Powered By Blogger

Friday, July 25, 2014

മതങ്ങളിലെ സത്യവും അസത്യവും മനസ്സാക്ഷി നടത്തിപ്പും!

ഇന്ന് മലയാളത്തില്‍ ഒരു ലേഖനം എഴുതണമെന്ന് വിചാരിച്ചിരിക്കയായിരുന്നു. എഴുതാന്‍ വിചാരിച്ച കാര്യത്തില്‍ മറ്റു ബ്ലോഗ്‌ എഴുത്തുകാര്‍ എന്ത് പറയുന്നു എന്ന് ഒന്ന് സേര്‍ച്ച്‌ ചെയ്തു.

അപ്പോള്‍ വളരെ ജ്ഞാനമുള്ള ഒരു മലയാള മത പണ്ഡിതന്‍ കാര്യ കാരണ സഹിതം വിശദമായി എഴുതിയ ഒരു വലിയ ബ്ലോഗ്‌ സൈറ്റ്‌ കാണാന്‍ ഇടയായി.

ക്രിസ്ത്യാനികളുടെ ബൈബിളും അതിലെ ഉള്ളടക്കവും അതിലെ സത്യവും അസത്യവും തെറ്റുകളും ഒക്കെ വിശദമായി പ്രതിപാദിക്കുന്ന ധാരാളം പേജുകള്‍.

ഈ ബ്ലോഗിന്റെ തുടക്കം തന്നെ 'യാഹ് വെ' എന്ന ലേഖനമാണ്

ലേഖകന്റെ വിശദമായ പ്രതിപാദനത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു.

അതൊക്കെ ഒന്ന് വായിച്ചു പോയപ്പോള്‍ ഞാനും ഇങ്ങനെ പ്രതികരിച്ചു:

ഈ ഭൂമിയുടെ മാത്രമല്ല, സര്‍വ പ്രപഞ്ചത്തിന്റെയും ഉത്‌പത്തിയും നിലനില്‍പ്പും കാരണഭൂതനായ ദൈവം ആണ് എല്ലാത്തിന്റെയും മൂല ശ്രോതസ്. ആ ദൈവം ആണ് സകലത്തിന്റെയും പിതാവായ ദൈവം. പിതാവായ ദൈവം ആദിയും അന്തവും ഇല്ലാത്ത മഹാശക്തിയും എല്ലാ ശക്തിയുടെയും ഉറവിടവും ആണ് എന്ന് ഒരുവിധം എല്ലാ പ്രധാന മതങ്ങളും ഒരുപോലെ വിശ്വസിക്കുന്നു. 

എന്നാല്‍ ഇപ്രകാരം അനന്തനായ പിതാവായ ദൈവത്തെ പൂര്‍ണ്ണമായി അറിയാന്‍ പരിമിതികള്‍ ഉള്ള മനുഷ്യര്‍ക്ക്‌ സാധിക്കുകയില്ല. അത് കാരണം മനുഷന്റെ ദൈവ സങ്കല്പങ്ങള്‍ കാല കാലങ്ങളായി പരിണാമപ്പെട്ടു വരുന്നു. അറിവും ബുദ്ധിയും കൂടുന്നത് അനുസരിച്ച് കൂടുതല്‍ കൂടുതലായി ദൈവത്തെ ഉള്‍ക്കൊള്ളാന്‍ മനുഷ്യനു കഴിഞ്ഞെന്നു വരാം. എന്നാല്‍ ആ അറിവ് ഒരിക്കലും പരിപൂര്‍ണ്ണമായി വരികയില്ല. മഹാ സമുദ്രത്തെ ഒരു ഗ്ലാസില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലല്ലോ.


അപ്പോള്‍ മനുഷ്യര്‍ പല രീതിയില്‍ ഉള്ള അപക്വ ധാരണകള്‍ വച്ചു ദൈവത്തെ അളക്കാന്‍ ശ്രമിക്കുന്നത് അബദ്ധമെന്നെ പറയാന്‍ സാധിക്കൂ. മത ഗ്രന്ഥങ്ങളും മനുഷ്യരാല്‍ തന്നെ രചിക്കപ്പെട്ടതാണ്. മനുഷ്യന് ഗ്രഹിക്കാന്‍ പാകത്തില്‍ ഉള്ള ചില ദൈവിക വെളിപാടുകള്‍ ഈ ഗ്രന്ഥങ്ങളില്‍ കാണുമെങ്കില്‍ പോലും മനുഷ്യ ശ്രുഷ്ടി ആയ ഈ ഗ്രന്ഥങ്ങള്‍ പരിപൂര്‍ണ സത്യം എന്ന് വിശ്വസിക്കുന്നത് അബദ്ധമാണ് എന്നേ ബുദ്ധിയും വിവേകവുമുള്ള ആധുനിക മനുഷ്യന് കരുതാന്‍ പറ്റൂ. 

അതിനാല്‍ എല്ലാ മനുഷ്യ മതങ്ങളിലും സത്യവും അസത്യവും ഉണ്ട്. സത്യത്തെ തിരിച്ചറിയാന്‍ ദൈവം മനുഷ്യന് കൊടുത്തിരിക്കുന്ന ദിവ്യ ശക്തിയാണ് അവന്റെ മനസാക്ഷി. മനസാക്ഷിയെ ചിന്താക്രമീകരണന്‍ എന്ന് വേണമെങ്കില്‍ പറയാം. മനുഷ്യന്റെ തനതായ ചിന്തകളെ നേര്‍വഴിക്ക് ആക്കാന്‍ അതി ലോല ശ്രമം നടത്തുന്ന ദൈവത്തിന്റെ സ്വന്തം പൈലറ്റ്‌ ലാമ്പ്‌. എന്നാല്‍ ദൈവം മനുഷ്യന് സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവ് നല്‍കിയിരിക്കുന്നു. അതിനാല്‍ ദൈവത്തിന്റെ മനുഷ്യ മനസ്സിലെ ചിന്താക്രമീകരണ ശക്തി ഒരിക്കലും മനുഷ്യന് വേണ്ടി തീരുമാനങ്ങള്‍ എടുക്കില്ല. വിനയമുള്ള മനുഷ്യന് ദൈവം വഴി കാട്ടിയായി വര്‍ത്തിക്കും. പണവും സ്വാധീനവും ഉണ്ടാക്കാനല്ല. പിന്നെയോ, സത്യം തിരിച്ചറിയാന്‍ മാത്രം. 

തലക്കനം വര്‍ധിച്ച മനുഷ്യരും അവര്‍ ഉണ്ടാക്കിയ മതങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അടിപിടിയും വിദ്വേഷങ്ങളും ഒക്കെ പെരുക്കി കൊണ്ടേയിരിക്കും. സത്യത്തിനും അസത്യത്തിനും വേണ്ടി, സത്യത്തിന്റെ പേരിലും മറ്റു പലതിന്റെ പേരിലും. ദൈവത്തിന്റെ പേരില്‍. ഒരു വീട്ടിലെ മക്കള്‍ അപ്പന്റെ പേരും പറഞ്ഞു അടിയോടടി! കൊള്ളാമോ കാര്യം?  

അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥ കേട്ടിട്ടില്ലേ?

ആരുടേയും ബുദ്ധിയെയും  വിവേചന ശക്തിയെയും വിധിക്കാന്‍ ഞാന്‍ ആരുമല്ല.

എന്റെ ചിന്താക്രമീകരണന്‍ [Thought Adjuster] മനസ്സിലാക്കി തന്ന ചില സത്യങ്ങള്‍ എന്റെ സ്വന്തം രീതിയില്‍ എഴുതിയെന്നേ ഉള്ളൂ.

നിങ്ങളുടെ മനസ്സാക്ഷിയുടെ നടത്തിപ്പ് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്നുണ്ടോ സുഹൃത്തെ?

[The above is a brief essay ( in Malayalam language) about understanding truths and untruths in the teachings of human religions with the help of the unique divine power that is available with every normal human being- the Thought Adjuster and about the essential prerequisite for differentiating the divine guidance from egoistic self thoughts arising out of human intelligence and biases]

3 comments:

  1. ഇതെല്ലാം മനസിലാക്കി, മുന്നേറിയാലു० ഒരു പുകമറയ്ക്കുന്നു.

    ReplyDelete
  2. ഇതെല്ലാം മനസിലാക്കി, മുന്നേറിയാലു० ഒരു പുകമറ ആകെ മറയ്ക്കുന്നു.

    ReplyDelete
    Replies
    1. ആ പുക മറയാണ് അജ്ഞാനം, എല്ലാം അറിയാം എന്ന ധാരണ അതു പോലെ ചില സത്യങ്ങൾ അംഗീകരിക്കാനുള്ള വിമുഖത.

      Delete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.