[This article below is in Malayalam language. It talks about some aspects of true religion on the basis of some revealed truths given in the Urantia Book-the blog author's book of life guidance.]
ഏതൊരു മതം ആയാലും അത് നേരായ സാമൂഹിക സേവനം കൈ വരിക്കുന്നത് മത നിരപേക്ഷ സ്ഥാപനങ്ങളുമായി വളരെ കുറഞ്ഞ അളവില്‍ ബന്ധപ്പെട്ടു നില്‍ക്കുമ്പോഴാണ്. ശരിയായ മത ധര്‍മ്മം നടക്കുന്നത് സാമൂഹിക തിന്മകളെ ഇല്ലായ്മ ചെയ്തു സമൂഹത്തില്‍ നന്മയുടെ ഉദ്ധാരണത്തിനു വേണ്ടി ആ മതത്തിലുള്ളവര്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമ്പോളാണ്.
പരോക്ഷമായി സാമൂഹിക നന്മയ്ക്ക് വേണ്ടി പ്രയഗ്നിക്കാനും അങ്ങനെ സാമൂഹിക പരിഷ്ക്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും അങ്ങനെ ശരിയായ മതത്തിന് അല്ലെങ്കില്‍ മതങ്ങള്‍ക്ക് സാധിക്കും.
എന്നാല്‍ പഴയ സാമൂഹിക മര്യാദകള്‍ നിലനിര്‍ത്താനും പുതിയവ സൃഷ്ടിക്കാനുമുള്ള നേരിട്ടുള്ള പ്രയഗ്നങ്ങളില്‍ നിന്നും മതങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നത് തന്നെയാണ് ശരി.
നേരായ മതങ്ങള്‍ ഹിംസയെയോ അക്രമത്തെയോ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടുള്ളതല്ല. അത് സമൂഹത്തിന്റെ വികാസത്തിന് ഏതെങ്കിലും തരത്തില്‍ പ്രയോജനം ചെയ്യും എന്ന് വരികില്‍ കൂടിയും അക്രമം ഒരിക്കലും ഒരു ശരിയായ മതത്തിന്റെ ധര്‍മ്മല്ല തന്നെ. അതോടപ്പം തന്നെ ശരിയായ മതങ്ങള്‍ സാമൂഹിക ഉന്നമനത്തിനു വേണ്ടിയുള്ള ബുദ്ധിപരമായ നല്ല പ്രയഗ്നങ്ങളെ എതിര്‍ക്കാനും പാടില്ല.
ശരിയായ മതങ്ങള്‍ സമൂഹത്തിലെ സദാചാര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ഊര്‍ജസ്വലമായ സ്വാധീനം ചെലുത്തുക തന്നെ വേണം. അതോടൊപ്പം തന്നെ വ്യക്തികളുടെ ആധ്യാത്മിക ഉന്നമനത്തിനായുള്ള പ്രയഗ്നങ്ങളില്‍ വീഴ്ച വരുത്താനും പാടില്ല.
സാമൂഹിക പരിഷ്കരണത്തിന്റെ ഓരോരോ മാറ്റവും സമൂഹത്തില്‍ അപകടകരമായ സ്ഥിതി വിശേഷങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ശരിയായ മതങ്ങള്‍ മനുഷ്യരെ ആദര്‍ശ ധീരത്വം ഉള്ളവരായി ജീവിക്കാന്‍ പ്രേരണ ചെലുത്തുന്ന ദൌത്യങ്ങള്‍ ഏറ്റെടുക്കും.
നിരീശ്വര മനുഷ്യസ്നേഹം മാനുഷികമായ കാഴ്ചപ്പാടില്‍ ഒരു നല്ല ഭാവം എന്നിരിക്കില്‍ തന്നെയും അതിനു സ്ഥായിയായ പരസ്പര മാനുഷിക സ്നേഹ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുകയില്ല. ശരിയായ ഈശ്വര വിശ്വാസികളുടെ നേരായ മത വിശ്വാസത്താല്‍ മാത്രമേ അങ്ങനെയൊരു കാര്യം സാധ്യമാകൂ.
ശരിയായ മതങ്ങള്‍ സമൂഹത്തിലെ നിരീശ്വരപരമായ സാമൂഹിക, സാമ്പത്തിക പുനരുദ്ധാരണ പ്രക്രിയകളില്‍ പ്രത്യക്ഷ പങ്കു വഹിക്കാതിരിക്കുന്നതാണ് നല്ലത്.
അധികാര നിയുക്തമായ സുസ്ഥാപിത മതങ്ങള്‍ സാമൂഹിക, സാമ്പത്തിക പുനരുദ്ധാരണ പ്രക്രിയകളില്‍ മനുഷ്യര്‍ക്ക് നല്ല പ്രചോദനം ഏകാന്‍ ഇന്നത്തെ കാലത്ത് പര്യാപ്തമല്ല. വ്യക്തിപരമായ ഈശ്വര വിശ്വാസവും ആത്മിക ഉള്‍ക്കാഴ്ചയും കൈ വരിച്ച മനുഷ്യരുടെ ശരിയായ മത ബോധത്തിന് മാത്രമേ സാമൂഹിക ഐക്യം കൈവരിക്കാനും അക്രമരഹിത പുരോഗതി സമൂഹത്തില്‍ ഉണ്ടാക്കാനും സാധിക്കുകയുള്ളൂ.
ഇന്ന് നില നില്‍ക്കുന്ന ഭൂമിയിലെ സുസ്ഥാപിത മതങ്ങള്‍ എല്ലാം തന്നെ തെറ്റ്-ശരികളുടെ സമ്മിശ്രങ്ങള്‍ ആണെന്ന് കരുതുന്നതില്‍ തെറ്റില്ല. അതില്‍ കുറെ ദൈവിക പരിജ്ഞാനവും അതിലേറെ മാനുഷിക അബദ്ധ ധാരണകളും വിശാസങ്ങളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു. അതിനാല്‍ തന്നെ ഇന്നുള്ള ഒരു മതങ്ങളും പൂര്‍ണമായും ശരിയുമല്ല, തെറ്റുമല്ല.
അപ്പോള്‍ പിന്നെ നേരായ മതം എന്താണ്? ശരിയായ മത ധര്‍മം എന്താണ്?
മനുഷ്യന്റെ സ്വന്തമായ ചിന്തയോ ബുദ്ധിയോ മാത്രം കൊണ്ട് ശരിയായ മത ബോധം പ്രാപിക്കുക സാധ്യമായെന്നു വരികയില്ല. എന്നാല്‍ ശരിയായ ആത്മിക ജ്ഞാനം പ്രാപിക്കാന്‍ അതിനുവേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് സാധിക്കുക തന്നെ ചെയ്യും. അതിനുള്ള കാര്യങ്ങളും മനുഷ്യരെ ശാരീരികവും മാനസികവും ഒക്കെ ആയി രൂപകല്‍പന ചെയ്ത പരമപിതാവായ ദൈവം മനുഷ്യരില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നുള്ളതും ഒരു വാസ്തവം മാത്രം. അതിനൊക്കെ ഉപരിയായി പല പല രീതികളില്‍ ദൈവിക പ്രവര്‍ത്തക സംഘങ്ങള്‍ കാലാകാലങ്ങളായി മനുഷ്യരോട് ഇടപെട്ടു കൊണ്ടുമിരിക്കുന്നു.
നിങ്ങള്‍ ശരിയായ ആത്മിക ജ്ഞാനം പ്രാപിച്ചു ശരിയായ മത വിശ്വാസി ആകാന്‍ താത്പര്യപ്പെടുന്ന ഒരു വ്യക്തി ആണോ? സ്വയം ഒരു ആത്മ പരിശോധന നടത്തി നോക്കുക!
Eager to visit your site and can share information like my site that gives information about prosperity to plot,
ReplyDeletebest engineering colleges in rajasthan
Hi,
ReplyDeleteThanks a lot for share this one.
ITIL Training in Chennai
Hi,
ReplyDeleteNice article.
Play School in Taramani