Powered By Blogger

Friday, February 24, 2012

ആര്‍ക്കും വേണ്ടാത്ത മുള്ളാത്തയ്ക്ക ഇത്ര വല്യ ഔഷധമോ?

ഈ അടുത്തയിടെ, നമ്മുടെ കൊച്ചു കേരളത്തില്‍ ആരും അങ്ങനെ ഉപയോഗിക്കാതെ തള്ളിക്കളഞ്ഞിരുന്ന ഒരു പഴ വര്‍ഗമായ മുള്ളാത്തയെ പറ്റി,  ഒരു ബ്ലോഗ്‌ ഈ ബ്ലോഗ്സ്പോട്ടില്‍ വായിക്കാനിടയായി.

ഇംഗ്ലിഷില്‍ ഉള്ള ഈ ബ്ലോഗ്‌ മുള്ളാത്തയെ കുറിച്ചു വളരെ അറിവ് നല്‍കുന്നു.

അത് വായിക്കാന്‍ ഹൈപ്പെര്‍ ലിങ്ക് ചെയ്തിരിക്കുന്ന മുള്ളാത്ത എന്ന പേരില്‍ ക്ലിക്ക്‌ ചെയ്യുക.

കാന്‍സര്‍ രോഗത്തിനുള്ള ഒരു ദിവ്യ ഔഷധം ആണ് ആത്ത വര്‍ഗത്തിലുള്ള ഈ മരം.

ഇതിന്‍റെ ഇലയും തൊലിയും പഴവും കുരുവും എല്ലാം ഔഷധ ഗുണമുള്ളതാണ് എന്ന് തെക്കേ അമേരിക്കയിലുള്ള ഗോത്ര വര്‍ഗക്കാര്‍ക്ക് പുരാതന കാലം മുതലേ അറിയാമായിരുന്നു എന്ന് കരുതപ്പെടുന്നു.

പത്തു നാപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ ഈ പഴം എന്‍റെ ഒരു ബന്ധു വീട്ടില്‍ വച്ചാണ് ആദ്യം കാണുന്നത്. വല്ലാത്ത മണമുള്ള ഒരു മുള്ളന്‍ ചക്ക പഴം. ഒരെണ്ണം മുറിച്ചാല്‍ പത്തു പേര്‍ക്ക് തിന്നാന്‍ കാണും. പഴത്തിനു മധുരവും പുളിയും ചേര്‍ന്ന ഒരു രസം. നീര് ധാരാളം. കുരു ആത്തക്കായുടെ പോലെ കറുത്തത്.

ആദ്യം തിന്നാന്‍ അല്പം മടിക്കും. അങ്ങനെ ആണ് അതിന്‍റെ മണവും സ്വാദും. ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ കാര്യം വേറെ.

അന്ന് ഞാന്‍ അതിന്‍റെ കുരു എടുത്തു വീട്ടില്‍ കൊണ്ടുപോയി കുഴിച്ചിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം അത് എന്‍റെ വീട്ടില്‍ കായ്ക്കാന്‍ തുടങ്ങി. ആര്‍ക്കും പക്ഷെ അതിനോടു പ്രിയമില്ല. പഴങ്ങള്‍ ആണ്ടുതോറും വന്നു ചീഞ്ഞു പോകും. അത്ര തന്നെ. ഭാഗ്യ വശാല്‍ ആ മരം ഇന്നും അവിടുണ്ട്. പാഴ് മരം എന്ന് കരുതി ആരും അതിനെ വെട്ടി നശിപ്പിച്ചില്ല. ഇതുവരെ.

കാന്‍സറിനു ഇതുവരെ കണ്ടു പിടിച്ചിട്ടുള്ള കേമോ തെറാപ്പി മരുന്നുകളെക്കാള്‍ പതിനായിരം മടങ്ങ് ഗുണം പ്രകൃതി ദത്തമായ ഈ മരത്തിനുള്ളതായി അറിവായിട്ടുണ്ട്.

Soursop എന്നാണ് ഈ പഴം ഇംഗ്ലിഷില്‍ അറിയപ്പെടുന്നത്. ഇന്ന് ഇന്റര്‍നെറ്റില്‍ ഈ മരത്തെ കുറിച്ചും അതിന്‍റെ ഗുണങ്ങളെ കുറിച്ചും ധാരാളം കാര്യങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്താല്‍ അറിയാന്‍ കഴിയും.

ഉഷ്ണ മേഖലയില്‍ വളരുന്ന ഒരു പഴ മരമാണ് കാട്ടു ആത്ത എന്ന് ശ്രീലങ്കയിലും മറ്റും അറിയപ്പെടുന്ന ഈ ഫല വൃക്ഷം.

കേരളത്തില്‍ ഒരു പ്രയാസവും ഇല്ലാതെ വളര്‍ന്നു വരും. കുരു കുഴിച്ചിട്ടു മൂന്നു നാല് വര്‍ഷങ്ങള്‍ക്കകം കായ പിടിക്കാന്‍ തുടങ്ങും.

കേരളത്തിലെ ആയുര്‍വേദ ഗവേഷണക്കാര്‍ ഇതിന്‍റെ ഗുണങ്ങളെ പറ്റി കൂടുതല്‍ പഠിക്കണം.

ഇതില്‍നിന്നു കെമിക്കല്‍സ്‌ വേര്‍തിരിച്ചെടുത്തു സ്വന്തമായി ലാഭം കൊയ്യാന്‍ വലിയ അല്ലോപതി കമ്പനികള്‍ക്ക് ചില പ്രയാസങ്ങളുണ്ട് . അതാണ്‌ അവര്‍ മരുന്ന് മാര്‍കെറ്റില്‍ ഇറക്കാന്‍ മടി കാണിക്കുന്നത്.

എന്നാല്‍ ആയുര്‍വേദ ഔഷധ ശാലകള്‍ക്കു ഒരു കാന്‍സര്‍ മരുന്നായി ഇതിനെ ഉപയോഗിക്കാന്‍ ഗവേഷണം നടത്താന്‍ പ്രയാസം കാണാന്‍ വഴിയില്ല.

ഇപ്പൊ തന്നെ പലരും അവിടവിടെയായി ഈ മരത്തിനെ അര്‍ബുദ ചികില്‍സക്ക് പ്രയോജനപ്പെടുത്തി ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് ആധികാരികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

മരുന്നായി ഉപയോഗിക്കാന്‍ ചിലപ്പോ സര്‍ക്കാരുകള്‍ ചില മുട്ടാപ്പോക്ക് ഉടക്ക് ഉണ്ടാക്കിയെന്നിരിക്കും.

എന്നാലും ശരി, കേരളം ഈ മരത്തിനെ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആര്‍ക്കും വേണ്ടാത്ത നമ്മുടെ മുള്ളാത്ത വഴിയുള്ള ഫലവത്തായ അര്‍ബുദ ചികില്‍സ കേരളത്തില്‍ ആയുര്‍വേദ ആശുപത്രികളില്‍ ഗവേഷണത്തിനായെന്കിലും തുടങ്ങിയാല്‍ ഒരു പക്ഷേ ഒരു വലിയ നേട്ടമായി തീരാന്‍ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.

കാല താമസമില്ലാതെ നമുക്ക് അത് സാധിക്കും എന്ന് കരുതുന്നു.

[ലേഖകന്‍റെ മലയാള ബ്ലോഗ്‌ ലിസ്റ്റ് ഇവിടെ കാണുക !]

[The blog here given in Malayalam language highlights the importance of promoting the common fruit tree found in Kerala known as 'Mullaatha' the local name for the Soursop or Graviola. In Kerala, perhaps this tree came from South America together with other South American imports like Tapioca or Cassava, which later became a secondary staple food of the Keralites a century ago. The properties of the leaves, bark, fruits and seeds to act as efficient medication to treat various forms of cancer need to be researched in a systematic way. Kerala with its ayurvedic research facilities and the natural habitat for this tree would be the ideal place to take up additional  research studies on this aspect for the common good of the people of this world.]

2 comments:

  1. Hello Sir,

    Can I get some seeds for this and some fruits for one of my friend's uncle who is in the stage of chemo...of lung cancer..?

    ReplyDelete
  2. sir
    my brother is a cancer patient
    please help me to have this tree
    9567541333
    juniamnu@gmail.com

    ReplyDelete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.