Sunday, September 29, 2019

ഈ ലോകത്തിൽ ദുഷ്ടത വർദ്ധിച്ചു വരുന്നത് എന്തു കൊണ്ട്?

Why does evil keep rising in this world?
(Malayalam language Blog)

ഒരു നല്ല പങ്ക് ആൾക്കാർക്കും ഈ ചോദ്യം മനസ്സിലായെന്നു വരികയില്ല. അല്ലെങ്കിൽ ഈ ചോദ്യത്തിന്റെ പ്രസക്തിയെ തന്നെ അവർ ചോദ്യം ചെയ്തെന്നും ഇരിക്കും.

അതെ, പലരും ഇന്ന് ദുഷ്ടത എന്തെന്നു മനസ്സിലാക്കാൻ പറ്റിയ മാനസിക സ്ഥിതിയിൽ അല്ല. നന്മയും തിന്മയും മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യർക്ക് കുറഞ്ഞു പോയിരിക്കുന്നു. മറ്റുള്ളവർക്ക് പാര പണിയാൻ പലർക്കും താല്പര്യം കൂടി വരുന്നു.

നമ്മുടെ സോഷ്യൽ മീഡിയകളിലെ സാധാരണ ജനങ്ങളുടെ പ്രതികരണങ്ങൾ നോക്കിയാൽ തിന്മയെയും ദുഷ്ടതയെയും കൂടുതൽ ഇഷ്ടപ്പെടുന്നോ എന്ന് സംശയിക്കും.

അതുതന്നെയാണ് ഈ ലോകത്തിൽ ദുഷ്ടത വർദ്ധിച്ചു വന്നിരിക്കുന്നു എന്നതിന്റെ ഒരു തെളിവ്.

എന്താണ് ദുഷ്ടത? അന്യരെ ഉപദ്രവിക്കുന്നത് മാത്രമല്ല ദുഷ്ടത.

സ്വന്തം ഇഷ്ടങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുകയും മറ്റുള്ളവരുടെ കാര്യങ്ങൾ നമ്മളെ ബാധിക്കാത്തത് എന്ന് കരുതുകയും ചെയ്യുന്നത് ഒരു തരം ദുഷ്ടത തന്നെ. മറ്റുള്ളവർക്ക് എന്തു വന്നാലും എനിക്ക് പ്രശ്നം ഒന്നുമില്ലെങ്കിൽ എല്ലാം ഓകെ എന്ന ചിന്ത.

നീതി കിട്ടാത്ത മനുഷ്യരോട് അനുകമ്പ തോന്നാതിരിക്കുക ദുഷ്ടത.

സത്യം എന്തെന്നു ഉൾമനസ്സിൽ തോന്നിയിട്ടും അതു നിരാകരിക്കുന്നത് ദുഷ്ടത.

സത്യം പറയുന്നവരെ സപ്പോർട്ട് ചെയ്യാത്തത് ദുഷ്ടത. സത്യത്തിനു നേരെ കണ്ണടക്കുന്നതും കള്ളത്തരത്തെ പ്രോത്സാഹിപ്പിക്കുന്നതും ദുഷ്ടതയാണ്.

നീതിയുടെ പേരിൽ നീതികേട് പ്രവർത്തിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും അതി ദുഷ്ടത.

നീതി നിർവഹിക്കാൻ ബാദ്ധ്യസ്തതയുള്ളപ്പോൾ സ്വന്തം ലാഭവും ഇഷ്ടവും നോക്കി നീതികേട് ചെയ്യുന്നതും അതിനു പ്രേരിപ്പിക്കുന്നതും വൻ ദുഷ്ടത.

നീതിയുടെ പേരിൽ പ്രായോഗികമല്ലാത്ത നിയമങ്ങളും ശിക്ഷാമുറകളും പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നത് ദുഷ്ടത തന്നെ.

മറ്റുള്ളവർക്ക് കഠിനശിക്ഷ കൊടുക്കണമെന്ന വാശി ദുഷ്ടത.

എനിക്കൊരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന് എന്ന മനസ്ഥിതി ദുഷ്ടത.

വധശിക്ഷ കുറ്റകൄത്യങ്ങൾക്ക് പരിഹാരം എന്ന് കരുതുന്നതു ദുഷ്ടത.

അനുതപിക്കുന്നവരോട് ക്ഷമിക്കാൻ കഴിയാത്തത് ദുഷ്ടത.

അബദ്ധത്തിലുള്ള തെറ്റുകളും അറിഞ്ഞുകൊണ്ടുള്ള കുറ്റകൄത്യവും വേർതിരിച്ചു കാണാൻ കഴിയാത്തത് ഒരുതരം ദുഷ്ടത.

വാശിയും വൈരാഗ്യവും ദുഷ്ടത തന്നെ.

പറ്റുമെങ്കിൽ തന്നെക്കാൾ ചെറിയവരെ അടിമകൾ ആക്കണമെന്നു തോന്നുന്നത് ദുഷ്ടത. ചെറിയവർ വണങ്ങിയില്ലെങ്കിൽ അവരോട് ഇഷ്ടക്കേട് തോന്നുന്നത് ദുഷ്ടത തന്നെ.

സേവനതല്പരതെയെക്കാൾ ഭരണതല്പരത ദുഷ്ടത.

അറിയാൻ പാടില്ലാത്ത ജോലി അറിയുമെന്ന് ഭാവിക്കുന്നതും തോന്നിയപോലെ നിർവഹിക്കുന്നതും ഒരുതരം ദുഷ്ടതയാണ്. അതു പോലെ തന്നെയാണ് അർഹതയില്ലാത്ത പദവികൾ നേരായ മാർഗത്തിൽ അല്ലാതെ നേടിയെടുത്ത് ആ പദവിക്ക് ചേരാത്ത രീതിയിൽ പ്രവർത്തിക്കുന്നത്.

അർഹതയില്ലാത്തത് നേടിയെടുക്കാൻ അവിഹിത മാർഗങ്ങൾ തേടുന്നത് ദുഷ്ടതയുടെ ഒരു രീതി തന്നെയാണ്.

അന്യരുടെ പ്രയാസങ്ങളെ അനുകമ്പയോടെ നോക്കാൻ കഴിയാത്തതും അവരുടെ പ്രയാസങ്ങളെ ദുരീകരിക്കാൻ ആവുന്നത് പ്രവർത്തിക്കാതിരിക്കുന്നതും ദുഷ്ടത അല്ലെങ്കിൽ പിന്നെന്താണ്?

മറ്റുള്ളവരിൽ നന്മ കാണാൻ കഴിയാത്തത് ദുഷ്ടത. തിന്മയെ തിന്മകൊണ്ട് ഇല്ലായ്മ ചെയ്യാമെന്നു കരുതുന്നതും പ്രവർത്തിക്കുന്നതും ദുഷ്ടത.

അറിവില്ലായ്മയും അറിവ് നേടാൻ താത്പര്യം ഇല്ലാത്തതും ദുഷ്ടതയുടെ വകഭേദം തന്നെയാണ്. അറിയാത്ത കാര്യം അറിയുമെന്ന് ഭാവിക്കുന്നതും അതു പോലെ തന്നെ.

മിതത്വം പാലിക്കാൻ കഴിയാത്തത് ദുഷ്ടതയിലേക്ക് വഴി തെളിക്കും.

ആലോചനയില്ലാത്ത എടുത്തു ചാട്ടവും അങ്ങനെ തന്നെ.

അഹങ്കാരം വലിയ ദുഷ്ടതയാണ്. അത് മനസ്സാക്ഷിയുടെ നടത്തിപ്പിനെ അവഗണിക്കാൻ കാരണമാകും. വൻ ദുഷ്ടത പ്രവർത്തിക്കാൻ അതു വഴിവയ്ക്കും. ജീവന്റെയും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സൄഷ്ടാവായ ദൈവത്തെ മറന്ന് പ്രവർത്തിക്കാനും അതിന്റെ ഭവിഷ്യത്തുകൾ വരുത്തി വയ്ക്കാനും അതു കാരണമാകും.

ദുഷ്ടത ചിലർക്ക് വൻ ഗുണം ചെയ്യുന്നു എന്ന് മറ്റ് ദുഷ്ട മനസ്സുകാർക്ക് തോന്നുന്നതും ദുഷ്ടത കൊണ്ടു തന്നെയാണ്. എന്നാൽ വാസ്തവത്തിൽ ദുഷ്ടത ആർക്കും ഗുണം ചെയ്യില്ല. ദുഷ്ടത ദുഷ്ടതയെ വർദ്ധിപ്പിക്കയും എല്ലാവർക്കും അതിന്റെ ദോഷം അനുഭവിക്കേണ്ടി വരികയും ചെയ്യും.

അപ്പോൾ ഈ ലോകത്തിൽ ദുഷ്ടത പെരുകുന്നതും അതിന്റെ പ്രയാസങ്ങൾ നമ്മൾ അനുഭവിക്കേണ്ടി വരുന്നതും നമ്മളിൽ ഒരോരുത്തരിലും ഉള്ള ചെറുതും വലുതുമായ ദുഷ്ടത കൊണ്ടു തന്നെയാണ്.

അതു കൊണ്ട് ദുഷ്ടത പെരുകി ഈ ലോകം നരക തുല്യം ആകാതിരിക്കാൻ സ്വയം ആത്മ പരിശോധന ചെയ്ത് സ്വന്തം ദുഷ്ടത ഇല്ലാതെയാക്കാൻ നാമോരുത്തരും ജാഗ്രത പാലിച്ചാൽ നമ്മുടെ വരും തലമുറകൾക്ക് ഗുണമാകാം.

ഇതു മനസ്സിലാക്കാൻ ദുഷ്ടത നിങ്ങളെ അനുവദിച്ചു എന്നു വരികയില്ല. അനുവദിച്ചെങ്കിൽ നല്ലത്!

പിന്നെ ദുഷ്ടതയെ പരിപോഷിപ്പിക്കാൻ മനുഷ്യർക്ക് ചില സഹായങ്ങൾ കാണാമറയത്തിരുന്നു ചെയ്തു കൊടുക്കുന്ന അദൄശ്യ ദുഷ്ട ശക്തികളും ഈ ലോകത്തുണ്ട് എന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസം. 

എന്നാൽ നന്മയിൽ ജീവിക്കുന്നവരെ ഈ ദുഷ്ടതകളുടെ അതിപ്രഭാവത്തിൽ നിന്നും പ്രപഞ്ച സൄഷ്ടാവിന്റെ ശക്തി രക്ഷിച്ചു കൊണ്ടിരിക്കും. എല്ലാവിധ ദുഷ്ടതയേയും പരിപൂർണ്ണമായി ഇല്ലായ്മ ചെയ്യുന്ന കാലം വരെ.

അങ്ങനെയൊരു കാലം ഉണ്ടാകില്ല എന്ന് എല്ലാ ദുഷ്ടന്മാരും കരുതുന്നു.  ദുഷ്ടത നിറഞ്ഞ മനസ്സിൽ സൽബുദ്ധി ഉദിക്കാൻ അത്ര എളുപ്പമല്ല!

Tuesday, September 10, 2019

What Steps a Progressive Government Do to Eliminate Unemployment and Enhance Economy?

Some nations in this world are now decades ahead of several others with regard to material progress and human development index.

Some are fast moving ahead while some others are stagnant or even in reverse growth.

But why? Have you ever thought about it? Why some communities are progressive while others are not?

Now let us see the common explanations that we make to explain this situation if we find our own nation in degenerative growth:

-Our leaders are corrupt (Why are they?)
-We had been exploited in the past decades by others (Only you? )
- They have all the resources and we don't have that much.(Really?)
-We have been poor and illiterate (Why?)
-Our numbers are much more than we can sustain (Really?)
-We are multi-linguistic,multi-cultured and multi-religious (So?)

Whatever be the excuses, the fact is that some nations are more advanced than several others.

But what is the secret of some nations progress at a faster pace than others? To understand that one must understand the basics of economic growth and the role of money.

Now let us examine some of the basic concepts of economics and money.

Money is the measure of the value of quality and quantity of materials or work or certain special situations required by humans for satisfying their multifaceted needs.

Here value is something arbitrary and depends on the people involved in the exchange (giving and taking) of the materials and the work or situations or services.

Let us consider a few examples:

If I do some cultivation and produce say 100 kg of potatoes that I do not need for my use, I can either give away those to some one free or sell to some one after fixing some mutually agreeable unit for value. The mutually agreeable unit for value as legally defined and controlled by the government of a country is called the currency of that country.

In India it is called the rupee. In the US it is the dollar. If I find a buyer for my potatoes who is ready to buy the potatoes for a value of say fifty rupees a kg then I get 5000 rupees for my produce of potatoes. Suppose we make a deal for a work or service for transporting and supply of the potatoes from my place to the buyer's place for say 500 rupees, this will become the service charge for transportation of the potatoes.

This way we can identify materials (goods) and work (services) or even situations (for example rent for a room or house) or entertainment ( cost of watching a show) or time ( an amusement ride for an hour) and the like. 

When an exchange of money takes place between a provider and a procurer (seller and buyer) for a value for any goods or service or other human need we can say that an economic activity has taken place.

The total of all such values for the economic activities taking place in a nation is called it Gross Domestic Product (GDP). Since the government is the umpire of the game of economics, it is bound to charge a small fee for its supervision. It is called the taxes. Taxes are a small percentage of the value in transaction or the profits made in the transactions.

Now if the GDP of a nation and the corresponding wealth of the nation as gained from taxation can increase when the number of economic transactions and the value of goods and service in transaction increase. When GDP grows, opportunities of employment and more opportunities for economic activities grow.

When humans remain underdeveloped human needs are also limited. If human needs are limited to basic needs of food, shelter and clothing there cannot be much value to several things and services that we see today. Thus human progress and economic activities and its value are all interrelated. The more we progress, the more the chances of economic activities and the more the potential for higher value for services and goods.

Now how can the government enhance value, economic activities and wealth of the nation? In fact it all depends on the government, the umpire of economics of a nation.

If the umpire is clever, the game can be continued even when the players do not know how to play well. So here the umpire needs to be practical and pragmatic. If the umpire is too strict or too lazy, the game can stop abruptly without anyone enjoying the game!

In a similar way, the government or the leaders who form the government needs to be practical or broadminded people for a nation to become wealthy and prosperous.

Such a government knows the fundamentals of economics, value and wealth and the tricks for enhancing GDP even when they make and enforce rules!

Now the foremost thing that the government needs to ensure is that all the citizens have opportunities for fulfilling their basic requirements for survival. It is the governments' primary responsibility that the citizens have food, shelter, clothing, means of education, healthcare, entertainment and the like.The second thing should be to enhance the amount of excess money that the individuals have over and above the money needed for essential goods and services for survival. When the number of individuals with excess incomes grow the demand for not so essential goods and services grow thereby enhancing more economic activities.

The taxation laws made by the government should not be instrumental in killing economic activities, rather it should be made carefully in such a way that both saving and spending of people are encouraged. 

In the earlier example, imagine that the individuals have enough excess money to buy potatoes even at 100 rupees rather than 50, my income by selling potatoes double from 5000 to 10000. If the tax rate is say 10% the governments' income too double. 

But when there is much difference in the values from nation to nation, the economics involving international trade becomes complex and the governments need to be more shrewd and practical. This is where intelligence of leadership becomes more and more important.

In such a scenario, the clever governments becomes more wealthier and stupid governments lead their people to doom. 

Stupid governmental acts are those acts that kill opportunities for economic activities to grow. Analyze any government act of say new law, rule, taxation etc. If it is directly or indirectly causing economic activities of people to decrease, it should be stupid as far as economic growth is concerned. When I say economic activity, I exclude those activities that are potentially dangerous for the safety and security of the people and the nation as a whole.

When the people are also economic novices, their leaders too are likely to be like that. And such situations enhance economic disparities to grow among nations of this world.

And factors like greed, corruption, stupidity and desire for controlling others and such other evils take control of human mind both in the people and their leaders. When that sets in, unseen evil forces take control of human minds in more and more numbers.

Humans collectively suffer in the clever acts of evil!

Friday, September 6, 2019

ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയിൽ ഇപ്പോൾ ആശങ്കപ്പെടേണ്ടതുണ്ടോ?

Is there anything to worry about the Indian economy now?
(Blog article in Malayalam language)

ഇന്ത്യയുടെ നല്ലകാലം ഇപ്പോൾ കഷ്ടകാലമായി മാറിക്കൊണ്ടിരിക്കുന്നോ? ഇന്ത്യാ ഗവർമെന്റ് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്നും കൂടുതൽ തുക ആവശ്യപ്പെട്ടതിനെപ്പറ്റിയും ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷം കോടി സർക്കാരിനു കൊടുക്കാൻ റിസർവ് ബാങ്ക് അവസാനം സമ്മതിച്ചു എന്നും ഒക്കെ വാർത്തകൾ കണ്ടും കേട്ടുമൊക്കെ ഇരിക്കയാണല്ലോ.

ഇന്ത്യാ ഗവർമെന്റ് പണത്തിനു ഞെരുക്കം അനുഭവിക്കുന്നു എന്നു വേണം കരുതാൻ. ഒന്നുകിൽ ടാക്സ് വരുമാനം ഉദ്ദേശിച്ച അത്ര വരുന്നില്ല. അല്ലെങ്കിൽ വരുമാനത്തേക്കാൾ സർക്കാർ ചെലവുകൾ വർദ്ധിച്ചിരിക്കുന്നു.

സാമാന്യ ജനത്തേക്കാൾ വിവരം കൂടിയ ഇന്ത്യക്കാർ ഈ ഒരു അവസ്ഥയെ പറ്റി പൊതുവിൽ പറയുകയും എഴുതുകയും ഒക്കെ ചെയ്യുന്നു. റിസർവ് ബാങ്കിന്റെ കരുതൽ ധനം എന്തെന്നറിയാൻ താഴെയുള്ള വിഡിയോ കാണാംഃ


ഇന്ത്യയുടെ സമ്പത് വ്യവസ്ഥ അപകടമാകും വിധമുള്ള തകർച്ചയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നു എന്ന് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും മുൻ പ്രധാന മന്ത്രിയുമായ ശ്രീ മൻ മോഹൻ സിംഗ് ഈ അടുത്ത ദിവസം അഭിപ്രായപ്പെട്ടത് ഒരു മലയാളം ടി വി ചാനൽ റിപ്പോർട്ട് ചെയ്ത വിഡിയൊ ആണു താഴെ കാണുന്നത്ഃ


അദ്ദേഹം പറയുന്ന ഒരു കാര്യം പ്രത്യേകിച്ചും ശ്രദ്ധേയം ആണ്. മോശം ഭരണം അല്ലെങ്കിൽ നല്ല ഭരണം നയിക്കാൻ ഇപ്പോഴത്തെ സർക്കാരിനു കഴിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു സ്ഥിതി വന്നത് എന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ സാമ്പത്യ സ്ഥിതിയുടെ ഒരു ഏകദേശ ധാരണ കിട്ടാൻ വാഹന വിപണിയുടെ ഇപ്പോഴത്തെ നില നോക്കിയാൽ മതി. വാഹന വിൽപ്പന വലിയ തോതിൽ കുറഞ്ഞു കൊണ്ടിരിക്കുന്നു. താഴെ കാണുന്ന ചാനൽ വാർത്ത കാണുകഃഎന്നാൽ രാജ്യത്ത് ഒരു സാമ്പത്തിക പ്രശ്നങ്ങളും ഇല്ല എന്നാണു ഇപ്പോഴത്തെ ഇന്ത്യൻ ധനകാര്യ മന്ത്രി ശ്രീമതി നിർമലാ സീതാരാമൻ പറയുന്നത്. അവർ പറഞ്ഞത്  റ്റി വി യിൽ വന്നത് കൂടി കേൾക്കാംഃകാര്യങ്ങൾ എങ്ങനെയൊക്കെ ആയാലും ഈ പ്രതിസന്ധിയുടെ തിക്തഫലം ഇന്ത്യയിലെ ജനങ്ങൾ പരോക്ഷമായെങ്കിലും ഇപ്പോൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാൻ. ഇതു ഒരു താൽക്കാലിക പ്രതിഭാസമോ അതോ ദീർഘകാലത്തേക്കുള്ള പ്രശ്നങ്ങളുടെ തുടക്കമോ എന്നേ ഇനി അറിയാനുള്ളൂ.

സമ്പത്ത് വ്യവസ്ഥയുടെ അളവുകൾ എങ്ങനെ എന്ന് നമ്മൾ സാധാരണക്കാർ നോക്കേണ്ട കാര്യമില്ല. മൊത്തം രാജ്യത്തിന്റെ വളർച്ച ഏഴര ശതമാനത്തിൽ നിന്ന് അഞ്ചായി അല്ലെങ്കിൽ അഞ്ചര ആയി എന്നൊക്കെ കേട്ടാൽ ഒരു സാധാരണ ഇന്ത്യക്കാരന് ഒന്നും മനസ്സിലായെന്നു വരികയില്ല.

എന്നാൽ പതിനായിരം രൂപ മുടക്കി മൂന്നു കൊല്ലം മുമ്പ് എടുത്ത മ്യൂച്ചൽ ഫണ്ട് ഇന്ന് വെറും നാലായിരം രൂപയുടെ മാത്രം ആയിരിക്കുന്നു എന്നത് വലിയ ചതി ആയല്ലോ എന്ന് സാധാരണക്കാരൻ കരുതും. ഷെയറിലും മ്യൂച്വൽ ഫണ്ടിലും ഒക്കെയുള്ള വിശ്വാസം തകർന്ന അവസ്ഥയിൽ ആയിരിക്കുന്നു ഇന്ത്യയിലെ സാധാരണക്കാരൻ. ഇതിനൊക്കെ ഉത്തരവാദി ഭരിക്കുന്ന സർക്കാർ അല്ലെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

ജീവിതകാലം മുഴുവൻ വിദേശത്തും സ്വദേശത്തും കഷ്ടപ്പെട്ട് പണം സ്വരുക്കൂട്ടി സർക്കാരിന്റെ എല്ലാവിധ അനുമതികളും കിട്ടിയതായി അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്കാർ തെളിവു സഹിതം വിശ്വസിപ്പിച്ച ഫ്ലാറ്റ് സമുച്ചയങ്ങളിൽ മുടക്കി വാങ്ങിയ ഫ്ലാറ്റിൽ സമാധാനത്തോടെ മൂന്നാലു കൊല്ലം താമസിച്ചു കഴിഞ്ഞപ്പോൾ സർക്കാരിന്റെ തന്നെ വേറൊരു വിഭാഗക്കാർ ഈ ഫ്ലാറ്റുകൾ നിയമവിധേയമല്ല എന്നു പറഞ്ഞ് സുപ്രീം കോടതി വരെ വാദിച്ച് ഈ വൻ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവ് സമ്പാദിച്ച് പത്തഞ്ഞൂറു കുടുംബങ്ങളെ വഴിയാധാരമാക്കാൻ ഇറങ്ങിത്തിരിച്ചിട്ട് ഇതാ നിയമം എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോൾ ഈ രാജ്യത്ത് ഇനി സ്വബോധമുള്ള ആരെങ്കിലും ഫ്ലാറ്റു വാങ്ങാൻ പോകുമൊ?


എന്തൊരു വെള്ളരിക്കാ രാജ്യമാണു നമ്മുടെ എന്നു നോക്കിക്കേ! കാശു മുടക്കിയ ഈ രാജ്യക്കാർ സർക്കാർ സംവിധാനങ്ങളുടെ തൊഴുത്തിൽ കുത്തു കാരണം എപ്പോൾ പെരുവഴിയിൽ ആകും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഈ രാജ്യത്തെ സുപ്രീം കോടതി തന്നെ പരസ്പര വിരുദ്ധമായ വിധികൾ ഒന്നിനു പുറകേ ഒന്നായി പുറപ്പെടുവിക്കുമ്പോൾ ആർക്ക് എന്തു ചെയ്യാൻ പറ്റും?

ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളും, കേന്ദ്ര സർക്കാരും, ഇവരുടെയൊക്കെ പലവിധ വിഭാഗങ്ങളും കോടതികളും പരസ്പരം കൊമ്പ് കോർക്കുന്ന ഈ രാജ്യത്ത് എന്തു സർക്കാർ? എന്തു സമ്പത്ത് വ്യവസ്ഥ? തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും എന്നോരു ചൊല്ല് കേട്ടിട്ടില്ലേ? അതുപോലെയോ അതിലും കഷ്ടത്തിലോ ആയിരിക്കുന്നു ഈ മഹാരാജ്യം ഇപ്പോൾ!

കുറ്റവും ശിക്ഷയും തമ്മിൽ ഒരു ബന്ധവും ഇല്ലായെന്നു വ്യക്തമാക്കി കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ആരെ വിശ്വസിച്ച് മുതൽ മുടക്കും? അതായത് കുറ്റങ്ങളുടെ നിർവചനങ്ങളും അതിനൊക്കെ കൊടുക്കാവുന്ന ശിക്ഷകളും ഒക്കെ തോന്നിയ പോലെ. പലതിനും പരസ്പര വിരുദ്ധത ഇഷ്ടം പോലെ ആയതിനാൽ ഒരു കോടതി വിധി മറ്റൊരു കോടതിയിൽ തല തിരിയുന്നു. ഇതൊക്കെ നേരെയാക്കാൻ നിയമങ്ങൾ ഉണ്ടാക്കാനായി തെരെഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികൾ പലർക്കും നിയമം പോയിട്ട് സാദാ പത്രം വായിക്കാൻ പോലുമുള്ള അറിവില്ല. പൂച്ചക്ക് ആരു മണി കെട്ടും?

ഇപ്പോൾ പടച്ചു വിട്ട ഒരു നിയമം കണ്ടില്ലേ? വാഹനം വാങ്ങുന്നതു മൂലം വൻ ശിക്ഷകൾ കിട്ടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചാൽ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പലരും പിന്മാറുകയില്ലേ? വാഹനങ്ങൾ കൊണ്ടുള്ള ബിസിനസ് പലരും വേണ്ടെന്നു തന്നെ വയ്ക്കില്ലേ? അതി ഭയങ്കര നികുതികളും നിബന്ധനകളും വച്ചിട്ട് വാഹനം ഓടിക്കാൻ നല്ല റോഡുകൾ നിർമ്മിച്ചു പരിപാലിക്കയും കൂടെ ചെയ്യാത്ത സർക്കാരുകളെ വിശ്വസിച്ച് വാഹനങ്ങൾ ഉപയോഗത്തിൽ വരുത്തേണ്ട എന്തെങ്കിലും ബിസിനസ് ചെയ്യാൻ അല്പമെങ്കിലും മൂളയുള്ളവർ തുനിഞ്ഞിറങ്ങുമോ?പണമിടപാടുകൾ എല്ലാം സുതാര്യമായ ഡിജിറ്റൽ രീതിയിൽ നടത്താൻ ഒരു കൊല്ലത്തിനകം നടപടി ഉണ്ടാകും എന്നൊക്കെ പറഞ്ഞു രാജ്യത്തെ കറൻസി നോട്ടുകൾ നിരോധിച്ച് പൊതു ജനങ്ങളെ വൻ ദുരിതത്തിൽ ആക്കിയിട്ട് ഡിജിറ്റൽ കാര്യം മിണ്ടാതെ പല നിറങ്ങളിലും സൈസുകളിലും ഒക്കെ കൂടുതൽ കറൻസി അടിച്ചിറക്കി കള്ള നോട്ടു വ്യാപാരം പുതിയ രീതിയിൽ തുടങ്ങാൻ അവസരം ഒരുക്കിയ സർക്കാരിനെ എങ്ങനെ വിശ്വസിക്കും? നോട്ടു നിരോധനം എന്ന കേന്ദ്ര സർക്കാർ തീരുമാനം ഒരുപാട് ഗുണങ്ങൾക്ക് വേണ്ടി ചെയ്തു എങ്കിലും വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്കാണു എത്തിച്ചേർന്നത്ഃ


രാജ്യത്ത് ജോലി സംബന്ധമായൊ ബിസിനസ് സംബന്ധമായൊ മാറിത്താമസിക്കേണ്ടി വന്നാൽ പുതിയ മേൽ വിലാസത്തിനു പ്റൂഫ് ആയി ആ വിലാസത്തിന്റെ തന്നെ പ്രൂഫ് വേണമെന്നു പറയുന്ന സർക്കാർ സംവിധാനത്തിനു ബുദ്ധിയെന്നൊന്ന് ഇല്ലെന്ന് ജനം പിറുപിറുത്ത് പ്രാകിയാൽ അവരെ കുറ്റം പറയാമോ?

ഒരു സ്ഥലത്തു നിന്നും വേറൊരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ ഒരു മേൽ വിലാസം എങ്ങനെ പുതിയതായി ഉണ്ടാക്കാൻ പറ്റും എന്നതിനു വിവേകപൂർണ്ണമായ ഒരു നിർദ്ദേശം സ്വന്തം ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ പറ്റാത്ത സർക്കാർ എന്തു സർക്കാർ? എല്ലാത്തിനും അടിസ്ഥാനം ആധാർ. അപ്പോൾ ആധാറിനും മറ്റൊരു അടിസ്ഥാനം ആവശ്യപ്പെട്ടാൽ ഈ ആധാർ എന്തിന്റെ ആധാർ? ഈ സർക്കാരിനെ ശപിക്കയല്ലാതെ സ്തുതിക്കുമോ?

രാജ്യത്ത് ആദായ നികുതി കൊടുക്കേണ്ടി വരുന്ന എല്ലാവരും ഇങ്ളീഷിൽ കമ്പ്യൂട്ടർ വഴി നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് ഒരു സുപ്രഭാതത്തിൽ ഉത്തരവ് ഇടുന്ന സർക്കാരിനു ഈ രാജ്യത്തെ പറ്റി എന്തു വിവരം? റിട്ടേൺ സമയത്തു കമ്പ്യൂട്ടറിൽ അടിച്ചു കയറ്റിയില്ലെന്കിൽ ശിക്ഷയൊ അതി ഭയങ്കരം! അപ്പോൾ പിന്നെ ആദായ നികുതി കൊടുക്കത്തക്ക ആദായം ഇല്ലാതെയിരിക്കുന്നതു ഭാഗ്യം എന്നു സാധാരണ ഇന്ത്യക്കാർ കരുതുന്നതിൽ അവരെ കുറ്റം പറയാൻ പറ്റുമോ? നേരാം ചൊവ്വെ എഴുതാനും വായിക്കാനും അറിയാത്തവരും കമ്പ്യൂട്ടർ എന്തു കുന്തമെന്നു അറിയാത്തവരും കോടിക്കണക്കിനു ഉള്ള ഒരു രാജ്യമാണിതെന്നു ഭരണക്കാർക്ക് അറിയില്ല എന്നുണ്ടോ?

അതു തന്നെ ജി എസ് റ്റി എന്ന ഭരണ പരിഷ്കാരത്തിലും പറ്റിയത്. ഇന്ത്യയിൽ കച്ചവടവും കൊച്ചു കൊച്ചു നിർമ്മാണ പ്രവർത്തനങ്ങളും ഒക്കെ ചെയ്യുന്നവർക്കേ അതു തന്നെ എന്തു പ്രയാസപ്പെട്ടാണ് ചെയ്യുന്നതെന്നു അറിയുള്ളൂ. അപ്പോഴാണീ പുതിയ ഭരണ പരിഷ്കാരം. മാസാ മാസം വാങ്ങിയതും വിറ്റതും ഒക്കെ കമ്പ്യൂട്ടർ വഴി അടിച്ച് കേറ്റണം. ഒന്നും തെറ്റാൻ പാടില്ല.ബിസിനസ് ചെയ്യുമോ അതോ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന് പ്രാകുമോ? പിന്നെ ഈ കമ്പ്യൂട്ടർ നെറ്റ് വർക്ക് ഒരു കുഴപ്പവും ഇല്ലാതെ രാജ്യത്ത് എല്ലായിടത്തും ഒരു പോലെ ആണെന്നാണല്ലോ പുതിയ ഭരണക്കാർ കരുതിയിരിക്കുന്നത്. അല്ലെങ്കിൽ അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്! അപ്പോൾ രായ്ക്കു രാമാനം പഴയതു കളഞ്ഞ് പുതിയതാക്കി. അതിനിപ്പോൾ വരുന്ന കുഴപ്പങ്ങൾ ആരോട് പറയും? പറഞ്ഞാൽ തന്നെ ആർക്കറിയാം അതിനൊരു പരിഹാരം ഉണ്ടാക്കാൻ? ബിസിനസ് തന്നെ വേണ്ടെന്നു വച്ചാൽ അതല്ലേ നല്ലത്?

അങ്ങനെയങ്ങനെ ജനങ്ങൾ ഫ്ലാറ്റും കാറും സ്ഥലവും മ്യൂച്ച്വൽ ഫണ്ടും ഒക്കെ വാങ്ങുന്നത് നിർത്തി കൊണ്ടിരിക്കുന്നു.

കൈയിൽ ബിസിനസ് ഒക്കെ തുടങ്ങാൻ ഉള്ള പ്രാപ്തി ഉണ്ടെങ്കിലും വഴിയിൽ കിടന്ന വയ്യാവേലി വലിച്ചു തലയിൽ വയ്കേണ്ട എന്നു കരുതുന്നു.

അപ്പോൾ ജനങ്ങളുടെ ആവശ്യങ്ങൾ ചുരുങ്ങുന്നു. അത്യാവശ്യം അല്ലാത്ത സാധനങ്ങളും സേവനങ്ങളും ജനങ്ങൾക്ക് വേണ്ടാതായി തുടങ്ങുന്നു. അതിനൊക്കെയായി നടത്തിയിരുന്ന ബിസിനസുകൾ  കച്ചവടം കുറഞ്ഞ് നഷ്ടക്കച്ചവടം ആയി മാറുന്നു. അവയിലെ ജോലി അവസരങ്ങൾ നഷ്ടപ്പെട്ടു തുടങ്ങുന്നു.

രാജ്യത്ത് നികുതി കൊടുക്കുന്ന ആൾക്കാർ കുറയുന്നു. സർക്കാരിന്റെ വരുമാനം കുറഞ്ഞു വരുന്നു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ പണം ഇല്ലാതെ ആവുന്നു.

ഫലം രാജ്യം സാമ്പത്തിക തളർച്ചയിലേക്കു കൂപ്പു കുത്തുന്നു. അതായത് സർക്കാരിന്‍റെ ബുദ്ധി മോശമായ തീരുമാനങ്ങൾ രാജ്യത്തെ ഭയങ്കര കുഴപ്പങ്ങളിൽ കൊണ്ട് ചാടിക്കുന്നു. ആദ്യം എല്ലാവർക്കും പ്രശ്നം ഉണ്ടായെന്നു വരില്ല. എന്നാൽ ക്രമേണെ എല്ലാവരെയും അതു ബാധിക്കുന്നു.


കുറെ വർഷങ്ങൾക്ക് മുമ്പ് അർജെന്റീനയിൽ അതു സംഭവിച്ചു. മറ്റു രാജ്യങ്ങളിലും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്.

ഈ രാജ്യം അങ്ങനെ ഒരു വൻ പ്രശ്നത്തിൽ അകപ്പെടാതിരിക്കാൻ രാജ്യം ഭരിക്കുന്നവർക്ക് സൽ ബുദ്ധി വരണേ എന്ന് പ്രാർത്ഥിക്കാനേ നമുക്ക് കഴിയൂ!