Powered By Blogger

Tuesday, March 19, 2019

ഉറങ്ഷ്യ ബുക്കിന്റെ അഥവാ ഭൂമിപുസ്തകത്തിന്റെ അവതാരിക: മലയാളം വിവര്‍ത്തനം

[The Foreword of the Urantia Book in Malayalam: An attempt is made in this page to present an independent translation of the foreword of the Urantia Book in Malayalam language, the mother tongue of the most progressive people of Kerala, the beautiful southern state of India. As the language and content of the Urantia Book, originally published in English  is highly advanced and a bit difficult for even those well versed in English, its translation to other languages is not an easy thing. However, it is felt that the knowledge given in this marvelous book should be known to mankind as early as possible and hence this attempt. It is proposed to provide the translation in a progressive manner and hence the content of this page gets enhanced periodically as the translation progresses. To read the Original Urantia Book Foreword in English click this hyperlink. ]

0.അവതാരിക

[അവതാരികയുടെ ലേഖന കര്‍ത്താവ് : അമാനുഷികനായ ദൈവിക ഉപദേഷ്ടാവ് അഥവാ  ഡിവൈന്‍ കൌണ്‍സിലര്‍]

0:0.1  [നിങ്ങളുടെ ലോകമായ ഭൂമിയെ ഞങ്ങള്‍ ഈ പുസ്തകത്തില്‍  ഉറങ്തിയ അല്ലെങ്കില്‍ ഉറങ്ഷ്യ എന്നു  വിളിക്കാന്‍ താത്പര്യപ്പെടുന്നു. കാരണം, നിങ്ങളുടെ ഈ ഭൂമിയെ പോലെ അനേകം മര്ത്യലോകങ്ങള്‍ പ്രപഞ്ചത്തില്‍ ഞങ്ങള്‍ കണ്ടും അറിഞ്ഞും കൊണ്ടിരിക്കുന്നത് കൊണ്ട്!] ഉറങ്തിയയിലെ  അഥവാ ഈ ഭൂമിയിലെ മനുഷ്യരുടെ മനസ്സില്‍ ദൈവം, ദൈവികം, ജഗദീശ്വരന്‍, ഈശ്വരന്‍, ദേവന്‍ , ഈശ്വരത്വം, എന്നിങ്ങനെയുള്ള പദങ്ങളുടെ അര്‍ഥം സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. നിങ്ങള്‍ മനുഷ്യര്‍ക്ക്‌ ഈ വാക്കുകളുടെയും നാമങ്ങളുടെയും പരസ്പര ബന്ധത്തെപ്പറ്റി അതിലും  കൂടുതല്‍ ആശയ കുഴപ്പം ഉണ്ട് (എന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു). ഈ ആശയ ന്യൂനതകളും ആശയ കുഴപ്പങ്ങളും നിലനില്‍ക്കുന്നത് കൊണ്ട് ഓര്‍വെന്‍ടോണില്‍ നിന്നും [Orvonton= മഹാപ്രപഞ്ചത്തിന്റെ ഏഴു സമഭാഗങ്ങളില്‍ ഭൂമി ഉള്‍പെടുന്ന, പതിനായിരം കോടിയില്‍ പരം മര്‍ത്യലോകങ്ങള്‍ ഉള്‍പെടുന്ന എഴാം മഹാപ്രപഞ്ചത്തിനു പുസ്തക ലേഖകര്‍ കൊടുത്തിരിക്കുന്ന പേര്!]    പ്രത്യേകം ചുമതലപ്പെടുത്തിയ സത്യവെളിപ്പെടുത്തലുകാര്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ഈ പുസ്തകത്തില്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ലേഖനങ്ങളില്‍ കൊടുത്തിട്ടുള്ള ചില വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും ഈ അവതാരിക വഴി ചില വ്യാഖ്യാനങ്ങള്‍ നല്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.

0:0.2 വലിയ പരിമിതികളുള്ള നിങ്ങളുടെ ഈ ലോകത്തിന്‍റെ ഭാഷ ഉപയോഗിച്ച് വലിയ സത്യങ്ങളും പ്രപഞ്ചസംബന്ധിയായ കാര്യങ്ങളും വെളിപ്പെടുത്തുക എന്നത് വലിയ വിഷമം പിടിച്ച ഒരു പരിശ്രമം ആണ്. എന്നാല്‍ ഞങ്ങള്‍ക്കുള്ള കല്‍പന അനുസരിച്ച് ഇംഗ്ലീഷ് ഭാഷയില്‍ തന്നെ ആശയങ്ങള്‍ പകര്‍ന്നു തരാന്‍ എത്ര വലിയ പരിശ്രമം നടത്താനും ഞങ്ങള്‍ പ്രതിബദ്ധരാണ്. ഇംഗ്ലീഷ് ഭാഷയില്‍ ആശയങ്ങള്‍ കൈമാറാന്‍ പറ്റാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ഏകദേശ ധാരണ ഉണ്ടാകുവാന്‍ തക്ക പുതിയ വാക്കുകളും മറ്റും (അത് ഏറ്റവും മതിയായത് അല്ലെങ്കില്‍ കൂടി) പ്രയോഗത്തില്‍ വരുത്തുവാനാണ്  ഞങ്ങളോട് കല്പിച്ചിരിക്കുന്നത്.

0:0.3 ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ വായിക്കാന്‍ ഇടയുള്ള ഭൂമിയിലെ മനുഷ്യര്‍ക്ക്‌ ഇത് മനസ്സിലാകുവാനും ചില തെറ്റായ ധാരണകള്‍ മാറുവാനും  ദൈവത്തെപ്പറ്റിയും ദൈവിക സംബന്ധമായും മറ്റും ഇംഗ്ലീഷില്‍ കൊടുത്തിട്ടുള്ള ചില വാക്കുകളുടെയും ചില പ്രപഞ്ച സത്യങ്ങളുടെയും അര്‍ഥം  ശരിയായി ഗ്രഹിക്കുവാനും ഈ ആമുഖ പ്രസ്താവന ഉപകരിക്കുമെന്നു ഞങ്ങള്‍ കരുതുന്നു.

0:0.4  എന്നാല്‍ നിര്‍വചനങ്ങളുടെയും അതിലെ സാങ്കേതിക ഭാഷയുടെ  പരിധിയുടെയും ഒക്കെയായ ഈ അവതാരിക രൂപപ്പെടുത്തുമ്പോള്‍ ഇതൊക്കെ പിന്നീടുള്ള ലേഖനങ്ങളിലും  ആവശ്യമെന്ന് കരുതിയിരിക്കുന്നു. അതിനാല്‍ തന്നെ ഈ അവതാരിക ഒരു പൂര്‍ണമായ വിവരണമല്ല, പിന്നെയോ ഓര്‍വെന്റൊനില്‍ നിന്നും ദൈവ സംബന്ധമായ ആശയങ്ങള്‍ ഭൂമിയിലെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ട സമിതിയിലെ ലേഖന കര്‍ത്താക്കള്‍ തയാര്‍ ചെയ്ത ലേഖനങ്ങള്‍ക്ക് ആധികാരികമായ  ഒരു മാര്‍ഗദര്‍ശനം മാത്രം.

0:0.5  നിങ്ങളുടെ ഈ ലോകം (നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ ഞങ്ങള്‍ ഉറങ്ഷ്യ എന്ന് ഈ പുസ്തകത്തില്‍ വിവക്ഷിക്കുന്ന ലോകം)  പ്രാദേശിക പ്രപഞ്ചമായ നെബഡോണില്‍ ഉള്‍പ്പെടുന്നതായ ഇതുപോലെ   ആള്‍പ്പാര്‍പ്പുള്ള അനേകം ലോകങ്ങളില്‍ പെട്ട ഒന്നാണ്. ഈ പ്രാദേശിക പ്രപഞ്ചവും ഇതുപോലെ അനേകം മറ്റു പ്രാദേശിക പ്രപഞ്ചങ്ങളും ഉള്‍പ്പെട്ട ഓര്‍വെന്റോന്‍ എന്ന മഹാപ്രപഞ്ചത്തിന്റെ തലസ്ഥാന ലോകമായ ഉവേര്‍സയില്‍ നിന്നുമാണ് ഞങ്ങളുടെ സമിതി വരുന്നത്. സ്ഥലകാലത്തില്‍ പരിണാമപരമായി ഉള്‍തിരിഞ്ഞ ഓര്‍വെന്റോന്‍ അടക്കമുള്ള ഏഴു മഹാപ്രപഞ്ചങ്ങള്‍ ആദിയും അന്തവും ഇല്ലാത്തതും ദൈവിക സൃഷ്ടി യുടെ പരിപൂര്‍ണ ആവിഷ്ക്കാരവുമായ ഹവോന എന്ന കേന്ദ്ര പ്രപഞ്ചത്തെ ചുറ്റി കറങ്ങി കൊണ്ടിരിക്കുന്നു. ശാശ്വതമായ ഈ കേന്ദ്ര പ്രപഞ്ച ഹൃദയ ഭാഗത്താണ് സുസ്ഥിരമായ, അപാരതയുടെ കേന്ദ്രമെന്ന് പറയാവുന്ന പറുദീസാ എന്ന സനാതന ദൈവിക ആസ്ഥാനം.

0:0.6  [സ്ഥലകാലങ്ങളില്‍] ഉരുത്തിരിഞ്ഞതായ  ഏഴു മഹാപ്രപഞ്ചങ്ങളും അതിനോട് ചേര്‍ന്ന   കേന്ദ്ര പ്രപഞ്ചവും  കൂടിയതിനെ ഞങ്ങള്‍ ശ്രേഷ്ഠപ്രപഞ്ചം എന്ന് വിളിക്കുന്നു; ഇവയിലാണ്   ഇപ്പോഴത്തെ  എല്ലാത്തരം ജീവസൃഷ്ടികളും അധിവസിക്കുന്നത്. ഇവയൊക്കെയും ഇതിന്റെ പുറമേ ഇപ്പോള്‍ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന  വിജനമായ പുറംപ്രപഞ്ചങ്ങളും ചേര്‍ന്നതാണ്  ഇപ്പോഴത്തെ പരമോന്നത പ്രപഞ്ചം.

ദൈവവും ദിവ്യത്വവും

0:1.1  പരമോന്നത പ്രപഞ്ചത്തില്‍ ദൈവിക പ്രവര്‍ത്തന പ്രതിഭാസം വിവിധ തലങ്ങളിലുള്ള പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ ആയും മാനസിക ഉള്‍ക്കാഴ്ച് ക ളായും ആത്മിക മൂല്യങ്ങളായും ഒക്കെ പ്രകടമായേക്കാം എന്നിരുന്നാലും ഈ വക ദൈവിക ശുശ്രൂഷകള്‍, അത് വ്യക്തിപരമോ അല്ലാത്തതോ ആകട്ടെ, എല്ലാം തന്നെ ദൈവികമായി എകോപിക്കപ്പെട്ടത് തന്നെ ആകുന്നു.



[തുടരും][To be continued]

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.