ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് തുരങ്കം വയ്ക്കുന്ന ഒന്നാണ് കാലുവാരി കാലുപിടിയന്മാരുടെ നാണം കെട്ട കളികള്‍.
കാലു പിടിച്ചും കാലു വാരിയും അധികാര കസേരകളില്‍ എത്താന്‍ വെമ്പി നില്‍ക്കുന്ന ധാരാളം ആളുകള്‍ അവരുടെ ഇത്തരം പ്രയോഗ മുറകള്‍ പയറ്റാന്‍ പറ്റിയ വേദിയായി ജനാധിപത്യ രാഷ്ട്രീയത്തെ ഉപയോഗിച്ചു പോരുന്നതു പതിവായതു കാരണം അഭിമാനമുള്ള ആര്‍ക്കും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ ലാഭേച്ഛയില്ലാത്ത പൊതു പ്രവര്‍ത്തനത്തിന് മുമ്പോട്ട് ഇറങ്ങാന്‍ കഴിയുന്നില്ല എന്നത് ഈ രാജ്യത്തിന്‍റെ ദുരവസ്ഥ ആയിക്കഴിഞ്ഞിരിക്കുന്നു.
കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം എന്ന പഴയ പഴഞ്ചൊല്ല് വേദവാക്യമായി എടുത്തിരിക്കുന്ന ഇന്ത്യക്കാര്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാ വിധ മേഖലകളിലും തങ്ങളുടെ ഈ വേദോപദേശ തത്വം അതിന്റെ പ്രായോഗിക തലങ്ങളില്‍ ദിനം പ്രതി പയറ്റി പ്രയോജനപ്പെടുത്തി നടക്കുന്നതു കാണുമ്പോള്‍ സാക്ഷാല്‍ കഴുതകള്‍ക്കു പോലും തങ്ങളുടെ വര്‍ഗത്തിനെ പറ്റി അഭിമാനവും അഹങ്കാരവും കൂടാന്‍ ഇടയാകുന്നു.
അത് മൂലം കാലു പിടിയന്‍ പിന്നെ കാലു വാരുമെന്ന സത്യം കഴുതകള്‍ മറന്നു പോകുന്നു. കാലു വാരി കഴുതയെ കുഴിയില്‍ മൂടുന്ന കാലു വാരി പിന്നെ കഴുതയുടെ കസേരയില്‍ ഞെളിഞ്ഞു ഇരിക്കുന്നു. അധികം താമസിയാതെ പഴയ കഴുതയുടെ പ്രേതം ആവാഹിക്കുന്ന ഒരു പുതിയ കഴുത പുതിയ കാലു പിടിത്തക്കാരെ നോക്കിയിരുപ്പായി.
കഴുതക്കാലു പിടിത്തവും തുടര്‍ന്നുള്ള കാലുവാരലും കുഴിയില്‍ വീഴ്ത്തലുമൊക്കെ അങ്ങനെ മുറ പോലെ നടന്നു കൊണ്ടിരിക്കുന്നു.
ഇതിനപ്പുറത്തൊരു ജീവിതമില്ല എന്ന മട്ടിലായി ഇന്ത്യയിലെ കാര്യങ്ങള്‍.
കഴുതകളുടെ കാലു പിടിക്കാന്‍ ആദ്യം ചെയ്യുന്നത് സുഖിപ്പിച്ചുള്ള വാക് പ്രയോഗമാണ്. അത് കഴിഞ്ഞു കോഴ പ്രയോഗം. പിന്നെയും പല പ്രയോഗങ്ങള്‍ നടന്നെന്നിരിക്കും.
പ്രയോഗങ്ങളില്‍ മയങ്ങിയ കഴുത അങ്ങനെ സുഖിച്ചു മദിച്ചിരിക്കുമ്പോള്‍ വാരല്‍ പ്രയോഗം നടക്കും. കഴുത കുഴിയില്‍ വീണിരിക്കും. ഇതുവരെ സുഖിപ്പിച്ചിരുന്ന കാലുപിടിയന്‍ തന്‍റെ ലാവണത്തില്‍ കയറി പറ്റിയാതാവും കുഴിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ കഴുത കാണുക.
കുഴിയില്‍ വീണാലും വേണ്ടില്ല കാലു പിടിത്തത്തിന്‍റെ സുഖം അനുഭവിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കഴുതകള്‍ കൂടി വരുന്നു എന്നാണു പുതിയ കണക്കുകള്‍ കാണിക്കുന്നത്.
കാലു പിടിത്തം സാമൂഹ്യ ജീവിതത്തിന്‍റെ ഒരു പ്രധാന വിഷയം ആയതിനാല്‍ ഇപ്പോള്‍ ഈ കലാ പരിപാടിയില്‍ പ്രാവീണ്യം ഇല്ലാത്തവര്‍ ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ എന്നാണു ഇപ്പോള്‍ പൊതുജന വിവക്ഷ.
കാലു പിടിച്ചു കാലു വാരി കസേരകളില്‍ കയറി തങ്ങളുടെ ഊഴം കാത്തു ഞെളിഞ്ഞിരിക്കുന്ന കഴുതകളെ മാത്രമേ പൊതുജനം കാണുന്നുള്ളൂ. കുഴിയില്‍ വീണവരെ ആരും കാണുന്നില്ലല്ലോ!
കാലു പിടിത്തത്തിനു പൊതുജനം പൊതുവേ മണിയടി എന്നും കിലുക്കല്‍ എന്നും പറയാറുണ്ട്. ചിലര്‍ സോപ്പിടീല്‍ എന്നും പറയും. ഹിന്ദി മേഖലക്കാര്‍ സാധാരണ ചംചാഗിരി എന്നാണു പറയാറ്. ഇത് ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാകുന്നു. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ഇന്ത്യക്കാര്‍ മറ്റുള്ളവരെ ഇതില്‍ കടത്തി വെട്ടിയിരിക്കയാണ് എന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലീഷില്‍ സൈക്കൊഫന്‍സി എന്നാണ് മണിയടിയുടെ ഓമനപ്പേര്.
അധികാര കസേരയ്ക്ക് ചുറ്റും നിന്ന് പതിവായി മണിയടിച്ചു നില്‍ക്കുന്ന കൂട്ടത്തെ കോട്ടറി എന്നാണു വിളിക്കാറ്. അധികാര കസേരയില്‍ ഇരിക്കുന്ന ദേഹത്തെ പ്രത്യക്ഷമായി കുഴിയില്‍ ഇറക്കാതെ തങ്ങളുടെ കാര്യ സാധ്യം നടത്താന്‍ കോട്ടറി കൂട്ടത്തിനു പ്രത്യേക കഴിവാണ്.
കുഴിയില്‍ വീണാലും വേണ്ടില്ല, കോട്ടറി കൂട്ടത്തിന്‍റെ സോപ്പിടീലിന്‍റെ സുഖം വേണ്ടെന്നു വയ്ക്കാന്‍ പല അധികാര സ്ഥാനികളും തയ്യാറല്ല.
പ്രായത്തിലും അധികാരത്തിലും ഒക്കെ കുറെ സീനിയര്‍ ആയവരെ ബഹുമാനിക്കുന്നത് പക്ഷെ മണിയടി ആയി കരുതാന്‍ പറ്റില്ല. ബഹുമാനം നായ്ക്കളുടെ രീതിയില്‍ ആവുമ്പോള്‍ കാര്യം മാറും.
താഴെക്കിടക്കാരും പട്ടികളും ഒരേ വര്‍ഗം എന്ന് കാണുന്ന മേലാളന്മാര്‍ ധാരാളമുള്ള ദേശമാണ് ഇന്ത്യ. ഇന്ത്യയില്‍ ഇങ്ങനെ ഒരു സ്ഥിതി വിശേഷം സംജാതമായത് അത് മൂലമാകണം.
പഴയ കാല അടിമത്തത്തിന്‍റെ കൊഴിയാത്ത തൊങ്ങല്‍ ആയി ഇതിനെ കാണുന്ന പണ്ഡിതരും കുറവല്ല.
ഏതായാലും ശരി, മണിയടി വീരന്മാരും അതില്‍ സുഖിച്ചു സ്ഥലകാല ബോധം നശിച്ചു തന്നെത്തന്നെയും മറ്റുള്ളവരെയും ഒരു പോലെ കുഴിയില്‍ വീഴ്ത്തുന്ന മേലാളന്മാരും ഇക്കാലത്ത് അത്ര നല്ല കാര്യമല്ല.
മറ്റു രാജ്യങ്ങള്‍ അതിവേഗം പല കാര്യങ്ങളിലും ഔന്നത്യത്തിലേക്ക് കുതിച്ചുയരുമ്പോള്‍ നമ്മുടെ ഇത്തരം അടിമത്ത മനോഭാവങ്ങള്‍ ഇപ്പോഴും വച്ചുപുലര്‍ത്തുന്നത് നാണം കെട്ട ഒരു കാര്യമാണ്. പുരാതന ഭാരത സംസ്കാരത്തെ പറ്റി ഊറ്റം കൊള്ളുന്നവര്‍ ഇതാണോ ആ സംസ്കാരം എന്ന് ആലോചിക്കുന്നതു നന്നായിരിക്കും.
സോപ്പിടീലില്‍ വിവരമുള്ളവര്‍ മയങ്ങാറില്ല. എന്നാല്‍ സോപ്പിട്ടും കാലുപിടിച്ചും അധികാരത്തില്‍ കയറിയവരുടെ സ്ഥിതി അതല്ല. സോപ്പിടാത്തവരെ അവര്‍ക്ക് ഇഷ്ടമാകില്ല. വിവരമുള്ളവര്‍ സോപ്പിടത്തുമില്ല. അത് ചെയ്യാന്‍ വിവര ദോഷികള്‍ക്ക് മാത്രമേ കഴിയൂ. അപ്പോള്‍ പറ്റുന്ന പ്രശ്നം എന്താണെന്നു വച്ചാല്‍ വിവരമുള്ളവര്‍ സമൂഹത്തിനു നന്‍മ ചെയ്യാനുള്ള അവസരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയാണ്.
സമൂഹത്തിലെ വ്യവസ്ഥിതി മുഴുവന്‍ വിവരദോഷികളെ കൊണ്ട് നിറയുന്ന ഒരു സ്ഥിതി വിശേഷം സംജാതമാകുന്നു, ഇത് മൂലം. ഇങ്ങനെ അധപതിച്ച ഒരു വ്യവസ്ഥിതിയില്‍ നല്ല കാര്യങ്ങള്‍ നടക്കണമെന്ന് മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാനേ കഴിയൂ. നടക്കില്ല.
അപ്പോള്‍ കോഴയും അഴിമതിയും താന്‍പോരിമയും സ്വജന പക്ഷവാദവും ഒക്കെ നിറഞ്ഞ ഒരു സമൂഹം ഉരുത്തിരിയും.
ഇത് പക്ഷെ ആര്‍ക്കും ഗുണം ചെയ്യില്ല. താല്‍ക്കാലിക ഗുണ ഭോക്താക്കള്‍ അവിടവിടെ ഞെളിഞ്ഞു നടക്കുമെങ്കിലും ആത്യന്തികമായി അവരും കുഴിയില്‍ മൂടപ്പെടും. ചരിത്രം അതാണു കാണിക്കുന്നത്.
താല്‍ക്കാലിക സുഖ സായൂജ്യം നേടി മയങ്ങി ഇരിക്കുന്നവര്‍ ഇത് മനസ്സിലാക്കിയാല്‍ അവരുടെ പിന്‍തലമുറ എങ്കിലും രക്ഷ പെടും. തങ്ങടെ മക്കളെയും കൊച്ചു മക്കളെയും ഈ നാട്ടില്‍ നിന്നും കയറ്റി വിട്ടു രക്ഷ പെടുത്താന്‍ അവരില്‍ ചിലര്‍ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്നുണ്ടല്ലോ ! അതിനര്‍ത്ഥം അവര്‍ക്ക് തന്നെ ഈ നാട്ടിലെ വ്യവസ്ഥിതിയില്‍ വിശ്വാസം ഇല്ലാതായി എന്നല്ലേ ?
എന്നാല്‍ അത് ഒരു ശ്വാശ്വത പരിഹാരമാണോ?
മറു നാടുകളില്‍ ഈ ഇന്ത്യന്‍ വംശജര്‍ പില്‍ക്കാലങ്ങളില്‍ വെറും പിന്നോക്ക വര്‍ഗം ആയി പോകില്ലേ ? സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതുന്നവര്‍ക്ക് ഇത് വലിയ പ്രശ്നമാകില്ല എന്നറിയാം. ഇന്ത്യന്‍ വംശം ആഗോളവല്‍ക്കരിക്കാന്‍ ഇതു തന്നെ നല്ല മാര്‍ഗമെന്നും വിവരദോഷികള്‍ പറയാറുണ്ട് എന്നത് വേറെ കാര്യം.
സകല വിധ ഐശ്വര്യങ്ങളും കനിഞ്ഞു നല്‍കപ്പെട്ട ഒരു ദേശമായ ഭാരതത്തിന്‍റെ സകല നന്മകളും മുടിക്കുന്ന ചില മാനസിക വൈകല്യങ്ങള്‍ ഉള്ള ഭാരതീയര്‍ അങ്ങനെയൊക്കെ ചെയ്തു കൂട്ടുമ്പോള്‍ വെറും നോക്ക് കുത്തികളോ കാഴ്ച്ചക്കാരോ ആയി വിഷമിച്ചു നില്‍ക്കേണ്ട കാര്യം വിവരമുള്ള ഭാരതീയര്‍ക്ക് ഉണ്ടോ ?
തെറ്റുകള്‍ കണ്ടാല്‍ പ്രതികരിക്കുന്നത് തെറ്റല്ല എന്ന് വിവരമുള്ളവര്‍ മനസ്സിലാക്കണം. എന്നാല്‍ പ്രതികരണം വിവര ദോഷികളെ പോലെയും ആകരുത്. വിവരദോഷികള്‍ എന്ത് വേണേ ചെയ്യട്ടെ എന്ന് കരുതി വെറുതെ ഇരുന്നാല്‍ ഭാവിയില്‍ ഈ ഇത്തിള്‍കണ്ണികള്‍ എല്ലായിടത്തും വേരിറക്കി കഴിഞ്ഞിരിക്കും. അന്ന് എല്ലാം ചുട്ടു ചാമ്പല്‍ ആക്കേണ്ട സ്ഥിതി വരും. അത് വരാതെ സൂക്ഷിച്ചാല്‍ എല്ലാവര്ക്കും ഗുണമാകും.
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന സത്യം ഓര്‍ത്താല്‍ എല്ലാവര്‍ക്കും നല്ലത് !
[A semi-sarcastic blog in malayalam language lamenting the damage being done in the Indian establishment and systems by widespread sycophancy which promotes incompetency and the failure of those who realize to react ]
[Please also take some time to come back and read my previous blogs and blogs on other topics as well. You can reach to those by clicking the links in this page. I would be happy if you take some time to express your views using the comments facility down below. Please use the same comment facility to interact with me for any doubts or clarifications that you might have. Here is the page link which gives the list of all my blogs where you can open all my blog titles.]

No comments:
Post a Comment
Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.