമാര്‍ കൈ മലര്‍ത്തി നില്‍ക്കുന്ന കാഴ്ച കണ്ടു ജനം സ്വന്തം വിധിയെ ഓര്‍ത്തു തലയില്‍ കൈ വച്ച് കരയാനും ചിരിക്കാനും പറ്റാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. 

ചിന്താശേഷിയുള്ള മലയാള സിനിമാ നായകന്‍ 
മോഹന്‍ലാലിന്റെ പ്രതികരണം 'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍' ആദ്യ പേജ് മുകളില്‍!
പൂര്‍ണ്ണ രൂപം വായിക്കാന്‍  അതില്‍ ക്ലിക്ക്‌ ചെയ്യുക!

ആര്‍ഷ സംസ്കാരമേ! കേരള ജനമേ! എന്ത് പറ്റി? പട്ടികള്‍ കടിച്ചാലും വേദന അറിയാത്ത നിലയിലേക്ക് ശരീരത്തിലും മനസിലും കുഷ്ഠരോഗം പിടിപെട്ടോ? 

ഇതൊക്കെ ഈ നിലയില്‍ എത്തിച്ച ചില മനുഷ്യ കുല ദ്രോഹികള്‍ അവിടവിടെയായി ഇപ്പോള്‍ ചിരിച്ചു രസിക്കുന്നുണ്ട് എന്നോര്‍ക്കണം. അവരെ കാര്യം അറിയാതെ പിന്താങ്ങി ഗോഗ്വാ വിളിക്കുന്ന പല ഭോഷികളും അങ്ങും ഇങ്ങും ഉണ്ടെന്നും ഓര്‍ക്കണം.

ഈ അവസ്ഥയ്ക്ക് എന്താണൊരു പരിഹാരം? ഭോഷരും അഭോഷരും ഒക്കെ ചേര്‍ന്ന് നിയമ വ്യവസ്ഥയെ കെട്ടഴിക്കാന്‍ പറ്റാത്ത ഒരു ഊരാ കുടുക്കാക്കി വച്ചിരിക്കുന്ന ദേശത്തു നേരെ വാ നേരെ പോ എന്നാ രീതിയില്‍ ഇതില്‍ നിന്നും പരിഹാരം പ്രതീക്ഷിക്കുന്നതു മറ്റൊരു മണ്ടത്തരം ആകാനാണ് സാധ്യത കൂടുതല്‍. 

എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ബുദ്ധിപരമായി ഇങ്ങനുള്ള പ്രശ്നങ്ങളെ നേരിടണം. ഭോഷികളുടെ ഗോഗ്വ വിളി കേട്ട് നിന്നാല്‍ അങ്ങനെ നില്‍ക്കയെ ഉള്ളൂ. അവരുടെ അഭിപ്രായങ്ങളും മാനിച്ചു നിന്നാല്‍ ഒന്നിനും ഒരു പരിഹാരം കാണാന്‍ കഴിയില്ല. ഉച്ചത്തില്‍ കൂവി വിളിക്കുന്നത്‌ എപ്പോഴും വിവരദോഷികള്‍ ആണെന്നും മറക്കാതിരുന്നാല്‍ എല്ലാവര്ക്കും ഗുണമാകും! വലിയ വായില്‍ കൂവി വിളിക്കുന്ന അല്പസംഖ്യരുടെ കൂടെ പോയാല്‍ അന്തിമ പരാജയം എന്ന് ഓര്‍ക്കുന്നതും ചിലര്‍ക്കൊക്കെ ഗുണമാകും!

എന്നാലും ഈ നിലയില്‍ കാര്യങ്ങളെ എത്തിച്ച ഭരണ കൌശലത്തിനു കൈയടി കൊടുക്കണോ  എന്ന ആലോചനയില്‍ എന്റെ ബുദ്ധി കെട്ടുപോയിരിക്കുന്നു!

[This is a Malayalam language blog article about the stray dog menace of India, especially Kerala that has become a serious problem for the people due to the administrative complications arising out of many contradictory and conflicting laws coupled with too many vested interests! What should be the limit for our stray dog love?]

6 comments:

  1. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ബീഹാര്‍ സര്‍ക്കാരിനു നീലപ്പശുവിനെയും (മ്ലാവ് അല്ലെങ്കില്‍ നീല്‍ഗായ് അല്ലെങ്കില്‍ അന്റെലോപ്‌)കാട്ടുപന്നിയെയും പോലുള്ള വന്യ മൃഗങ്ങളെ ഒരു വര്‍ഷക്കാലം കൊന്നു മുടിക്കാന്‍ അനുവാദം നല്‍കിയത്‌ കേരള സര്‍ക്കാര്‍ അറിഞ്ഞില്ലെന്നുണ്ടോ? ഈ വന്യ മൃഗങ്ങള്‍ കാട്ടില്‍ പെറ്റ് പെരുകി നാട്ടില്‍ ശല്യം ആയെന്നു ബീഹാര്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടതിനെ തുടര്ന്നാണീ നടപടി. അതിനര്‍ത്ഥം അങ്ങനെ ഒന്നും ശക്തമായി നാട്ടു ശല്യമായ തെരുവ് നായ കാര്യത്തില്‍ ഇടപെടാന്‍ കേരള സര്‍ക്കാരിനു ഇത് വരെ കഴിഞ്ഞിട്ടില്ല എന്നത് തന്നെ! തെരുവ് നായകളുടെ ഗുണ ഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ ബലം കൂടുതല്‍!

    ReplyDelete
    Replies
    1. ബുദ്ധിഹീനമായി നിയമങ്ങള്‍ പടച്ചു വിടുന്ന തരത്തില്‍ ആണ് ഇന്ന് നമ്മുടെ നിയമ വ്യവസ്ഥ. ഒരിക്കല്‍ പടച്ചു വിട്ടു കഴിഞ്ഞാല്‍ പിന്നെ അതു നിമിത്തം വന്നു ചേരുന്ന കുഴപ്പങ്ങള്‍ പരിഹരിക്കാനും അത്ര എളുപ്പമൊന്നും കഴിയില്ല. അതിനു ഉദാഹരണമാണ് ഈ മൃഗസംരക്ഷണ നിയമം. എന്തുതന്നെ ആയാലും ജനങ്ങള്‍ക്ക്‌ ഉണ്ടാവുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ജന പ്രതിനിധികള്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്ന് ഇന്ത്യയിലെ തെരുവ് നായ പ്രശ്നം അടിവരയിട്ടു കാണിക്കുന്നു!

      Delete
  2. Only irresponsible governmental authorities and peoples' representatives show complete indifference to these kinds of problems faced by the people. It happens only in countries like India where the people's leaders do not possess real leadership qualities. Otherwise how can a country which boasts of ancient civilization be infested with stray dogs, stray animals and the like and the ordinary citizens are treated worse than those stray animals?

    ReplyDelete
    Replies
    1. Perhaps they are not indifferent but skillfully clever and may be helping out the super rich medicine business houses to make more by creating situations that encourage high prevalence of diseases!

      Delete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.