ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തം നാടായ കേരളത്തിലെ ഓണക്കാല വിശേഷങ്ങള്‍ മൂവായിരത്തില്‍ പരം കിലോമീറ്റര്‍ അകലെ ഇരുന്നു ടി വി ചാനെലുകളില്‍ കണ്ടും കേട്ടും ഇരുന്നപ്പോള്‍ ഉത്തര കേരളത്തില്‍ നടന്ന ഈ ടാങ്കര്‍ ലോറി അപകടത്തെ പറ്റി അറിയാനിടയായി.
പത്തൊന്‍പതു പേരോളം ഇതിനോടകം ഈ അപകടത്തില്‍ മരണപ്പെട്ടതായി ആണ് വാര്‍ത്തകള്‍.
കേരളത്തിലെ പ്രതിപക്ഷ നേതാവ് തന്‍റെ രോഷം പൊതുവായി പ്രകടിപ്പിച്ചത് ഈ അപകടത്തില്‍ പൊട്ടിത്തെറിച്ച പാചക വാതക കുറ്റികള്‍ കയറ്റി അയച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ഓ സി ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് അഭിപ്രായപ്പെട്ടു കൊണ്ടാണ്. [വാര്‍ത്ത വായിക്കുക]
ആ ടാങ്കര്‍ ലോറി ഓടിച്ചിരുന്ന പാവം ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുക്കാതെ വിടുമെന്ന് ആരും ധരിക്കരുത്. അങ്ങേരു ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതം മാത്രമല്ല പോലീസിന് തല്‍ക്കാലം കേസെടുത്തു തടി തപ്പാനുള്ള ഒരു ഉപാധി കൂടി ആയി എന്ന് നമുക്ക് കരുതുന്നതില്‍ ഒരു തെറ്റും ഇല്ല.
അപകടത്തില്‍ ജീവനും സ്വത്തും ഒക്കെ നഷ്ടപ്പെട്ട നിരപരാധികളായ ആ നാട്ടുകാരോട് സഹതപിക്കുക അല്ലാതെ എന്ത് ചെയ്യാന്‍ ?
ആ അപകടം എങ്ങനെ സംഭവിച്ചു എന്ന് ആ ടാങ്കര്‍ ഡ്രൈവര്‍ ടി വി ചനെലുകാരോട് പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. രാത്രി സമയം ഒരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്ന സമയം എതിരെ വന്ന വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് കാരണം സൈഡില്‍ കെട്ടിയിരുന്ന റോഡ് ഡിവൈഡര്‍ കാണാന്‍ സാധിക്കാതെ അതില്‍ ലോറി ഇടിച്ചു കയറി മറിയുകയായിരുന്നു എന്നാണു അയാള്‍ പറഞ്ഞത്.
അത് തികച്ചും സംഭവിക്കാന്‍ സാധ്യത ഉള്ള ഒരു കാര്യം.
ഇന്ത്യന്‍ നഗര പ്രദേശ റോഡുകളിലെ ആളെക്കൊല്ലികള്‍ ആണ് ഈ ആധുനിക ഇന്ത്യന്‍ റോഡ് സംസ്ക്കാര മായ ഈ ഡിവൈഡറുകള്‍. സ്ഥല പരിമിതി നിമിത്തം റോഡിനു ഒട്ടും വീതി കൂട്ടാന്‍ പറ്റാത്ത ഇടങ്ങളില്‍ പ്പോലും റോഡിന്‍റെ ഒത്ത നടു ഭാഗം നെടുനീളത്തില്‍ കുഴിച്ചു മൂന്നും നാലും അടി വീതിയില്‍ ഒരടിയോ അതില്‍ കൂടുതലോ ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുക എന്ന മഹാകാര്യം ചെയ്യാന്‍ എന്‍ജിനീയര്‍മാരാണ് തീരുമാനിച്ചതെങ്കില്‍ എന്‍ജിനീയര്‍ എന്ന ഗണത്തില്‍ പെട്ടുപോയതില്‍ ഞാന്‍ ലജ്ജിക്കുന്നു.
ഇത്തരം റോഡ് ഡിവൈഡറുകളിലും സ്പീഡ് നിയന്ത്രണത്തിനു എന്ന് പേരില്‍ ഓരോ അപകട സ്ഥലങ്ങളിലും തലങ്ങും വിലങ്ങും തോന്നിയ രീതിയില്‍ പണിത് വച്ചിരിക്കുന്ന വരമ്പുകളിലും പെട്ട് നൂറു കണക്കിന് അപകടങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്നു.
റോഡു നെടുകെ മുറിക്കാന്‍ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ പണിയാന്‍ റോഡിനു ടാര്‍ ഇടുന്നതിലും കൂടുതല്‍ ചെലവാക്കുന്നത് കാണുമ്പോള്‍ ചിരിക്കണോ അതോ കരയണോ ?
ഒരു പക്ഷെ ഇങ്ങനെ കോണ്‍ക്രീറ്റ് പണി നടത്താതെ അത്രയും സ്ഥലം വെറുതെ മെറ്റല്‍ ഇട്ടു വിട്ടിരുന്നെങ്കില്‍ സ്ഥലവും ആയേനെ, കോടികള്‍ നഷ്ടപ്പെടുകയും ഇല്ലായിരുന്നു. അതിലുപരി ഇങ്ങനെയുള്ള അപകടങ്ങള്‍ക്ക് ഒരു പരിഹാരവും ആയേനെ. ഇനിയിപ്പോ ഈ കോണ്‍ക്രീറ്റ് ആളെക്കൊല്ലികള്‍ ഇടിച്ചു നിരത്താനും കോടികള്‍ മുടക്കിയെ പറ്റൂ !
മനുഷ്യരെ കൊല്ലാനായി പണിതീര്‍ത്തിരിക്കുന്ന ഈ നെടു നീളന്‍ റോഡ് വരമ്പുകള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന സിമെന്റ്റ്, കമ്പി എന്നിവയുടെ അളവ് ഒന്ന് പ്രത്യേകം ശ്രദ്ധിക്കാമോ ? ഇവയുടെ അളവ് കൂട്ടുന്നതില്‍ പ്രത്യേക ഉത്സാഹം കാട്ടിയിരിക്കുന്നതായി കാണാം. ഇതു കേരളത്തില്‍ മാത്രമല്ല. ഇന്ത്യ ഒട്ടാകെ ഇപ്പൊ കാണാന്‍ കഴിയും.
വാഹനങ്ങള്‍ക്ക് അപകടം ഇല്ലാതെയും എന്നാല്‍ ശ്രദ്ധയില്ലാതെ ഓടിക്കുന്ന ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കുന്ന രീതിയിലും എങ്ങനെ റോഡു ഡിവൈഡറുകള്‍ അമേരിക്കയില്‍ ചിലയിടങ്ങളില്‍ പണിതിരിക്കുന്നു എന്ന കാര്യം കുറെക്കാലം മുമ്പ് ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍മ്മ വരുന്നു.
ഒരു മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഫൈബര്‍ ഡിവൈഡറുകള്‍ ആണ് അത്. സ്പ്രിംഗ് പോസ്റ്റ് (Spring Post ) എന്നും പറയും. ഇതുപോലെ ലോകമെമ്പാടും ശാസ്ത്രീയമായ പല ഡിസൈനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ചെലവും കുറവ്. ഇന്ത്യയിലും ഇങ്ങനെയുള്ള റോഡ് സേഫ്റ്റി ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതോ ഇറക്കുമതി ചെയ്തു കൊടുക്കുന്നതോ ആയ പല കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.
എന്നിട്ടും നമ്മുടെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല എന്നത് അതിശയം തന്നെ.
റോഡ് അപകടങ്ങളില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ആരും കല്‍പ്പിക്കുന്നില്ല എന്നതായിരിക്കാം അതിനു കാരണം.
അതോ അങ്ങനെ എടുത്തു പറയത്തക്ക ഉത്തരവാദിത്തപ്പെട്ട ആരും ഇന്ത്യയിലെ റോഡുകള്‍ക്ക് ഇപ്പോള്‍ ഇല്ല എന്നതോ ?
ട്രെയിന്‍ അപകടം നടന്നാല്‍ റെയില്‍വേ നടത്തുന്നത് സര്‍ക്കാര്‍ ആയത് കൊണ്ട് ഒരു കേസും താഴേക്കിട ജീവനക്കാരുടെ മേളില്‍ കവിഞ്ഞു പോകാറില്ല.
എന്നാല്‍ ഭോപ്പാലില്‍ ഗാസ് ടാങ്കര്‍ പൊട്ടിയാല്‍ അമേരിക്കയില്‍ ഇരുന്നിരുന്ന കമ്പനി ചെയര്‍മാന്‍ ആണ് അതിനു ഉത്തരവാദി എന്ന് പറയാന്‍ നമുക്ക് യാതൊരു ഇളിപ്പും ഇല്ല തന്നെ.
അതാണ് നമ്മുടെ ഒരു രീതി.
അങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ എന്താ തെറ്റ്?
അങ്ങനെയിങ്ങനെ പലരും പലതും പറയും.
അപ്പൊപ്പിന്നെ ഇങ്ങനെയുള്ള അപകടങ്ങള്‍ക്ക് ആരാണ് ശരിക്കും ഉത്തരവാദി ?
ആ, ആര്‍ക്കറിയാം ?
[This blog in Malayalam language depicts the pathetic road safety conditions and the public road transport systems of India viewed against the recent tanker lorry accident that killed about 19 people in North Kerala. The accident was as a result of the vehicle hitting the concrete road divider constructed along the centre of the road while it was trying to overtake a slow moving vehicle in the night time. The head lights of the vehicles coming in the opposite direction in the other lane caused the driver's road visibility. That made the tanker lorry to hit the concrete divider and overturn making the cylinders exploding damaging lives and property nearby. Most often this type of freak accidents that kill many are caused by unscientific construction and maintenance of the Indian roads. If that is so, why only the drivers and vehicle owners get punished ? Why don't the governments share the responsiblity ? ]

No comments:
Post a Comment
Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.