Powered By Blogger

Wednesday, September 12, 2012

ആറന്മുള വിമാനത്താവളവും മുന്നേറുന്ന കേരളവും !

ഇന്നുച്ചയ്ക്ക് ഉച്ചഭക്ഷണം കഴിഞ്ഞു അല്‍പ സമയം കേരള വാര്‍ത്തകള്‍ ടി വി യില്‍ നോക്കിയിരുന്നപ്പോള്‍ പ്രധാനമായും ശ്രദ്ധയില്‍ പെട്ടത് കേരള സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടത്തുന്ന എമേര്‍ജിംഗ് കേരള [Emerging Kerala] എന്ന പരിപാടിയെ പറ്റിയുള്ള വാര്‍ത്തകളും അതിനോടൊപ്പം പത്തനംതിട്ടയില്‍ ആറന്‍മുള വിമാനത്താവളത്തിനു എതിരായി പ്രക്ഷോഭണം[protest against Aranmula Airport proposal]   നടക്കുന്നു എന്ന വാര്‍ത്തയും ആണ്.

പശ്ചിമ ബംഗാളില്‍ ടാറ്റാ ചെറു കാര്‍ പദ്ധതി തുടങ്ങാന്‍ ആരംഭിച്ചപ്പോള്‍ പ്രക്ഷോഭണം തുടങ്ങിയത് അതിന്‍റെ പേരില്‍ തങ്ങളുടെ കൃഷി ഭൂമി സര്‍ക്കാര്‍ ഒത്താശയോടെ ചുളു വിലയ്ക്ക് കാര്‍ കമ്പനി ബലമായി കയ്യടക്കുമെന്നു ചിലരൊക്കെ പറഞ്ഞു ആളെ ഇളക്കിയപ്പോ ആയിരുന്നു.

അവിടിപ്പം ആര്‍ക്കും ഒന്നും സാധിച്ചില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ആ നിര്‍മാണ ശാല അവിടെ വന്നിരുന്നെങ്കില്‍ ആ ഭൂമി ഉടമകളില്‍ പലരും ഒരു പക്ഷെ ലക്ഷ പ്രഭുക്കള്‍ ആയേനെ.

അവിടങ്ങളില്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ വന്നേനെ.

അതിനു അവിടത്തുകാര്‍ക്ക് തല്‍ക്കാലം ഭാഗ്യം ഇല്ലാതെ പോയി.

ഗുജറാത്തുകാര്‍ക്ക് അത് ഗുണമായി.

എന്നാല്‍ ആറന്‍മുളയിലെ സംഗതി ഇങ്ങനൊന്നുമല്ല.

ഒരു കടമ്മനിട്ട അച്ചായന്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്ക് ഭാഗ്യ പരീക്ഷണത്തിനായി വിമാനം കയറുന്നു.

അവിടെ ഭാഗ്യ ദേവത അദ്ദേഹത്തെ അനുഗ്രഹിച്ചു ഡോളര്‍ എന്ന അമൂല്യ സമ്പത്ത് കണക്കില്ലാതെ നല്‍കി കൊണ്ട്. അത് എങ്ങനെയൊക്കെ എന്ന് ഓര്‍ത്ത്‌ നമുക്ക് വ്യാകുലപ്പെടേണ്ട കാര്യമൊന്നുമില്ലല്ലോ.

അമേരിക്കയില്‍ ഡോളര്‍ സമ്പത്ത് കൈവശം വന്നപ്പോ അദ്ദേഹം പക്ഷെ മറ്റുള്ള മലയാളി അമേരിക്കക്കാരെ പോലെ ചിന്തിച്ചില്ല. തനിക്കു കിട്ടിയ അമേരിക്കന്‍ സമ്പത്ത്‌ ഉപയോഗിച്ചു അമേരിക്കയില്‍ പഞ്ച നക്ഷത്ര കടല്‍ത്തീര വസതി പണിഞ്ഞു ചേക്കേറാന്‍ അദ്ദേഹം തുനിഞ്ഞില്ല എന്ന് വേണം കരുതാന്‍.

അമേരിക്കന്‍ ഡോളര്‍ തന്‍റെ കൊച്ചു കേരളത്തിനു എങ്ങനെ പ്രയോജനമാക്കാം എന്ന് ചിന്തിച്ച അപൂര്‍വം മലയാളികളില്‍ ഒരാളായിരുന്നു ഈ കടമ്മനിട്ട അച്ചായന്‍.

അമേരിക്കയില്‍ കുടിയേറാന്‍ അവസരം ലഭിച്ച എല്ലാ മലയാളികളും കേരളത്തില്‍ നിന്ന് എല്ലാ കുറ്റികളും പറിച്ചെറിയാന്‍ പരക്കം പായുന്ന ഒരു കാല ഘട്ടത്തിലാണ് ഇത് എന്ന് ഓര്‍ക്കണം. 

ആദ്യമായി തന്‍റെ ഡോളര്‍ ഉപയോഗിച്ചു കേരളത്തില്‍ ഒരു സ്വകാര്യ പോളി ടെക്നിക്ക് കോളേജു ആരംഭിക്കാം എന്ന് അദ്ദേഹം കരുതി.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെയോ എമ്പതുകളിലെയോ കാര്യം ആണ്. 

അദ്ദേഹത്തിനു സര്‍ക്കാരില്‍ നിന്നും ഒന്നും വേണ്ടായിരുന്നു. ഭൂമിയോ പണമോ ഒന്നും തന്നെ. അനുവാദം മാത്രം മതിയായിരുന്നു.

ഒരു കേരള പ്രാദേശിക പാര്‍ട്ടിയുടെ താങ്ങ് നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ ഡോളറിനു കഴിഞ്ഞു എന്നത് ഇപ്പൊ മറന്നു പോയ ഒരു വസ്തുത.

ആരെയും പിണക്കാതെ ഒരു നാലഞ്ചു സ്വകാര്യ പോളികള്‍ ആരംഭിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവാദം കൊടുത്തു.

അതായിരുന്നു കേരളത്തെ ആകമാനം എടുത്തുലച്ച പോളിടെക്നിക്‌ സമരത്തിന്‍റെ തുടക്കം.

കുഴിയില്‍ നിന്നും ചാടാന്‍ വെമ്പുന്ന തവളയുടെ കാലു കടിച്ചു താഴ്ത്തുന്ന തവള സംസ്ക്കാരമെന്ന മലയാളി സംസ്കാരം. 

തല്‍ക്കാലം കടമ്മനിട്ട അച്ചായന്‍ പിന്‍വാങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

എന്നാല്‍ പിന്നീട് ഭാരത വര്ഷം മുഴുവനും എഞ്ചിനീയറിംഗ് കോളേജുകള്‍ കൊണ്ട് നിറക്കാന്‍ എല്ലാ പാര്‍ട്ടികളും മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനും കിട്ടി ഒരു അവസരം.

ഡിപ്ലോമക്കാര്‍ക്ക് പകരം ഡിഗ്രി ക്കാരെ തന്‍റെ ഗ്രാമത്തില്‍ നിന്നും തയ്യാറാക്കി വിടാന്‍.

അവര്‍ക്ക് പക്ഷെ പഴയ ഡിപ്ലോമക്കാരുടെ വില പോലും ഇല്ലാത്തത് പക്ഷെ അദ്ദേഹത്തിന്‍റെ കുഴപ്പം ആണോ?

തന്‍റെ ഡോളര്‍ സമ്പത്ത് കേരളജനതയ്ക്ക് ഗുണം ചെയ്യുന്ന പല കാര്യങ്ങള്‍ക്കും വിനിയോഗിക്കാന്‍ അദ്ദേഹം പിന്നെയും പദ്ധതികള്‍ പലതും ആലോചിച്ചു എന്നു നമുക്ക് കരുതേണ്ടിയിരിക്കുന്നു.

അതിലൊന്നായിരുന്നു ആറന്‍മുള വിമാനത്താവള പദ്ധതി.

ആളും പേരും ഇല്ലാതെ, ആര്‍ക്കും ഒരു ഗുണവും ഇല്ലാതെ കിടന്നിരുന്ന ഇരുനൂറ്റി അമ്പതിനടുത്തു ഏക്കര്‍ പാട ശേഖരം അദ്ദേഹം സ്വന്തം കാശു മുടക്കി വാങ്ങി കൂട്ടി.

സ്ഥലം ചുളു വിലക്ക് വാങ്ങി തന്നാല്‍ അത് ചെയ്യാം ഇത് ചെയ്യാം എന്നു പറയുന്ന സാധാരണ ഇന്ത്യന്‍ വ്യവസായികളുടെ രീതിയില്‍ അദ്ദേഹം പോയില്ല എന്നു കരുതണം.

ഒരു വിമാനത്താവളത്തിന്റെ ഗുണം കിട്ടുന്ന തന്‍റെ ദേശത്തെ ആള്‍ക്കാരെ അദ്ദേഹം ഭാവനയില്‍ കണ്ടു.

മദ്ധ്യ തിരുവിതാംകൂറിന്‍റെ ഹൃദയ ഭാഗത്ത് ഒരു അന്തര്‍ദേശീയ സ്വകാര്യ വിമാനത്താവളം അമേരിക്കയിലെ  പോലെ ഒക്കെ വന്നാല്‍ അങ്ങനൊരു നല്ല കാര്യം ചെയ്ത തന്നെ രാജ്യം പൂവിട്ടു പൂജിക്കുമെന്നു അദ്ദേഹം ഒരു പക്ഷെ കരുതിയിരിക്കയില്ല.

എന്നാല്‍ അതിനെ എതിര്‍ക്കാന്‍ രാഷ്ട്രീയ കളികള്‍ വര്‍ഷങ്ങളോളം നടക്കുമെന്ന് അദ്ദേഹം പക്ഷെ സ്വപ്നം കൂടി കാണാന്‍ ഇടയില്ല. 

തന്‍റെ ജീവിത കാലത്ത് ഈ പദ്ധതി നടക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മുടക്കിയ കാശു തിരികെ കിട്ടാനുള്ള ശ്രമത്തിലായി.

തന്നെക്കാള്‍ ഈ വക കാര്യങ്ങളില്‍ പിടിപാടുള്ള ഒരു മലയാളി സംരംഭകര്‍ക്ക് അദ്ദേഹം ഭൂമി വില്‍ക്കാന്‍ ശ്രമിച്ചു അതിലും വലിയ പുലി വാല് പിടിച്ച സ്ഥിതിയില്‍ ആയെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. [ രസകരമായ ആ കാര്യങ്ങളുടെ ഒരു വശം ഇവിടെ വായിക്കാം !]

മുന്നേറുക, മുന്നേറുക കേരളമേ !

കടമ്മനിട്ട അച്ചായന്‍റെ സ്ഥിതി വരാതെ സൂക്ഷിച്ചു മുന്നേറുക !


[This story in Malayalam language depicts satirically the saga of a Keralite entrepreneur who was fortunate enough to amass considerable US dollars by spending his youthful days in the land of great opportunities- the United States of America. Using the financial strength that he could make in the foreign country, he thought of doing some infrastructural development near his own native village back in Kerala. Some two decades ago, he thought of setting up some polytechnic institutions and an airport, (the Aranmula Airport Proposal) near his native village, privately using his own funds. But the peculiar political situation of his state and his country was such that he could not make his dreams come true even by spending his money, time and health. While one party in power gets somehow convinced and gives the administrative green signal, the government changes and the next government reverses all decisions of the earlier government and it goes endlessly ! The man now in his sixties should now be a dejected person running from pillar to post in fighting various legal battles just for doing the mistake of investing his money for some good of his state ! The irony is that the state government with the current political leadership is planning another investment show called 'Emerging Kerala' to attract potential investors with ideas and money which have been done at many occassions earlier too without any projects actually coming into shape ever. The mixed genes of Indians are so complex that they are yet to learn the art of supporting another Indian instead of pulling his legs. Unless this is learnt, they can never ever make their country at par with the developed nations ! To emerge out winning and shining, they need to learn the basics of winning a situation collectively ! ]


[View the linked list of all Blogs of the Author Here ]    

3 comments:

  1. തൊട്ടതിനും പിടിച്ചതിനും സമരവുമായി ഇറങ്ങുന്നവര്‍ ചില നിക്ഷിപ്ത താല്പര്യക്കാരുടെ പിണിയാളുകള്‍ ആണെന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്? ആറന്‍മുളയിലെ പാടശേഖരം മണ്ണിട്ട്‌ നികത്തി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിനി വേണ്ട എന്ന് വച്ചാലും ആര്‍ക്കും ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ല. എന്നാല്‍ അങ്ങനെ ഗുണം കിട്ടിയില്ലെങ്കിലും വേണ്ടില്ല അവരങ്ങനെ ആളാവേണ്ട എന്ന മനോഭാവം ആണ് പലര്‍ക്കും. അല്ലെങ്കില്‍ സംരംഭം തുടങ്ങാല്‍ പരിശ്രമിക്കുന്നവര്‍ ഞങ്ങള്‍ക്ക് കൂടി കുറെ നോക്ക് കൂലി തരട്ടെ എന്ന മനോഭാവം. പട്ടി പുല്ലു തിന്നുകയുമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകയുമില്ല. കഷ്ടം തന്നെ !

    ReplyDelete
  2. പ്രിയ കൂട്ടുകാരാ പാടശേഖരം മണ്ണിട്ടു നികത്തി നാളിതുവരെ കൈയില്‍ വച്ചിരുന്നത് ആരായിരുന്നു എന്ന് ഒന്നു അന്വഷിക്കണം. അല്ലെങ്കില്‍ എന്ന് മുതലെന്നു,അപ്പോള്‍ മനസ്സിലാവും മേല്‍ പറഞ്ഞ അച്ചായന്‍ കൈവശം വച്ചിരുന്നു പോന്ന അന്നു മുതലാണു പാടം തരിശായി പോയതെന്നു.

    ReplyDelete
    Replies
    1. സുഹൃത്തെ, കാര്യം നിങ്ങള്‍ പറഞ്ഞത് ശരിയാകാം. ഏതായാലും പാടശേഖരം പത്തിരുപതു കൊല്ലമായി തരിശായി കിടക്കുകയല്ലേ. ഇനിയിപ്പോ അത് പഴയ രീതിയില്‍ ആക്കാനും പറ്റില്ല. മേല്‍പറഞ്ഞ അച്ചായനും തടിയൂരി. വിമാനത്താവളം പണിയാന്‍ സ്ഥലം ഇല്ലാതെ പറ്റില്ല. സ്ഥലമുള്ളിടത്തെ താവളം പണിയാന്‍ പറ്റൂ എന്നു വച്ചാ പിന്നെ ആറന്‍മുളക്കാര്‍ക്കും പത്തനംതിട്ടക്കാര്‍ക്കും ഗള്‍ഫീന്ന് വന്നിറങ്ങി ഒരു ഒരു പത്തയ്യായിരം കൂടി ചിലവാക്കിയാലേ വീടെത്താന്‍ പറ്റൂ. വിമാനക്കൂലി ഏറ്റവും കൂടുതല്‍ കൊടുക്കുന്നതും ഈ മദ്ധ്യ തിരുവിതാംകൂറുകാരാണ് എന്നും ഓര്‍ക്കണം. ഇപ്പൊ കേരള സര്‍ക്കാര് കൂടി ഈ വിമാനത്താവള സംരംഭത്തില്‍ മുന്നോട്ടിറങ്ങിയ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ മണ്ണിട്ട്‌ മൂടിയ പാടശേഖരം അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത് നാടിനെയും മണ്ണിനെയും സ്നേഹിക്കുന്നത് മൂലമാകാന്‍ തരമില്ല.

      Delete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.