Powered By Blogger

Saturday, August 20, 2011

ഉറങ്ശ്യ പുസ്തകത്തെ കേരളത്തിലെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തട്ടെ !

മലയാളം വായിക്കാന്‍ അറിയുന്ന സ്നേഹിതരെ !

ഉറങ്ശ്യ പുസ്തകം [The Urantia Book] എന്നൊരു പേര് നിങ്ങള്‍ കേട്ട് കാണാന്‍ സാധ്യത വളരെ കുറവാണ്. ഈ പേരൊന്നു ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തു നോക്കുക. ഇംഗ്ലീഷില്‍ ഉള്ള പേര്  ഉരാന്ചാ ബുക്ക്‌ എന്നും ഉച്ചരിക്കാം. എന്നാല്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്‌താല്‍ ഒരു പക്ഷെ ഭൂമി പുസ്തകം എന്ന് വിളിക്കുന്നത്‌ ആയിരിക്കും ഉത്തമം.   

നിങ്ങള്‍ അമേരിക്കയില്‍ താമസം ആണെങ്കില്‍ സാധ്യത കൂടുതല്‍ ആകാം. കടുത്ത ക്രിസ്ത്യാനി ആണെങ്കില്‍ ഒരു പക്ഷേ കേട്ടിരിക്കുന്നത് മോശമായിട്ടാകാനും വഴി ഇല്ലാതില്ല. ഏതായാലും ഞാനൊരു സത്യം പറയാം. ഇന്ത്യയില്‍ നിന്നുള്ള ഒരേ ഒരു ഉറങ്ശ്യ പുസ്തക വായനക്കാരന്‍ ഇപ്പൊ ഞാനായിരിക്കുമെന്നു തോന്നുന്നു. 

ഈ പുസ്തകം വായിക്കാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. അത് വായിച്ചാലേ അക്കാര്യം മനസ്സിലാകൂ. ഇപ്പൊ ഏതായാലും ഈ പുസ്തകം മലയാളത്തില്‍ വായിക്കാന്‍ പറ്റുകയില്ല. സ്വല്പം നല്ല ഇംഗ്ലീഷ് പ്രാവീണ്യം ആവശ്യം ആണ്. ഇത് വായിച്ചു ആ പരമ സത്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മലയാളികള്‍ ആരെങ്കിലും ഏതാനും കൊല്ലങ്ങല്‍ക്കകം ഈ പുസ്തകം മലയാള ഭാഷയില്‍ തര്‍ജമ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു. 

സ്നേഹത്തോടെ രാജന്‍ സി മാത്യു.

ഈ പുസ്തകം ഓണ്‍ ലൈന്‍ ആയി ഇംഗ്ലീഷില്‍ വായിക്കാന്‍ എന്റെ വെബ് സൈറ്റ്‌ നോക്കുക.



4 comments:

  1. The above blog is written in Malayalam, the language of the people of Kerala in the south west coast of India. For those who do not understand this language, let me translate it to english:
    "There is little chance that you have heard about the book named the Urantia Book. Have a google search. If you reside in the America, there is a chance that you have heard about it. If you are a hardcore christian, what you had heard about it might not be so palatable to your beliefs. Any way let me tell you a truth. I could be one of the lonely reader of this book from India as of now. But I consider it a great privilege to have read this book. To know that you should read it. Whatever it may be, this book cannot be read in Malayalam at present. A bit higher proficiency in English is a must. I hope in some years later this great book would get translated into Malayalam language by the initiative of some one who had read and understood the great truths and knowledge this book contains. I pray for that. With Love, Rajan C Mathew. To read this book online in English, visit my website http://www.urantia-india.faithweb.com

    ReplyDelete
  2. ദൈവം ആരാണ് എന്താണ് എന്നൊക്കെ അറിയണമെന്നുണ്ടോ? ഇത് വരെ മറ്റാരും പറയാത്ത സത്യങ്ങള്‍ മനസ്സിലാക്കണമേന്നുണ്ടോ? ഈ പുസ്തകം അത് നിങ്ങള്‍ക്ക് വെളിപ്പെടുത്തി തരും.
    Do you want to know who or what is God? Do you want to understand those truths that have been never before told? This book will reveal all these things to you.

    ReplyDelete
  3. യേശു ക്രിസ്തു ആരാണ്? യേശു മനുഷ്യരുടെ രക്ഷക്കായി പാപ ബലി ആയെന്നു വിശ്വസിക്കുന്നത് എത്ര മാത്രം ശരിയാകാം? ദൈവം സ്നേഹം തന്നെ ആണെങ്കില്‍ ജീവനെ ബലി കഴിക്കുന്നത്‌ ദൈവത്തിനു ഇഷ്ടമായ സംഗതി ആണോ? ആദമും ഹവ്വയും വാസ്തവത്തില്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നോ? ഈ ഭൂമിയെ കൂടാതെ എവിടെയൊക്കെ ജീവന്‍ നില നില്‍ക്കുന്നു? ജീവന്‍ ഒരു പരിണാമ പ്രക്രിയയില്‍ ഉളവായതോ അതോ ദൈവത്തിന്റെ രൂപ കല്പനയോ? സാത്താന്‍ എന്നൊരു വ്യക്തിത്വം വാസ്തവത്തില്‍ എന്താണ്? മരിച്ചതിനു ശേഷം മനുഷ്യര്‍ക്ക്‌ വേറൊരു ജീവിതം ഉണ്ടെന്നു പറയുന്നത് ശരിയാണോ? ഈ ഭൂമിയില്‍ പ്രശ്നങ്ങളും പ്രയാസങ്ങളും നില നില്‍ക്കുന്നത് എന്ത് കൊണ്ട്? അറിയാന്‍ വായിക്കുക ഉറന്ശ്യ പുസ്തകം.

    ReplyDelete
  4. ഉറന്ശ്യ [Urantia] എന്ന വാക്ക് ആദ്യമായി പ്രയോഗത്തില്‍ വന്നത് ഉറന്ശ്യ ബുക്കിലൂടെ ആണ്. ആകാശ വിതനത്തിലെ ഒരു താമസ സ്ഥലം എന്നാണു ഈ വാക്ക് അര്‍ത്ഥമാക്കുന്നത്. നമ്മുടെ ഭൂമിയ്ക്ക് ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ ഇട്ട പേരാണിത്. രണ്ടായിരത്തി ഇരു നൂറു പേജുള്ള ഈ പുസ്തകം അദൃശ്യരായ ദൈവദൂതരാല്‍ വെളിപ്പെടുത്തപ്പെട്ടതു ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഈ വിശാസം തെറ്റാണെന്ന് ഇതൊന്നു വായിക്കാന്‍ തുടങ്ങിയാല്‍ പിന്നെ പറയാന്‍ പറ്റില്ല. അത്രയ്ക്ക് ആധികാരികവും ഉറച്ചതും ആണ് ഇതിലെ ഓരോ വാക്കുകളും. മനുഷ്യര്‍ക്ക്‌ ഇങ്ങനെ എഴുതാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

    ReplyDelete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.